അമ്പമ്പോ എന്തൊരു ഡാൻസ്! അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി 63 കാരി മുത്തശ്ശി

By Web Team  |  First Published Aug 16, 2024, 10:15 AM IST

'ഡാൻസിംഗ് ദാദി'യുടെ നൃത്തച്ചുവടുകള്‍ ബോളിവുഡിലെ ഇന്നത്തെ താരറാണികളെ പോലും അതിശയിപ്പിച്ചിട്ടുണ്ട്. 


63 വയസ്സുള്ള ഒരു വ്യക്തിയെക്കുറിച്ച് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത്? എവിടെയെങ്കിലും വിശ്രമ ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ചിത്രമായിരിക്കും അല്ലേ.? എന്നാൽ 63 -ാം വയസ്സിലും ചടുലമായ നൃത്ത ചുവടുകളും ആയി സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഒരു മുത്തശ്ശി. മുംബൈ സ്വദേശിയായ രവി ബാല ശർമയാണ് പ്രായത്തെ മറികടക്കുന്ന തന്‍റെ ആകർഷകമായ നൃത്ത ചുവടുകളുമായി ആരാധക ലക്ഷങ്ങളെ ആകർഷിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ 'ഡാൻസിംഗ് ദാദി' എന്നറിയപ്പെടുന്ന രവി ബാല ശർമയ്ക്ക് സാറാ അലി ഖാൻ, ആലിയ ഭട്ട് തുടങ്ങിയ സെലിബ്രിറ്റികളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ട്. 

മുമ്പ് ഉത്തർപ്രദേശിൽ സംഗീത അധ്യാപകയായിരുന്ന രവി ബാല ശർമ്മ വിരമിച്ച ശേഷം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. കോവിഡ് -19 പാൻഡെമിക് ലോക്ക്ഡൗൺ കാലത്താണ് വിരസത മാറ്റാനായി അധ്യാപിക നൃത്തം ചെയ്ത് അത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഡാൻസിംഗ് ദാദി വൈറലായി മാറി.  മകൻ ഏകാൻഷിന്‍റെ പിന്തുണയില്ലാതെ തന്‍റെ വിജയം സാധ്യമാകില്ല എന്നാണ് രവി ബാല ശർമ്മ പറയുന്നത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ  6 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട് ഡാൻസിംഗ് ദാദിക്ക്. 

Latest Videos

undefined

കൂടുതല്‍ പണം സമ്പാദിക്കാന്‍ 21 വർഷം ലളിത ജീവിതം; പക്ഷേ, കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് 45 -കാരന്‍

ഇന്ത്യന്‍ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലെന്ന് പഠനം

മക്കൾ നോക്കിനിൽക്കെ ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് ഭർത്താവ്; 9 മണിക്കൂറിന് ശേഷം അത്ഭുതകരമായ രക്ഷപ്പെടൽ

വിവിധ കാലഘട്ടങ്ങളിലെ ട്രെൻഡിംഗ് ഗാനങ്ങൾക്ക് അതിമനോഹരമായാണ് ഈ മുത്തശ്ശി ചുവടുകൾ വയ്ക്കുന്നത്.  മാധുരി ദീക്ഷിത്, ദീപിക പദുക്കോൺ, ഭൂമി പെഡ്‌നേക്കർ തുടങ്ങിയ താരങ്ങളുടെ നൃത്തച്ചുവടുകൾ അതിശയിപ്പിക്കുന്ന മികവോടെയാണ് ഇവർ അവതരിപ്പിക്കുന്നത്. പ്രായം ഒരു നമ്പർ മാത്രമാണെന്നും ആഗ്രഹമുണ്ടെങ്കിൽ ഏത് സ്വപ്നവും നമുക്ക് യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നും തെളിയിക്കുകയാണ് രവി ബാല ശർമ്മ.

ക്ഷേത്ര ഭണ്ഡാരത്തിന്‍റെ ക്യൂആർ കോഡ് മാറ്റി സ്വന്തം ക്യൂആർ കോഡ് വച്ചു; നിയമ വിദ്യാർത്ഥിയുടെ തന്ത്രം, പക്ഷേ പാളി
 

click me!