28 വീലുകള്‍, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എന്‍ജിനുകള്‍. സഞ്ചാരികളേ , ഒരു വിമാനത്തിന്‍റെ കഥയാണ് പറഞ്ഞുവരുന്നത്. കേട്ടിട്ട് നിങ്ങള്‍ ഞെട്ടിയോ?
28 വീലുകള്‍, രണ്ട് പുറംചട്ട, ആറ് 747 ജെറ്റ് എന്‍ജിനുകള്‍. സഞ്ചാരികളേ , ഒരു വിമാനത്തിന്‍റെ കഥയാണ് പറഞ്ഞുവരുന്നത്. കേട്ടിട്ട് നിങ്ങള്‍ ഞെട്ടിയോ? എന്നാല്‍ ഞെട്ടാന്‍ വരട്ടെ. ഈ വിമാനത്തിന്റെ ചിറകുകളുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള നീളം കൂടി കേട്ടാലാണ് ഞെട്ടല്‍ പൂര്‍ണമാകുക. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ അകലമുണ്ട് അവ തമ്മില്‍!
ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് കാലിഫോര്‍ണിയയിലെ മോജാവേ എയര്‍ ആന്‍ഡ് സ്‌പെയ്‌സ് പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന സ്ട്രാറ്റോലോഞ്ച് എന്ന ഈ ഭീമന്‍ വിമാനം മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്റെ സ്വപ്‌നമായിരുന്നു.
undefined
സ്‌കെയില്‍ഡ് കോമ്പസിറ്റ്‌സ് എന്ന കമ്പനിയാണ് ഈ കൂറ്റന്‍ വിമാനത്തിന്‍റെ നിര്‍മ്മാണം. മൂന്ന് റോക്കറ്റുകളെ ഒന്നിച്ച് വഹിക്കാനും വിക്ഷേപിക്കാനും ഈ വിമാനത്തിനു കഴിയും.
കൂടുതല്‍ പേര്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനും ചരക്ക് ഗതാഗതം വര്‍ധിപ്പിക്കുന്നതിനുമായി ഇത്തരം വിമാനങ്ങളെ ഉപയോഗിക്കുക എന്നതായിരുന്നു പോള്‍ അലന്‍റെ പദ്ധതി. വ്യോമയുദ്ധത്തിനും ജ്യോതിശാസ്ത്ര പഠനങ്ങള്‍ക്കും ബഹിരാകാശ ഗവേഷണങ്ങള്‍ക്കുമൊക്കെ ഇത്തരം വിമാനങ്ങള്‍ ഉപയോഗപ്രദമാകുമെന്നും അദ്ദേഹം കണക്കുകൂട്ടി.
എന്നാല്‍ ഈ വിമാനം പറന്നുയരുന്നത് കാണാന്‍ പോള്‍ അലന് ഭാഗ്യമുണ്ടായില്ല. കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങി.