വാക്കറിന്‍റെ സഹായത്തോടെ നടന്നിരുന്ന ഡൊറോത്തി ഈ നേട്ടം സ്വന്തമാക്കിപ്പോൾ അതിന് സാക്ഷികളായത് നിരവധി പേരാണ്. പരിശീലകനോടൊപ്പം സ്കൈ ഡൈവിങ്ങ് നടത്താനായി ഇവർ പോകുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് അനുയോജ്യമായ പ്രായം ഏതാണ്? അങ്ങനെയൊരു പ്രായം ഇല്ലന്നെതാണ് സത്യം. അത് തെളിയിക്കുകയാണ് ചിക്കാഗോയിൽ നിന്നുള്ള 104 വയസ്സുള്ള ഡൊറോത്തി ഹോഫ്‌നർ. വളരെക്കാലമായി താൻ മനസ്സിൽ സൂക്ഷിച്ച ധീരമായ ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ സന്തോഷത്തിലാണ് ഇപ്പോൾ അവർ. സ്‌കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നേട്ടം ഇപ്പോൾ ഈ മുത്തശ്ശിയുടെ പേരിലാണ്. വടക്കൻ ഇല്ലിനോയിസിൽ 13,500 അടി ഉയരത്തിൽ നിന്നാണ് ഇവർ സ്കൈ ഡൈവിംഗ് നടത്തിയത്.
കൺജറിംഗ് ഹൗസിനെ കുറിച്ച് ഡോക്യുമെന്‍റി ചെയ്തു; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ !
undefined
'സ്റ്റോം സെഡ്'; റഷ്യയുടെ 'അടിമ പട്ടാള'ത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?
വാക്കറിന്‍റെ സഹായത്തോടെ നടന്നിരുന്ന ഡൊറോത്തി ഈ നേട്ടം സ്വന്തമാക്കിപ്പോൾ അതിന് സാക്ഷികളായത് നിരവധി പേരാണ്. പരിശീലകനോടൊപ്പം സ്കൈ ഡൈവിങ്ങ് നടത്താനായി ഇവർ പോകുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയിൽ വാക്കറിന്‍റെ സഹായത്തോടെയാണ് ഇവർ നടക്കുന്നത്. പരീശിലകൻ നിർദ്ദേശങ്ങൾ നൽകുന്നതും ഡൊറോത്തി ശ്രദ്ധാപൂർവം അത് കേൾക്കുകയും സംശയങ്ങൾ ചോദിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ വലിയ അഭിന്ദനങ്ങളും സ്നേഹാശംസകളുമാണ് ഇപ്പോൾ ഈ മുത്തശ്ശിക്ക് ലഭിക്കുന്നത്.
കൗമാരക്കാരിയായ സൈനികയുടെ ആത്മഹത്യ, സൈനിക ബാറില്‍ വച്ച് നടന്ന പീഡനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് !
350 വര്‍ഷത്തിന് ശേഷം, അഫ്സൽ ഖാനെ വധിച്ച ഛത്രപജി ശിവജിയുടെ 'കടുവ നഖം' ഇന്ത്യയിലേക്ക് !
ഡൊറോത്തി ഹോഫ്‌നർ തന്‍റെ 100-ാം വയസ്സിലാണ് ആദ്യത്തെ സ്കൈ ഡൈവിംഗിന് ശ്രമിച്ചത്. ചിക്കാഗോ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആദ്യത്തെ സ്കൈ ഡൈവിംഗ് അനുഭവം കുറച്ച് വിഷമകരമായിരുന്നുവെന്നും എന്നാൽ ഈ ശ്രമത്തിൽ താൻ സംതൃപ്തയാണന്നും ഡൊറോത്തി ഹോഫ്‌നർ പറഞ്ഞു. 'അത്ഭുതം. മുഴുവൻ കാര്യങ്ങളും സന്തോഷകരവും അതിശയകരവുമായിരുന്നു,' മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു. 2022 മെയ് മാസത്തിൽ സ്വീഡനിൽ നിന്നുള്ള ലിനിയ ഇംഗേഗാർഡ് ലാർസൺ എന്ന 103 വയസ്സുള്ള സ്ത്രീയാണ് ഏറ്റവും പ്രായം കൂടിയ സ്കൈ ഡൈവർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് മുൻപ് സ്ഥാപിച്ചത്. ഹോഫ്നറുടെ റെക്കോർഡ് ഇതുവരെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായ പ്രഖ്യാപിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക