മണിക്കൂറുകള്‍ പിടിച്ചിട്ടാലും ട്രെയിന്‍ എഞ്ചിന്‍ ഓഫ് ചെയ്യാത്തതിനു പിന്നില്‍!

By Web Team  |  First Published Jun 21, 2019, 2:37 PM IST

എന്നാല്‍ ഇങ്ങനെ അനേകം മണിക്കൂറുകളോളം കാത്തുകിടക്കുമ്പോഴും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ട്രെയിനിന്‍റെ ഡീസല്‍ എഞ്ചിന്‍ ഓഫാക്കാറില്ല. എന്തുകൊണ്ടാണിതെന്ന് ആലോചിട്ടുണ്ടോ? 


ട്രെയിന്‍ യാത്ര ചെയ്യാത്തവരുണ്ടാകില്ല. ട്രെയിനുകള്‍ വഴിയില്‍ പിടിച്ചിടുന്നതും ലേറ്റാവുന്നതുമൊക്കെ പതിവാണ്. ചിലപ്പോള്‍ ഏതെങ്കിലും ആളൊഴിഞ്ഞ ഭാഗത്താണ് പിടിച്ചിടുന്നതെങ്കില്‍ മറ്റുചിലപ്പോള്‍ ഏതെങ്കിലും സ്റ്റേഷനിലാകും പിടിച്ചിടല്‍. എന്നാല്‍ ഇങ്ങനെ അനേകം മണിക്കൂറുകളോളം കാത്തുകിടക്കുമ്പോഴും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ട്രെയിനിന്‍റെ ഡീസല്‍ എഞ്ചിന്‍ ഓഫാക്കാറില്ല. എന്തുകൊണ്ടാണിതെന്ന് ആലോചിട്ടുണ്ടോ? ഓഫാക്കിയാല്‍ ഇന്ധനം ലാഭിച്ചു കൂടെ എന്നു നിങ്ങളില്‍ ചിലരെങ്കിലും വിചാരിച്ചിട്ടുണ്ടാകും. എന്നാല്‍ അങ്ങനെ ചെയ്യാത്തതിനു ചില കാരണങ്ങളുണ്ട്. 

Latest Videos

undefined

1. ബ്രേക്ക് പൈപ്പ് മര്‍ദ്ദം
ട്രെയിന്‍ സ്റ്റേഷനില്‍ ട്രെയിന്‍ വന്നു നില്‍ക്കുമ്പോള്‍ ചക്രങ്ങളുടെ ഇടയില്‍ നിന്നും ഒരു ചീറ്റല്‍ ശബ്‍ദം കേള്‍ക്കാറില്ലേ? ലീക്കേജുകള്‍ കാരണം ബ്രേക്ക് പൈപ് സമ്മര്‍ദ്ദം കുറയുന്ന ശബ്ദമാണിത്. എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയാല്‍ ബ്രേക്ക് പൈപ്പില്‍ മര്‍ദ്ദം പൂര്‍ണമായും നഷ്‍ടപ്പെടും. ഈ സമ്മര്‍ദ്ദം വീണ്ടെടുക്കണമെങ്കില്‍ ഒരുപാട് സമയമെടുക്കും.  

2. കാലതാമസം
ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതും കൂടുതല്‍ കാലതാമസം എടുക്കും. പത്തു മുതല്‍ പതിനഞ്ചു മിനിറ്റോളം സമയമെടുത്താല്‍ മാത്രമേ ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുകയുള്ളൂ.

3. ഇഗ്നീഷ്യന്‍ താപം
എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനവും നിശ്ചലമാകും. മാത്രമല്ല 16 വലിയ സിലിണ്ടറുകള്‍ ഉള്‍പ്പെടുന്നതാണ് ട്രെയിനുകളുടെ ഡീസല്‍ എഞ്ചിന്‍. 200 എച്ച് പി കരുത്തുള്ളതാണ് ഈ ഓരോ സിലിണ്ടറുകളും. ഇവയുടെ ഒരിക്കല്‍ പ്രവര്‍ത്തനം  നിര്‍ത്തിയാല്‍ പിന്നീട് ഇഗ്നീഷന്‍ താപം കൈവരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

4. ഓഫാക്കിയാലും ഇന്ധനനഷ്‍ടം
ഓഫാക്കിയാലും ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യുപ്പെടുകയും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനം തുടരുകയും ചെയ്യുമെന്നതിനാല്‍ ട്രെയിന്‍ നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോഴും ഇന്ധന ഉപഭോഗം കുറയുകയല്ല മറിച്ച് കൂടുകയേ ഉള്ളൂ.

Courtesy: Quora, Rail maniac blog spot

click me!