55 -ാം വയസില്‍ ആദ്യമായിട്ടായിരുന്നു നഫീസുമ്മ മണാലിയിലേക്ക് പോയത്. അവിടെ തന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആസ്വദിക്കുമ്പോഴും നാട്ടിലെ സുഹൃത്തുക്കളോടും വീട്ടിലിരിക്കാതെ യാത്രകള്‍ പോയി ജീവിതം ആസ്വദിക്കാന്‍ ഉമ്മ ആവശ്യപ്പെടുന്നു.
യാത്രകള്‍ പോകാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? പുതിയ ദേശങ്ങള്‍, കാഴ്ചകള്‍, ഭക്ഷണം അങ്ങനെ വൈവിദ്ധ്യങ്ങളാണ് ഓരോ യാത്രയും നമ്മുക്ക് സമ്മാനിക്കുന്നത്. ഡിസംബറില്‍ മഞ്ഞ് പെയ്യുന്ന ഹിമാലയന്‍ താഴ്വാരയിലേക്കാണ് അത്തരമൊരു യാത്ര എങ്കിലോ? കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു മണാലി യാത്രയുടെ വീഡിയോ കാഴ്ചക്കാരുടെ ഹൃദയം തന്നെ കീഴടക്കി. കേരളത്തില്‍ നിന്നും 55 -ാം വയസില്‍ മണാലിക്ക് പോയ ഒരു ഉമ്മയുടെ വീഡിയോയായിരുന്നു അത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 51 ലക്ഷം പേര്‍. വീഡിയോ ഇതുവരെ ലൈക്ക് ചെയ്തതാകട്ടെ നാല് ലക്ഷത്തിനടുത്ത് ആളുകള്‍.
വീഡിയോ പങ്കുവച്ച് കൊണ്ട്, പ്ലാന്‍ ടു ഗോ എന്ന ഇന്‍സ്റ്റാഗ്രാം പേജിൽ ഇങ്ങനെ എഴുതി, ' നഫീസുമ്മ തന്‍റെ അമ്പതുകളില്‍ പ്ലാന്‍ ടു ഗോയുമായി ആഘോഷിക്കുന്നു.' ഒപ്പം, പ്രായത്തിലല്ല കാര്യമെന്നും ഏത് പ്രായത്തിലും നമ്മുടെ സന്തോഷത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്നതിലാണ് കാര്യമെന്നും കുറിപ്പില്‍ പറയുന്നു. 55 -ാം വയസില്‍ ഉമ്മാനെയും കൂട്ടി മണാലിയിലേക്ക് ഇറങ്ങിയ മകള്‍ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നബീസുമ്മ സ്വന്തമായി ഒരു പേജ് തന്നെ തുടങ്ങി.'പൊളിമൂട് നബീസു'. നൊമ്പരപ്പെടുത്തുന്ന ഇന്നലകളിൽ നിന്നും സന്തോഷം തേടി ഉമ്മയേയും കുട്ടി മണാലിയിലേക്ക് യാത്ര പോയതിന്‍റെ വിവരണങ്ങള്‍ ഉമ്മയുടെ മകള്‍ അവിടെ കുറിച്ചു.
undefined
കൈ കൊണ്ട് പോലും തൊട്ട് പോയേക്കരുത്; യുഎസില്‍ ആശങ്ക നിറച്ച് തവിട്ട് നിറത്തിലുള്ള മഞ്ഞ് വീഴ്ച
പറന്നു പോയ ഡ്രോണിനെ ചാടിക്കടിച്ച് മുതല, പിന്നാലെ വായില്‍ വച്ച് സ്ഫോടനം; ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ
വീഡിയോയില്‍ നാട്ടിലുള്ള തന്‍റെ സുഹൃത്തുക്കളെ പേര് ചൊല്ലി വിളിച്ച് നഫീസുമ്മ മണാലി കാണാന്‍ ആവശ്യപ്പെടുന്നതും കാണാം. 55 -ാം വയസില്‍ ഇവിടെ വന്ന് ഈ മണ്ണില്‍ ഇങ്ങനെ കിടക്കുമ്പോള്‍ ഇതുപോലുള്ള രസം എവിടെ കിട്ടാനാണെന്നും ഉമ്മ തന്‍റെ സുഹൃത്തുക്കളോട് വീഡിയോയിലൂടെ ചോദിക്കുന്നു. താന്‍ ഇനിയും മകളോടൊപ്പം ഇവിടെ വരുമെന്നും നിങ്ങളും വരണമെന്നും ഉമ്മ പറയുന്നു. പിന്നാലെ നഫീസുമ്മ നിലത്ത് വീണ് കിടക്കുന്ന മഞ്ഞ് വാരിയെറിയുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ ഉമ്മയുടെ സന്തോഷം കാഴ്ചക്കാരും ഏറ്റെടുത്തത് കാണാം. നിരവധി പേര്‍ ഒരു ദിവസം തങ്ങളുടെ അച്ഛനമ്മമാരെയും ഇതുപോലെ കൊണ്ട് പോകണമെന്ന് എഴുതി. ചിലര്‍ ലോണെടുത്തായാലും കൊണ്ട് പോകുമെന്നായിരുന്നു എഴുതിയത്. 'പൊളി മൂഡ്, പക്ഷേ ന്‍റെ ഉമ്മാനോട് ചോയ്ച്ചാല്‍ ഒലകന്‍റെ മൂഡ് എന്ന് പറയും' എന്നായിരുന്നൂ ഒരു രസികന്‍റെ കുറിപ്പ്. ചിലര്‍ ഇതൊക്കെയാണ് ജീവിതമെന്ന് കുറിച്ചപ്പോള്‍, നബീസുമ്മയെ അഭിനന്ദിച്ച് നിരവധി പേരാണ് വീഡിയോടൊപ്പം ഹൃദയ ചിഹ്നം ചേര്‍ത്ത് വച്ചത്.