സുരക്ഷാ കാത്തിരിപ്പ് 256 മിനിറ്റ്; ദില്ലി എയർപോർട്ടിലെ സുരക്ഷാ പരിശോധനയില്‍ വലഞ്ഞെന്ന് കുറിപ്പ്

By Web Team  |  First Published Aug 15, 2024, 9:49 AM IST

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ദില്ലി എയര്‍പോർട്ടില്‍ നടന്ന സുരക്ഷാപരിശോധന നാലര മണിക്കൂറോളം നീണ്ടെന്ന കുറിപ്പ് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. 


78 -ാം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 -ന് മുന്നോടിയായി ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും മെട്രോ സ്റ്റേഷനുകള്‍‌ എയർപോർട്ടുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇതേ തുടര്‍ന്ന് വിമാനത്താവളങ്ങളിലെല്ലാം തിരക്ക് ഇരട്ടിയായി. ദില്ലി ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിൽ (IGIA) അനുഭവപ്പെട്ട നീണ്ട ക്യൂവും കാത്തിരിപ്പും യാത്രക്കാരെ കുറച്ചൊന്നുമല്ല വലച്ചത്. കൃഷ്ണകാന്ത് എന്ന മാധ്യമ പ്രവര്‍ത്തകന്‍ എക്സിൽ പങ്കുവച്ച ദില്ലി ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ടിലെ സുരക്ഷാ പരിശോധന സൃഷ്ടിച്ച തിരക്കിന്‍റെ വീഡിയോ റീഷെയര്‍ ചെയ്ത് കൊണ്ട് എഡൽവെയ്‌സ് എംഎഫ് സിഇഒ രാധിക ഗുപ്ത എക്സിൽ പറഞ്ഞത് കാത്തിരിപ്പ് സമയം നാലര മണിക്കൂറോളം നീണ്ടെന്നാണ്. 

സുരക്ഷാ പരിശോധനയെ തുടര്‍ന്ന് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം 256 മിനിറ്റ് കടന്നെന്ന് അവര്‍ വീഡിയോയില്‍ കുറിച്ചു. 'ഞാൻ ഇത് കണ്ടതാണ്. ശരാശരി സെക്യൂരിറ്റി കാത്തിരിപ്പ് സമയം 256 മിനിറ്റാണെന്ന് ഭയചകിതനായ ( അദ്ദേഹത്തെ കുറ്റപ്പെടുത്തരുത് ) എയർലൈൻ സ്റ്റാഫ് എന്നോട് പറഞ്ഞത്.  256 മിനിറ്റ്. എയർ വിസ്ത സ്റ്റാഫിന്‍റെ ദയ കാരണം ഫ്ലൈറ്റ് നടത്താൻ ഭാഗ്യമുണ്ടായി. പക്ഷേ, പ്രശ്നം അഡ്രസ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.' കൃഷ്ണകാന്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് രാധിക ഗുപ്ത എഴുതി. രണ്ട് ലക്ഷത്തോളം പേര്‍ രാധികയുടെ കുറിപ്പ് കണ്ടപ്പോള്‍ കൃഷ്ണകാന്തിന്‍റെ വീഡിയോ നാലര ലക്ഷത്തോളം പേരാണ് കണ്ടത്. 'ദില്ലി ഐജിഐ എയർപോർട്ട് ടി 3 ടെർമിനലിലെ സുരക്ഷാ ചെക്കിംഗ് കൗണ്ടറിലെ ഇപ്പോഴത്തെ അവസ്ഥയാണിത്. ആളുകൾ അവരുടെ ഫ്ലൈറ്റുകൾ നഷ്ടപ്പെടുന്നതിന്‍റെ വക്കിലാണ്.' വീഡിയോ പങ്കുവച്ച് കൊണ്ട് കൃഷ്ണകാന്ത് എഴുതി. 

Latest Videos

undefined

സ്വർണത്തിന് വിലയിടിയുമോ? സർക്കാർ ഉടമസ്ഥതയിൽ പുതിയ സ്വർണ ശുദ്ധീകരണശാല തുറന്ന് ഘാന, ഇന്ത്യയ്ക്കും പങ്കാളിത്തം

I saw this myself. A harrowed (don’t blame him) airline staff told me the average wait time at security was 256 minutes.

256 minutes.

Was fortunate to make the flight because of the kindness of staff but do hope it is addressed. https://t.co/mzXoY9mbv6

— Radhika Gupta (@iRadhikaGupta)

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്

“256 മിനിറ്റ്! ദൈവമേ! ഓഗസ്റ്റ് 15-ന് സുരക്ഷയും ടെർമിനല്‍ 1 ന്‍റെ അടച്ചുപൂട്ടലും ഒരു യഥാർത്ഥ പേടിസ്വപ്നം. വരിയിൽ നിൽക്കുന്ന വൃദ്ധർ കുഴഞ്ഞു വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്.“ ഒരു കാഴ്ചക്കാരന്‍ എഴുതി. "ഇത് മുമ്പൊരിക്കലും മോശമായിരുന്നില്ല, പക്ഷേ അത് ദിവസം ചെല്ലുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഇത് പരിഹരിക്കാൻ അധികാരികൾ ഒരു വഴി കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. സുരക്ഷാ പ്രരിശോധനയെ തുടർന്ന് നിരവധി ഫ്ലൈറ്റുകള്‍ വൈകിയെന്നും ചിലത് റദ്ദാക്കിയെന്നും എക്സ് ഉപയോക്താകള്‍ എഴുതി. 'ഏകദേശം 2025 ൽ, ഇവിടെയാണ് നമ്മൾ മനുഷ്യരായി കൂട്ടായി നിൽക്കുന്നത്.' ഒരു എക്സ് ഉപയോക്താവ് കുറിച്ചു. 

അടി കൊണ്ട് പുളയുന്ന മുതിര്‍ന്ന കുട്ടികള്‍; ചൂരൽ കൊണ്ട് ചന്തിക്ക് അടിച്ച് പ്രിൻസിപ്പൽ; റീയൂണിയന്‍ വീഡിയോ വൈറൽ

click me!