'ധീരനായ കുട്ടി, അവൻ ആഗ്രഹിക്കുന്നതെന്തും അവൻ നേടാൻ പോകുന്നു എന്നതിൽ സംശയമില്ല.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
ആരാണ് അഭിനന്ദനം അര്‍ഹിക്കാത്തത്? പ്രത്യേകിച്ചും നാലാള്‍ക്ക് മുന്നില്‍ പറയാന്‍ പറ്റിയ ഒരു കാര്യം ചെയ്തതിന് ശേഷമാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ എല്ലാവര്‍ക്കും എല്ലായിപ്പോഴും അഭിനന്ദനങ്ങള്‍ ലഭിക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. അത്തരം സന്ദര്‍ഭങ്ങളില്‍ അല്പം വിഷമമൊക്കെ നമ്മുക്ക് തോന്നാം. ഈ നിരാശയില്‍ നിന്നാണ് 'എനിക്കറിയാം എന്നെ തള്ളാന്‍, എന്നെ തള്ളാന്‍ ഒരുത്തന്‍റെയും ആവശ്യമില്ല.' എന്ന പ്രശസ്തമായ ഡയലോഗ് ഉണ്ടാകുന്നതും. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് ഒരു കുരുന്ന് തന്‍റെ നിഷ്ക്കളങ്കമായ പ്രവര്‍ത്തിയിലൂടെ കാണിച്ച് കൊടുക്കുകയാണ്. പിന്നാലെ അവന് ലഭിച്ചതാകട്ടെ ലോകമെമ്പാടു നിന്നുമുള്ള അഭിനന്ദനവും.
Spor İnsanı എന്ന് എക്സ് സാമൂഹിക മാധ്യമ അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ ആദ്യം പങ്കുവയ്ക്കപ്പെട്ടത്. ഇരുപത്തിരണ്ടായിരം പേരോളം ഈ വീഡിയോ കണ്ടു. പിന്നാലെ The Best എന്ന എക്സ് അക്കൌണ്ടിലൂടെ 'ഒരിക്കലും കൈവിടരുത്, സ്വയം അഭിനന്ദിക്കുക, മുന്നോട്ട് പോകുക!' വീഡിയോ വീണ്ടും പങ്കുവയ്ക്കപ്പെട്ടു. ഇതിനകം വീഡിയോ കണ്ടത് പത്തൊമ്പത് ലക്ഷത്തിലേറെ പേരും. വീഡിയോയുടെ തുടക്കത്തില്‍ ഒരു കൊച്ച് കുട്ടി ചെറിയൊരു മണ്‍തിട്ടയില്‍ നിന്നും തന്‍റെ സ്കേറ്റ് സ്കൂട്ടിയില്‍ താഴേക്ക് ഊര്‍ന്ന് വരുന്നു. ഈ സമയം കുട്ടിയുടെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കാം. 'ബാബ, റിയലി ഡോണ്ട് തിങ്ക്.....' അമ്മ വാചകം പൂര്‍ത്തിയാക്കും മുമ്പ് കുട്ടി സ്കേറ്റ് സ്കൂട്ടിയില്‍ നിന്നും ഉരുണ്ട് താഴേക്ക്. കാഴ്ചക്കാരന്‍റെ ഉള്ളില്‍ 'അയ്യോ' എന്നൊരു നിലവിളി ഉയരും മുമ്പ്... ചാടിയെഴുന്നേറ്റ കുട്ടി തന്‍റെ ഇരുകൈകളും കൂട്ടിയടിച്ച് സ്വയം പ്രോത്സാഹിപ്പിക്കുന്നു. അവന്‍ അമ്മയുടെ അടുത്തേക്ക് വരുമ്പോള്‍ 'ഗുഡ് ജോബ്' എന്ന് പറഞ്ഞ് അവര്‍ അഭിനന്ദിക്കുന്നു. ഒപ്പം ഒരു തന്‍റെ മുഷ്ടിചുരുട്ടി കൈകള്‍ തമ്മില്‍ ഇടിപ്പിച്ച് കൊണ്ട് 'നീ അതിന് ശ്രമിച്ചു.' എന്നും പറയുന്നു. കുട്ടി വീണ്ടും തന്‍റെ സ്കേറ്റ് സ്കൂട്ടിയ്ക്ക് അടുത്തേക്ക് നീങ്ങുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.
ജനിച്ചയുടന്‍, ജന്മം നല്‍കിയ അമ്മയെ കൊന്ന് തിന്നുന്ന ജീവി !
Never give up, applaud yourself and keep going! 😂pic.twitter.com/RC5k8y7SoG
— The Best (@ThebestFigen)വാലന്‍റൈന്‍സ് ദിനത്തില്‍ 1000 വര്‍ഷം പഴക്കമുള്ള ജയില്‍ നിന്നും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാം !
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വലിയ അഭിനന്ദന പ്രവാഹമായിരുന്നു. ഒരു കാഴ്ചക്കാരനെഴുതിയത് ' എനിക്കിത് ഇഷ്ടപ്പെട്ടു. പരാജയപ്പെടുന്നതിൽ തെറ്റില്ലെന്ന് ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു, എഴുന്നേറ്റ് നിന്ന് നിങ്ങൾ വീണ്ടും ശ്രമിക്കുക.' അദ്ദേഹം എഴുതി. 'കരയരുത്, വിഡ്ഢിത്തം വേണ്ട, ധൈര്യമല്ലാതെ മറ്റൊന്നും വേണ്ട' മറ്റൊരാള്‍ എഴുതി. 'ധീരനായ കുട്ടി, അവൻ ആഗ്രഹിക്കുന്നതെന്തും അവൻ നേടാൻ പോകുന്നു എന്നതിൽ സംശയമില്ല.' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 'കുട്ടിക്ക് ശോഭനമായ ഭാവിയുണ്ട്!' എന്ന് മറ്റൊരാള്‍ കുറിച്ചു.
'എന്തോ ജീവി ഇത്?'; യുഎസിലെ കുംബ്രിയയില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് വിചിത്ര ആമയെ !