32 വർഷത്തെ സേവനത്തിന് ശേഷം അമേരിക്കൻ എയർലൈൻസിലുള്ള തന്‍റെ അവസാനത്തെ ജോലിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നാലെ യാത്രക്കാര്‍ നീണ്ട കരഘോഷം മുഴക്കി അദ്ദേഹത്തെ സ്വീകരിച്ചു.
ദീര്‍ഘകാലം ജോലി ചെയ്ത ശേഷമുള്ള റിട്ടയര്‍മെന്‍റ് പലര്‍ക്കും വൈകാരികമായ ഒന്നാണ്. ഒരു പക്ഷേ ദീര്‍ഘ കാലത്തെ ജോലിക്കിടയില്‍ സ്വന്തം വീട് പോലെ തന്നെയായിരിക്കും പലര്‍ക്കും ജോലി സ്ഥാപനവും. ജോലി സ്ഥലത്തെ മുക്കും മൂലയും ആളുകളെയും വീടിനേതിനേക്കാള്‍ പരിചിതമാകും. അത്തരത്തില്‍ വൈകാരികമായി ജോലി സ്ഥലത്തെ കണ്ടിരുന്നവര്‍ക്ക് പ്രത്യേകിച്ചും റിട്ടയര്‍മെന്‍റ് എന്നത് ഏറെ വൈകാരികമായ ഒരു നിമിഷമായി മാറുന്നു. അധ്യാപകരുടെയും മറ്റും റിട്ടയര്‍മെന്‍റ് വീഡിയോകളില്‍ വിതുമ്പുന്ന കുട്ടികളുടെ നിരവധി വീഡിയോകള്‍ ഇതിന് മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. ഇത്തവണ ഒരു പൈലറ്റിന്‍റെ വൈകാരികമായ വിടവാങ്ങല്‍ പ്രസംഗമാണ്.
അമേരിക്കൻ എയർലൈൻസിൽ ജോലി ചെയ്തിരുന്ന പൈലറ്റ് ജെഫ് ഫെൽ തന്‍റെ 32 വര്‍ഷത്തെ ഔദ്ധ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുകയായിരുന്നു. അതിന്‍റെ ഭാഗമായി തന്‍റെ അവസാനത്തെ ഔദ്ധ്യോഗിക വിമാനം പറത്തലിന് തൊട്ട് മുമ്പ് അദ്ദേഹം തന്‍റെ കരിയറിൽ ഉടനീളം നൽകിയ പിന്തുണയ്ക്ക് യാത്രക്കാർക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ട് വിടവാങ്ങല്‍ പ്രസംഗം നടത്തി. സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്‍റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. വിമാനത്തിലുള്ള യാത്രക്കാരെ സ്വാഗതം ചെയ്ത് സ്വയം പരിചയപ്പെടുത്തി കൊണ്ടാണ് അദ്ദേഹം തന്‍റെ വിടവാങ്ങല്‍ പ്രസംഗം തുടങ്ങിയത്. ഫ്ലൈറ്റ് സമയവും കാലാവസ്ഥയും അദ്ദേഹം യാത്രക്കാരെ അറിയിച്ചു. കോക്ക്പിറ്റിന് പുറത്ത് നിന്ന് താൻ അപ്‌ഡേറ്റ് നൽകുന്നത് അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം 32 വർഷത്തെ സേവനത്തിന് ശേഷം അമേരിക്കൻ എയർലൈൻസിലുള്ള തന്‍റെ അവസാനത്തെ ജോലിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നാലെ യാത്രക്കാര്‍ നീണ്ട കരഘോഷം മുഴക്കി അദ്ദേഹത്തെ സ്വീകരിച്ചു.
undefined
"നല്ല വൈകുന്നേരം, സ്ത്രീകളേ, മാന്യരേ, വിമാനത്തിലേക്ക് സ്വാഗതം. എന്‍റെ പേര് ജെഫ് ഫെൽ, ഇന്ന് രാത്രി ഷിക്കാഗോയിലേക്ക് പോകുന്ന ഫ്ലൈറ്റിലെ ക്യാപ്റ്റൻ ഞാനാണ്. ഞാൻ സാധാരണയായി എല്ലാവരുടെയും മുന്നിൽ ഇങ്ങനെ നിൽക്കാറില്ല. ഞാൻ സാധാരണയായി കോക്ക്പിറ്റില്‍ താമസിക്കുകയാണ് പതിവ്. ഞാൻ അൽപ്പം വികാരഭരിതനായെങ്കിൽ, ദയവായി എന്നോട് ക്ഷമിക്കൂ," അദ്ദേഹം തുടര്‍ന്നു. "ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്‍റെ ഭാര്യയോട് ഞാന്‍ നന്ദി പറയുന്നു. കാരണം ജോലിയുള്ള ഒരു പൈലറ്റിനെ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല. അദ്ദേഹം കൂട്ടിചേര്‍ത്തു. വാക്കുകള്‍ക്കിടയില്‍ അദ്ദേഹത്തിന് പലപ്പോഴും കണ്ഠമിടറി. യാത്രക്കാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഇ മെയില്‍ സ്കാമാണെന്ന് കരുതി തള്ളിക്കളഞ്ഞു; പിന്നീടറിഞ്ഞത് മൂന്ന് കോടി ലോട്ടറി അടിച്ചെന്ന് !