'ഭയം അരിച്ച് കയറും...'; 12 നീളമുള്ള പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ

By Web Team  |  First Published Jul 20, 2024, 8:39 AM IST


കാഴ്ചയില്‍ തന്നെ ഭയം തോന്നിക്കുന്നത്രയും വലുതായിരുന്നു രാജവെമ്പാല. പന്ത്രണ്ട് അടി നീളം, ഒത്ത ശരീരം. നല്ല എണ്ണക്കറുപ്പ് നിറം. 



ഴക്കാലമായതിനാല്‍ പാമ്പുകളടക്കമുള്ള ഇഴജന്തുക്കള്‍ ഇരതേടി ഇറങ്ങുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബസ്ബരി ഹാത്തിലെ ഒരു മധുരപലഹാര കടയില്‍ നിന്നും പിടികൂടിയത് ഒന്നും രണ്ടുമല്ല, മുപ്പതോളം മൂർഖന്‍ പാമ്പുകളെയാണ്. അതേസമയം ഇന്നലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ഇന്നലെ തന്‍റെ എക്സ് ഹാന്‍റില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ വിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി.

കാഴ്ചയില്‍ തന്നെ ഭയം തോന്നിക്കുന്നത്രയും വലുതായിരുന്നു രാജവെമ്പാല. പന്ത്രണ്ട് അടി നീളം, ഒത്ത ശരീരം. നല്ല എണ്ണക്കറുപ്പ് നിറം. കര്‍ണ്ണാടകയിലെ ഉടുപ്പി ജില്ലയിലെ ചിക്കമംഗളൂരുവിന് സമീപത്തെ ഷിമോഗയിലെ ജനവാസമേഖലയില്‍ നിന്നാണ് ഈ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടിയത്.അഗുംബ റെയില്‍ ഫോറസ്റ്റ് ഫീല്‍ഡ് ഡയറക്ടറായ അജയ് വി ഗിരിയുടെ ഇന്‍സ്റ്റാഗ്രാം പേജിലും ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നു. അദ്ദേഹം 12 അടി നീളമുള്ള രാജവെമ്പാലയെ അനായാസമായി പിടികൂടി, അതിനെ കാട്ടില്‍ വീടുന്നതായിരുന്നു ഉണ്ടായിരുന്നത്. രാജവെമ്പാല റോഡ് മുറിച്ച് കടക്കുന്നതാണ് ആളുകള്‍ കണ്ടത്. പിന്നാലെ ഇവർ വനംവകുപ്പിനെ വിവരമറിയിക്കുകയും രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ കുറിച്ചു. ഒപ്പം പാമ്പുകളെ കണ്ടാല്‍ എന്ത് ചെയ്യണമെന്ന് വിവരിക്കുന്ന ലഘുലേഖകള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. 

Latest Videos

undefined

മധുരപലഹാരക്കടയിൽ നിന്നും 30 മൂർഖൻ പാമ്പുകളെ പിടികൂടി, പിന്നാലെ സ്ഥലത്തിന്‍റെ പേര് മാറ്റി; കോബ്ര കോളനി

King Cobra in Agumbe Ghat in western ghat of South Karnataka.
Rescued & released safely🙏 pic.twitter.com/NAQvaHnc67

— Susanta Nanda (@susantananda3)

അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ

'പാമ്പുകളുടെ ലോകത്തില്‍ രാജാക്കന്മാർക്ക് ഏറ്റവും മഹത്തായ രൂപമുണ്ട്... ഈ സൃഷ്ടികൾ ശരിക്കും തീയാണ്. അവരുടെ ഗംഭീരവും ഭയാനകമായ ശക്തമായ രൂപം സമാനതകളില്ലാത്തതാണ്... അസാധാരണമായ കൈകാര്യം ചെയ്യൽ വൈദഗ്ധ്യവും രക്ഷാപ്രവർത്തനവും !!' ഒരു കാഴ്ചക്കാരന്‍ അജയ് വി ഗിരിയെ അഭിനന്ദിച്ചു. നിരവധി പേരാണ് രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ച് കൊണ്ടും രാജവെമ്പാലയെ പിടികൂടിയ രീതിയെ അഭിനന്ദിച്ച് കൊണ്ടും എത്തിയത്.  ''ഓൺലൈനിലെ നിരവധി വീഡിയോകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പ്രൊഫഷണലായി ചെയ്തു!!'' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. വിഷപ്പാമ്പുകളിൽ വെച്ച് ഏറ്റവും നീളം കൂടിയത് പാമ്പ്  രാജവെമ്പാലയാണെന്ന് നാഷണൽ ജിയോഗ്രാഫിക്ക്സ് അഭിപ്രായപ്പെടുന്നു. ഒരെറ്റ കടിയില്‍ 20 പേരെ കൊല്ലാനുള്ള വിഷമാണ് രാജവെമ്പാലകള്‍ പുറന്തള്ളുന്നത്. 

എയർ ഇന്ത്യാ വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യവും പ്ലാസ്റ്റിക് കുപ്പികളും; സമൂഹ മാധ്യമ പോസ്റ്റ് വൈറല്‍

click me!