ആരടാ അത്, രാവിലെ കണ്ണു തുറന്ന് നോക്കിയപ്പോൾ ജനലിനപ്പുറം ഒരു സിംഹം, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം വൈറൽ 

By Web Team  |  First Published Sep 23, 2024, 10:38 AM IST

ഈ വീഡിയോയിൽ ഉള്ളയാൾ ടൂറിസ്റ്റാണോ അതോ ആളിന്റെ വീടാണോ ഇത് എന്നൊന്നും തന്നെ വ്യക്തമല്ല. എന്നാൽ, അതിൽ കാണുന്നത് അടച്ചിട്ട ഒരു ജനാലയ്ക്കരികിൽ ഒരു സിംഹം വീടിനകത്തുള്ള ആളെയും നോക്കി നിൽക്കുന്നതാണ്.


രാവിലെ തന്നെ ഉറക്കമെഴുന്നേൽക്കുമ്പോൾ നമ്മുടെ വീട്ടിൽ പെറ്റ് ആയിട്ട് വളർത്തുന്ന പട്ടിയോ പൂച്ചയോ ഒക്കെ നമ്മെത്തന്നെ സ്നേഹത്തോടെ നോക്കിനിൽക്കുന്നു. വളരെ മനോഹരമായ അനുഭവമായിരിക്കും അല്ലേ? എന്നാൽ, കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് ഒരു സിംഹം നമ്മെ നോക്കി നിൽക്കുന്നതാണെങ്കിലോ പേടിച്ച് ജീവൻ തന്നെ പോയി എന്ന് വരും. അതുപോലെ ഒരു അനുഭവമാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്. 

ടൂറിസം ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ഇപ്പോൾ വളരെ വെറൈറ്റി ആയിട്ടുള്ള ഐഡിയകളുമായിട്ടാണ് നടപ്പിലാക്കുന്നത്. അതിൽ ഒന്നാണ് കാടിനുള്ളിലെ താമസം. അതുപോലെ വന്യമൃ​ഗങ്ങളെ പരിചരിക്കുന്ന മൃ​ഗശാലക​ളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിലെ താമസം. ഇവിടെയൊക്കെ ആളുകൾക്ക് താമസിക്കാൻ വളരെ സുതാര്യമായ ​ഗ്ലാസുകളുള്ളതോ, അല്ലെങ്കിൽ അപ്പുറം കാണാവുന്ന തരത്തിൽ പണി കഴിപ്പിച്ചിട്ടുള്ളതോ ആയ മുറികളാണ് തയ്യാറാക്കുന്നത്. ഇതിന്റെ പ്രത്യേകത തന്നെ തൊട്ടടുത്ത് മൃ​ഗങ്ങളെ കാണാം എന്നുള്ളതാണ്. 

Latest Videos

undefined

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് interestingasfuck എന്ന റെഡ്ഡിറ്റ് യൂസറാണ്. ഇത് എവിടെ വച്ചാണ് പകർത്തിയിരിക്കുന്നത് എന്നോ, ഈ വീഡിയോയിൽ ഉള്ളയാൾ ടൂറിസ്റ്റാണോ അതോ ആളിന്റെ വീടാണോ ഇത് എന്നൊന്നും തന്നെ വ്യക്തമല്ല. എന്നാൽ, അതിൽ കാണുന്നത് അടച്ചിട്ട ഒരു ജനാലയ്ക്കരികിൽ ഒരു സിംഹം വീടിനകത്തുള്ള ആളെയും നോക്കി നിൽക്കുന്നതാണ്.

Man wakes up and finds a lion staring at him through his window
byu/RealRock_n_Rolla ininterestingasfuck

വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നേരത്തെ യൂട്യൂബിൽ പങ്കുവച്ചിരുന്ന വീഡിയോയാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വീണ്ടും ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. വീഡിയോയുടെ കമന്റുകളിൽ മിക്കവരും ചെയ്തിരിക്കുന്നത് വന്യമൃ​ഗങ്ങൾ എന്തൊക്കെ പറഞ്ഞാലും വന്യമൃ​ഗങ്ങൾ തന്നെയാണ് എന്ന് ഓർമ്മപ്പെടുത്തുകയാണ്. ഒരാൾ പറഞ്ഞത്, തന്റെ അച്ഛൻ ഒരു മൃ​ഗശാലയിൽ ജോലി ചെയ്യുകയായിരുന്നു. അച്ഛൻ ചെറുപ്പം തൊട്ട് പരിചരിക്കുന്ന ഒരു സിംഹം ഒരു ദിവസം അച്ഛന് നേരെ തൊട്ടടുത്ത് വന്ന് അലറി. ആ ശബ്ദം അത്രയും വലുതായിരുന്നു. അച്ഛൻ ഭയന്നു പോയി എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!