ബോബി ഡാരിന്‍ പാടിയ ബിയോഡ് ദി സീ എന്ന പാട്ടിനൊപ്പമുള്ള വീഡിയോ കണ്ടാല്‍ ആരും 'ഓ... ഭാഗ്യം' എന്ന് അറിയാതെ പറഞ്ഞ് പോകും.
യന്ത്രങ്ങള്‍ എപ്പോഴും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ഇന്ന് വീടുകളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ യന്ത്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്. വാഷിംഗ് മെഷ്യന്‍, ഫ്രിഡ്ജ്, മിക്സി തുടങ്ങിയവ കൂടാതെ ദൈന്യം ദിന ജോലികള്‍ എളുപ്പമാക്കുന്ന നിരവധി യന്ത്രങ്ങള്‍ വാങ്ങാന്‍ കിട്ടും. സമാനമായി കാര്‍ഷികാവശ്യത്തിന് ഉപയോഗിച്ചിരുന്ന കലപ്പ, മണ്‍വെട്ടി, കോടാലി, വെട്ടുകത്തി, ചുറ്റിക തുടങ്ങിയവയുടെ സ്ഥാനത്ത് ഇന്ന് ഏറെ വൈവിധ്യമുള്ള നിരവധി ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ വളരെ ലളിതമായി ഉപയോഗിക്കപ്പെടുന്ന ഇത്തരം യന്ത്രങ്ങള്‍ നിത്യജീവിതത്തില്‍ അത്ര ലാഘവത്തോടെ ഉപയോഗിക്കുന്നത് പലപ്പോഴും പ്രവചനാതീതമായ സംഭവങ്ങള്‍ക്ക് കാരണമാകും. അതുപോലെ തന്നെ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകളും വളരെ പ്രധാനമാണ്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ഇത്തരം മുന്‍ കരുതലുകളുടെ പ്രാധാന്യം എടുത്ത് കാണിക്കുന്നു. tradiejobs.com.au എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ബോബി ഡാരിന്‍ പാടിയ ബിയോഡ് ദി സീ എന്ന പാട്ടിനൊപ്പമുള്ള വീഡിയോ കണ്ടാല്‍ ആരും 'ഓ... ഭാഗ്യം' എന്ന് അറിയാതെ പറഞ്ഞ് പോകും. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള തന്‍റെ വീട്ടിലെ ഒരു നിര്‍മ്മാണത്തിനിടെ അലസ്റ്റർ കാൻഡ്‌ല്‍ ചിത്രീകരിച്ച വീഡിയോയായിരുന്നു അത്. അദ്ദേഹത്തിന്‍റെ കൈയില്‍ ഒരു പഴയ ആംഗിൾ ഗ്രൈൻഡർ കാണാം. ഒപ്പം മുറിക്കാനായി എടുത്ത ഒരു ഇരുമ്പ് പൈപ്പും. പക്ഷേ, ആ ഗ്രൈന്‍ഡറിന്‍റെ ബ്ലൈഡ് പകുതി മാത്രമേ യന്ത്രത്തിലുള്ളൂ. മറുപകുതി യന്ത്രത്തില്‍ കാണാനില്ല. ക്യാമറ താഴ്ക്കുമ്പോള്‍ അലസ്റ്റർ ധരിച്ച പാന്‍റില്‍, തുടകള്‍ക്ക് മേലെയായി പൊട്ടിപ്പോയ ബ്ലൈഡിന്‍റെ പകുതി തറച്ചിരിക്കുന്നത് കാണാം.
നഗരം ഇഷ്ടമല്ല; അതിവിശാലമായ പുല്‍മേട് നിറഞ്ഞ ഗ്രാമത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ !
അപ്പാഴാണ് സംഭവത്തിന്‍റെ തീവ്രത കാഴ്ചക്കാരന് പിടികിട്ടുന്നത്. അലസ്റ്റര്‍ ഗ്രൈന്‍ഡര്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാ സജ്ജീകരണങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ലെന്ന് വീഡിയോയില്‍ വ്യക്തം. ശക്തമായി ചലിക്കുന്ന ബ്ലൈഡ് പൊട്ടി മറ്റെവിടേയ്ക്ക് വേണമെങ്കിലും തെറിച്ച് അപകടം സംഭവിക്കാം. അല്പം കൂടി വേഗത്തിലായിരുന്നെങ്കില്‍ പോലും വലിയൊരു അപകടം സംഭവിക്കാം. ഭാഗ്യം കൊണ്ട് മാത്രമാണ് അലസ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടെതെന്ന് കാഴ്ചക്കാരന് ഒരു നിമിഷം തോന്നുന്നു. ടികിടോക്കിലൂടെയാണ് അലസ്റ്റര്‍ ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നാലെ ഇത് ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും വൈറലാവുകയും ചെയ്തു. ഇതോടെ മറ്റ് സാമൂഹിക മാധ്യമങ്ങളിലും വീഡിയോ വൈറലായി. ഇത്തരം യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. മിക്കയാളുകളും അലസ്റ്റര്‍ ഭാഗ്യവാനാണെന്ന് എഴുതി. ചിലര്‍ അദ്ദേഹത്തെ ലോട്ടറി എടുക്കാന്‍ പ്രേരിപ്പിച്ചു.
മദ്യത്തിന് എക്സ്പയറി ഡേ ഇല്ലേ? മദ്യം, ബിയർ, വൈൻ എന്നിവ മോശമാകാതെ എത്ര കാലം ഇരിക്കും?