"ലോകത്തിന്‍റെ മുകളിൽ ! ദൈവത്തിന്‍റെ സൃഷ്ടിയ്ക്ക് നന്ദി!" ഒരു കാഴ്ചക്കാരനെഴുതി. മൂന്നര കോടിയിലേറെ പേര്‍ വീഡിയോ കണ്ടപ്പോള്‍ രണ്ട് കോടിയിലേറെ പേര്‍ ലൈക്ക് ചെയ്തു.
ഏവറസ്റ്റ് കൊടുമുടിയെ കുറിച്ച് നമ്മുക്കറിയാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ആ കൊടുമുടിയുടെ തുഞ്ചത്ത് നിന്ന് ഒരു 360 വീഡിയോ പകര്‍ത്തിയാല്‍ എങ്ങനെ ഇരിക്കും. ദാ ആ കാഴ്ച കാണാന്‍ അവസരമൊരുക്കിയിരിക്കുകായാണ് ഒരു സംഘം സഞ്ചാരികള്‍. Ashraf El Zarka എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. ഈ വീഡിയോ Historic Vids തങ്ങളുടെ അക്കൌണ്ടിലൂടെ "എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ നിന്നുള്ള 360 ഡിഗ്രി ക്യാമറ കാഴ്ച" എന്ന് കുറിപ്പോടെ പങ്കുവച്ചപ്പോള്‍ കണ്ടത് മൂന്നര കോടിയിലേറെ പേര്‍. രണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ ആശ്ചര്യവും അത്ഭുതവും വീഡിയോയ്ക്ക് താഴെ പങ്കുവച്ചു.
നിരവധി പേര്‍ പർവതാരോഹകരുടെ ധൈര്യത്തെ പ്രശംസിച്ചു. മറ്റ് ചുലര്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതശിഖരത്തിൽ പർവ്വതാരോഹകർ നേരിടുന്ന അപകടങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും എഴുതി. "ലോകത്തിന്‍റെ മുകളിൽ ! ദൈവത്തിന്‍റെ സൃഷ്ടിയ്ക്ക് നന്ദി!" ഒരു ഉപയോക്താവ് എഴുതി. "എനിക്ക് എല്ലായ്പ്പോഴും എവറസ്റ്റിനോട് ഈ അഭിനിവേശമുണ്ടായിരുന്നു. ഞാൻ അവിടെ എല്ലാം വായിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഇത് അവിശ്വസനീയമാണ്," മറ്റൊരാൾ കുറിച്ചു.
undefined
ഇരുപതുകാരന്‍, ആരോഗ്യ ദൃഢഗാത്രനായ കാട്ടുകൊമ്പന്‍, എന്നിട്ടും തണ്ണീര്‍ കൊമ്പന് സംഭവിച്ചതെന്ത് ?
This is a 360° camera view from the top of Mt. Everest pic.twitter.com/trboDIIXI5
— Historic Vids (@historyinmemes)"അത് രസകരമായ കാഴ്ചയാണ്!! നിങ്ങൾക്ക് എളുപ്പത്തിൽ വീഴാൻ കഴിയുമെന്ന് തോന്നുന്നു, കയറി വരുന്ന ആളുകൾക്ക് നില്‍ക്കാന്‍ അവിടെ കൂടുതൽ ഇടമില്ല," മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "ഹേയ്! ഫിഷ് ഐ ലെൻസ് ഇഫക്റ്റ് എവറസ്റ്റ് കൊടുമുടിയുടെ മുകൾഭാഗം ഏകദേശം ഒരു ചതുരശ്ര അടിയാണെന്ന് തോന്നിപ്പിക്കുന്നു. അതിശയകരം, ഈ ലോകത്തിന് പുറത്ത്, എന്‍റെ അക്രോഫോബിയയെ (ഉയർന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം - acrophobia) പോഷിപ്പിക്കുന്നു'. മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. അതേസമയം ഏവസ്റ്റ് ബേസ് ക്യാമ്പിലേക്ക് കുട്ടികള്‍ അടക്കം യാത്രയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാറ എന്ന നാല് വയസുകാരിക്ക് പിന്നാലെ കഴിഞ്ഞ ദിവസം സ്കോട്ട്ലൻഡിൽ നിന്നുള്ള ഒരു 2 വയസുകാരനും എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി. സ്കോട്ട്ലന്‍ഡില്‍ നിന്നുള്ള ജെയ്ക്കാകും ഇനി ഏവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
ലേലത്തിന് വയ്ക്കും, വില അല്പം കൂടും; കോട്ടാരം വിടാന്‍ എലിസബത്ത് രാജ്ഞിയുടെ ഐക്കണിക് റേഞ്ച് റോവർ !