രണ്ട് വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അതിൽ ആദ്യത്തേതിൽ രണ്ടുപേർ വളരെ കഷ്ടപ്പെട്ട് കൂറ്റൻ പെരുമ്പാമ്പിനെ മൂടിപ്പിടിച്ച് കൊണ്ടുപോകുന്നതാണ് കാണാൻ സാധിക്കുന്നത്
ഒഡീഷയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പിടികൂടിയത് ഒരു കൂറ്റൻ പെരുമ്പാമ്പിനെ. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയും ഇതിന്റെ വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിട്ടുണ്ട്.
12 അടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയിരിക്കുന്നത്. ബെർഹാംപൂരിലെ ഒരു വില്ലയിലാണ് ഈ കൂറ്റൻ പെരുമ്പാമ്പ് പ്രവേശിച്ചത്. ഇത് ഒരു ആടിനെ വിഴുങ്ങിയതായും പറയുന്നു. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് വില്ലയിൽ കയറിയ പാമ്പിനെ അവിടെ നിന്നും സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്നതാണ്.
undefined
പാമ്പിനെ വനം വകുപ്പ് അധികൃതരെത്തിയ ശേഷം പിടികൂടി പിന്നീട് ഖള്ളിക്കോട്ട് റേഞ്ചിൽ വിടുകയായിരുന്നു എന്നും സുശാന്ത് നന്ദ പറയുന്നു. രണ്ട് വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. അതിൽ ആദ്യത്തേതിൽ രണ്ടുപേർ വളരെ കഷ്ടപ്പെട്ട് കൂറ്റൻ പെരുമ്പാമ്പിനെ മൂടിപ്പിടിച്ച് കൊണ്ടുപോകുന്നതാണ് കാണാൻ സാധിക്കുന്നത്. രണ്ടാമത്തെ വീഡിയോ അതിന് കാട്ടിൽ വിട്ട ശേഷമുള്ളതാണെന്നാണ് മനസിലാവുന്നത്. അത് പച്ചപ്പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങുന്നത് കാണാം. ഇരയെ വിഴുങ്ങിയതിനാൽ തന്നെ വയർ വീർത്താണ് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ മെല്ലെയാണ് അത് മുന്നോട്ട് നീങ്ങുന്നതും.
21.9K ആണ് വീഡിയോയ്ക്ക് ഉള്ളത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്. ഒരാൾ പറഞ്ഞിരിക്കുന്നത്, വയറ്റിൽ ഇത്രയും വലിയ ഇരയുള്ളത് കൊണ്ടുതന്നെ ഇനി കുറച്ചുനാളത്തേക്ക് അതിന് വിശ്രമിക്കാം എന്നാണ്. കുറേപ്പേർ പാമ്പിനെ സുരക്ഷിതമായി പിടികൂടി കാട്ടിൽ വിട്ട ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തു.