180 പേരോളം പേര്‍ തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് അപ്രതീക്ഷിതമായി തിരമാല ഉയര്‍ന്നത്. അതും ഏതാണ്ട് 13 അടി ഉയരത്തില്‍.
ലോകമെമ്പാടും പ്രകൃതിക്ഷോഭങ്ങള്‍ പല തരത്തിലാണ് പ്രകടമാകുന്നത്. ചില ഇടങ്ങളില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങളാണെങ്കില്‍ മറ്റ് ഭാഗങ്ങളില്‍ അത് അതിതീവ്ര മഴയായും ഭൂകമ്പങ്ങളായും ഉഷ്ണതരംഗങ്ങളായും പ്രകടമാകുന്നു. കടലിലെ താപ നില ഉയരുന്നതാണ് പ്രകൃതി ക്ഷോഭങ്ങള്‍ കൂടാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ പെറുവിയന്‍ തീരത്ത് ശക്തമായ കാറ്റ് വീശിയടിച്ചതിന് പിന്നാലെ തീരത്തോട് ചേര്‍ന്ന് മത്സ്യബന്ധനത്തിൽ ഏര്‍പ്പെടുകയായിരുന്ന നിരവധി ബോട്ടുകള്‍ ശക്തമായ തീരയില്‍ ഉയര്‍ന്ന് പൊങ്ങിയും ചിലത് കീഴ്മേൽ മറിയുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകടത്തില്‍ ഒരു മത്സ്യബന്ധനത്തൊഴിലാളി മരിച്ചു. ഈ സമയം 180 പേര്‍ തീരത്ത് മത്സ്യബന്ധനത്തിൽ ആയിരുന്നെന്ന് പ്രാദേശിക റോഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഇക്കഡോര്‍ തീരത്തും സമാനമായ അവസ്ഥയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ്, പെറുവിന്‍റെ വടക്ക് കിഴക്കന്‍ തീരമായ ഇൽ ന്യൂറോയില്‍ ശക്തമായ കാറ്റ് വീശിയത്. ഇതിന് പിന്നാലെയാണ് 13 അടി ഉയരത്തില്‍ കൂറ്റന്‍ തീരമാലകള്‍ ഉയർന്നത്. തീരത്ത് നിന്നും പകര്‍ത്തിയ ശക്തമായ തിരമാലകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ തീരത്തോട് ചേർന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന നൂറ് കണക്കിന് ബോട്ടുകള്‍ കാണാം. ഇവ ശക്തമായ തിരമാലയില്‍ കീഴ്മേല്‍ മറിയുമ്പോള്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലിലേക്ക് ചാടുന്നതും കാണാം.
റീൽസ് ഷൂട്ടിന് ദേശീയപാതയിൽ തീയിട്ട് യുപിക്കാരൻ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
തിരമാല ഉയര്‍ന്ന് വരുന്നതിന് അനുസരിച്ച് ഓരോ നിലയിലുള്ള വള്ളങ്ങളും തിരയോടൊപ്പം എടുത്ത് ഉയര്‍ത്തപ്പെടുന്നു. ചില ബോട്ടുകള്‍ കീഴ്മേല്‍ മറിയുന്നു. ഈ സമയം ബോട്ടുകളില്‍ നിന്നും മത്സ്യബന്ധന തൊഴിലാളികള്‍ കടലിലേക്ക് രക്ഷപ്പെടാന്‍ ചാടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അപ്രതീക്ഷിത തിരയില്‍ എത്ര ബോട്ടുകള്‍ക്ക് കേടുപാടുകൾ പറ്റിയെന്നോ എത്ര പേര്‍ മരിച്ചെന്നോയുള്ള വിവരങ്ങള്‍ ലഭ്യമല്ല. അമേരിക്കൻ തീരത്ത് സമുദ്ര ഉപരിതലത്തിൽ വീശിയടിച്ച കാറ്റാണ് തിരമാലകൾക്ക് കാരണമെന്ന് പെറുവിയൻ നാവികസേന അറിയിച്ചു. നിരവധി ബോട്ടുകള്‍ക്ക് അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
വീട്ടിലുണ്ടാക്കിയ കേക്കിന് 'കുരുമുളകിന്‍റെ രുചി'; പിന്നാലെ അസ്വസ്ഥത തോന്നിയ മൂന്ന് പേര്‍ മരിച്ചു