'വീണ്ടുമൊരു ബാഗ്പത് യുദ്ധം, ഇത്തവണ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി'; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Web Team  |  First Published Nov 8, 2024, 12:08 PM IST

2021 -ലാണ് സമൂഹ മാധ്യമങ്ങളെ ഇളക്കിമറിച്ച് ബാഗ്പത്തിലെ തെരുവുകളില്‍ 'ഐൻസ്റ്റീൻ ചാച്ച' ഉള്‍പ്പെടുന്ന ഐതിഹാസികമായ അടി നടന്നത്. അതേ തെരുവില്‍ വച്ച് മൂന്ന് വര്‍ഷത്തിന് ശേഷം രണ്ടാം ബാഗ്പത് യുദ്ധം, അതും സ്ത്രീകള്‍ തമ്മില്‍. 


2021 ഫെബ്രുവരിയിലാണ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ 'ഐൻസ്റ്റീൻ ചാച്ച' എന്ന് അറിയപ്പെട്ടയാളും തൊട്ടടുത്ത മറ്റൊരു കടക്കാരനും തമ്മില്‍ ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ വച്ച് തങ്ങളുടെ കടയിലേക്ക് വരുന്ന ഉപഭോക്താക്കളെ ചൊല്ലി തര്‍ക്കമുണ്ടായതും പിന്നാലെ അടി നടന്നതും. ബാഗ്പത് തെരുവില്‍ വച്ച് നടന്ന കൂട്ടയടി സമൂഹ മാധ്യമങ്ങളില്‍ അന്ന് വലിയ ചര്‍ച്ചാ വിഷയമായി. 2024 -ല്‍ പോലും സമൂഹ മാധ്യമങ്ങളില്‍ ഒന്നാം ബാഗ്പത് യുദ്ധത്തിന്‍റെ മൂന്നാം വാർഷികം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ ബാഗ്പതില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട മറ്റൊരു തല്ല് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് തെരുവില്‍ വച്ച് ഒരു യുവതിയെയും കൌമാരക്കാരിയെയും വലിയ വടികള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും തല്ലുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

വീഡിയോ വൈറലായതിന് പിന്നാലെ രണ്ടാം ബാഗ്പത് യുദ്ധമെന്നായിരുന്നു ഇതിനെ സമൂഹ മാധ്യമ ഉപയോക്കാക്കള്‍ വിശേഷിപ്പിച്ചത്. നിരവധി പേര്‍ പങ്കുവച്ച വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തെരുവിലെ ഒരു ബാല്‍ക്കണിയില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ തെരുവില്‍ വച്ച സ്ത്രീകള്‍ പരസ്പരം തല്ലുകൂടുന്നത് കാണാം. കൈയില്‍ കിട്ടിയതെല്ലാമെടുത്താണ് സ്ത്രീകള്‍ പരസ്പരം അക്രമിക്കുന്നത്. ഇതിനിടെ കുട്ടികള്‍ ചിതറി ഓടുന്നതും ചില കുട്ടികളെ തിരഞ്ഞ് പിടിച്ച് സ്ത്രീകള്‍ തല്ലുന്നതും വീഡിയോയില്‍ കാണാം. അക്ഷരാര്‍ത്ഥത്തില്‍ തെരുവ് ഒരു യുദ്ധക്കളത്തിന്‍റെ പ്രതീതി സൃഷ്ടിച്ചു. ഇടയ്ക്ക് ബൈക്കിലെത്തിയ ചിലര്‍, സ്ത്രീകളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭീഷണിയെ തുടര്‍ന്ന് പിന്മാറി. ഇതിനിടെ നിലത്ത് വീണ യുവതിയെയും കൌമാരക്കാരിയേയും വട്ടം കൂടി നിന്ന സ്ത്രീകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. പ്രശ്നം വഷളാകുമെന്ന ഘട്ടമെത്തിയപ്പോള്‍ തെരുവില്‍ കൂടുതല്‍ പുരുഷന്മാരെത്തുകയും സ്ത്രീകളെ തടയുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.  

Latest Videos

'ഇത് അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി'; 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധവുമായി ഓസ്ട്രേലിയ

बागपत में प्राचीन काल में एक चांट युद्ध हुआ था। उसी धरती पर आज लट्ठ युद्ध हुआ है !! pic.twitter.com/BiouJhLIO6

— Sachin Gupta (@SachinGuptaUP)

ഒരു മാസം വൈകി, എങ്കിലും ഫുജി അഗ്നിപര്‍വ്വതം വീണ്ടും മഞ്ഞണിഞ്ഞു; 130 വര്‍ഷത്തിനിടെ ആദ്യം

No scirpt. No body doubles. No retakes. No fancy weapons. Just raw human emotion, spirit and endeavour. The battle of Baghpat witnessed better fight scenes than any movie ever did.pic.twitter.com/RSpvDJA91G

— Zucker Doctor (@DoctorLFC)

'എല്ലാം ചേരിയില്‍ നിന്ന്, തുണികളും ഡിസൈനർമാരും'; സോഷ്യൽ മീഡിയ കീഴടക്കി കുട്ടികളുടെ വിവാഹ വസ്ത്ര വീഡിയോ

സ്ത്രീകളുടെ അടിയുടെ കാരണം വ്യക്തമല്ലെങ്കിലും തെരുവിലെ ഒരു താമസക്കാരന്‍ ഉച്ചത്തില്‍ വച്ച ഒരു പാട്ടിന് പിന്നാലെയാണ് അടി തുടങ്ങിയതെന്ന് സമൂഹ മാധ്യമ കുറിപ്പുകള്‍ അവകാശപ്പെട്ടു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രസകരമായ കുറിപ്പുകളുമായെത്തിയത്. 'ചരിത്ര പുസ്തകങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കും. ബാഗ്പത് യുദ്ധം 1, ബാഗ്പത് യുദ്ധം 2' ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. "ബാഗ്പത് ഇന്ത്യയുടെ പുതിയ പാനിപ്പത്ത് ആണ്." എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. "ഉണരുക കുഞ്ഞേ, ഞങ്ങൾക്ക് ഒജി ബാഗ്പത് പോരാട്ടത്തിന്റെ തുടർച്ചയുണ്ട്" എന്നായിരുന്നു മറ്റൊരു തമാശ കുറിപ്പ്. ബാഗ്പത്  എപ്പോഴും ഐതിഹാസിക നിമിഷങ്ങള്‍ തരുന്നതായി മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

റെസ്റ്റോറന്‍റ് ജീവനക്കാരന് ശമ്പളം നല്‍കിയത് നാണയത്തില്‍, മൊത്തം 30 കിലോ നാണയം
 

click me!