തീർത്ഥമെന്ന് കരുതി കുടിച്ചത് എസിയിലെ വെള്ളം; ക്ഷേത്രകമ്മറ്റി തെറ്റ് സമ്മതിച്ചിട്ടും 'തീർത്ഥം' കുടിച്ച് ഭക്തർ

By Web TeamFirst Published Nov 4, 2024, 9:26 PM IST
Highlights


പുണ്യ തീര്‍ത്ഥമല്ല അത്, ഏസിയില്‍ നിന്നുള്ള വെള്ളമാണ്ക്ഷേത്രക്കമ്മറ്റിയും പുരോഹിതരും പറഞ്ഞിട്ടുണ്ടെന്ന് വീഡിയോ പകര്‍ത്തുന്നയാള്‍ പറയുന്നുണ്ടെങ്കിലും ഭക്തര്‍ വെള്ളം കുടിക്കുന്നത് തുടരുന്നു.  

'വിശ്വാസം പലപ്പോഴും ഭക്തരെ അന്ധരാക്കുന്നു' എന്ന് പറയാറുണ്ട്. ദൈവ സാന്നിധ്യമുണ്ടെന്ന് കരുതപ്പെടുന്ന ഇടങ്ങളിലേക്ക് വിലിച്ചെറിയുന്ന നാണയം മുതല്‍ ചരട് ജപിച്ച് കെട്ടുന്നതും ക്ഷേത്രങ്ങളിലെയോ അതല്ലെങ്കില്‍ മറ്റെതേങ്കിലും തരത്തില്‍ വിശുദ്ധമെന്ന് കരുതുന്ന സ്ഥലങ്ങളിലെ ജലം കുടിക്കുന്നത് വരെയുള്ള നിരവധി കാര്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വൃന്ദാവനിലെ ഒരു ക്ഷേത്രത്തിൽ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്‍റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ 'ചരണ്‍ അമൃത്' ആണെന്ന് കരുതി ഭക്തര്‍ കുടിക്കുകയായിരുന്നു. എന്നാല്‍ പിന്നിട് ഇത് ക്ഷേത്രത്തിലെ ഏസിയില്‍ നിന്നുള്ള വെള്ളമാണെന്ന് തിരിച്ചറിഞ്ഞു. ഭക്തര്‍ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതും. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് വീഴുന്ന ജലം കുടിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. വീഡിയോ ഇതിനകം 42 ലക്ഷം പേരാണ് കണ്ടത്. 

Latest Videos

ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിൽ കിടന്നു, ഒടുവിൽ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റുമായി യുവതി പ്രണയത്തിലായി

Serious education is needed 100%

People are drinking AC water, thinking it is 'Charanamrit' from the feet of God !! pic.twitter.com/bYJTwbvnNK

— ZORO (@BroominsKaBaap)

'വാട്ട് ആൻ ഐഡിയ സർ ജി'; ട്രെയിനിലെ രണ്ട് ബര്‍ത്തുകൾക്കിടയിൽ സ്വന്തമായി സീറ്റുണ്ടാക്കി യാത്രക്കാരൻ; വീഡിയോ വൈറൽ

സോറോ എന്ന എക്സ് ഹാന്‍റില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ''ഗൗരവമായ വിദ്യാഭ്യാസം 100% ആവശ്യമാണ്. ദൈവത്തിന്‍റെ പാദങ്ങളിൽ നിന്നുള്ള 'ചരണാമൃതം' ആണെന്ന് കരുതി ആളുകൾ എസി വെള്ളം കുടിക്കുന്നു !!''. വീഡിയോയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം നിരവധി പേര്‍ 'പുണ്യ ജല'ത്തിനായി കൂട്ടം കൂടി നില്‍ക്കുന്നത് കാണാം.  ചിലര്‍ കൈകുമ്പിളില്‍ വെള്ളം ശേഖരിക്കുമ്പോള്‍ മറ്റ് ചില ഭക്തര്‍ പേപ്പര്‍ ഗ്ലാസുകളില്‍ ശേഖരിച്ച വെള്ളം കുടിക്കുന്നതും കാണാം. മറ്റ് ചിലര്‍ വെള്ളം മൂര്‍ദ്ധാവില്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പകര്‍ത്തുന്നയാള്‍ ഒരു സ്ത്രീയോട് അത് ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യ ജലമല്ലെന്നും എസില്‍ നിന്നുള്ള വെള്ളമാണെന്നും പുരോഹിതന്മാര്‍ അത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പറയുന്നുണ്ടെങ്കിലും അവര്‍ വെള്ളം കുടിച്ച ശേഷം ചിരിച്ച് കൊണ്ട് നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാം.

ഉപദ്രവിച്ചാല്‍ കാക്കകള്‍ 'പ്രതികാരം' ചെയ്യും, അതും 17 വര്‍ഷത്തോളം ഓര്‍ത്ത് വച്ച്; പഠനം

ക്യൂവില്‍ നില്‍ക്കുന്ന മറ്റുള്ളവരോടും വെള്ളം കുടിക്കരുതെന്നും അത് കുടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും പറയുന്നുണ്ടെങ്കിലും ഭക്തിയില്‍ അതൊന്നും ശ്രദ്ധിക്കാന്‍ ആളുകൾ തയ്യാറാകുന്നില്ല. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായി എത്തിയത്. 'ഇത് ഇന്ത്യയില്‍ മാത്രമേ സംഭവിക്കൂ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ക്ഷേത്ര ഭാരവാഹികള്‍ക്ക് അവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാമായിരുന്നു '  എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.  അതേസമയം മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത് 'അവർക്ക് വിശ്വാസമുണ്ട്. അവർ ചെയ്യട്ടെ' എന്നായിരുന്നു. ഇതിന് മുമ്പും ഇത്തരം അത്ഭുതങ്ങള്‍ പ്രചരിച്ചിരുന്നു. യോശുവിന്‍റെ പ്രതിമയില്‍ നിന്നും വെള്ളം വന്നതും മേരിയുടെ പ്രതിമയില്‍ നിന്നും രക്തം വാര്‍ന്നതും സമാനമായ രീതിയില്‍ ഏറെ ശ്രദ്ധനേടിയ സംഭവങ്ങളായിരുന്നു. 

മകനെക്കാള്‍ പ്രായം കുറവ്, ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ സ്ത്രീ

click me!