കൊവിഡ് കാലത്ത് പിടിച്ചുനില്‍ക്കാന്‍ നിർണായകമായി തോന്നിയ നടപടികളും ഹ്രസ്വകാല പരിഹാരങ്ങളും വലിയ ദീർഘകാല തലവേദനയ്ക്ക് കാരണമായി.
യുഎസ് എയർലൈനുകൾ (US Airlines) അവരുടെ 2021 നാലാം പാദ ഫലങ്ങൾ അടുത്തിടെ പുറത്തുവിട്ടതിനൊപ്പം, കൊവിഡ് കാലത്തിന് (Pandamic) ശേഷം ലോകമെങ്ങും വ്യോമയാന രംഗം (aviation field) സാധാരണ നിലയിലേക്ക് മറുമ്പോള്‍ അമേരിക്കന്‍ വ്യോമയാന രംഗം പുതിയ പ്രതിന്ധിയെ അഭിമുഖീകരിക്കുകയാണ്, അതാണ് പൈലറ്റുമാരുടെ ക്ഷാമം.
വാണിജ്യ ഫ്ലൈറ്റുകള്‍ ആഗോള വ്യോമയാന ഇന്ധന വില, പുതിയ കൊവിഡ് വേരിയന്‍റ് എന്നിവയെ അതിജീവിച്ച് ഉണരുകയാണ്, ഇത് അമേരിക്കന്‍ വ്യോമയാന രംഗത്ത് ദൃശ്യമാണ്. യാത്രക്കാർ കൂടുതലായി വീണ്ടും വിമനത്തിലേറാന്‍ എത്തുന്നു. 2019 ന് ശേഷം ആദ്യമായി പല വിമാന കമ്പനികളും ലാഭകരമാണെന്ന് അവരുടെ നാലാംപാദ റിപ്പോര്‍ട്ടില്‍ കാണിച്ചുതരുന്നു. ഇങ്ങനെ പോകുന്നു ശുഭ സൂചനകള്‍.
എന്നാൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ തിരിച്ചുവരവ് പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ സാധിക്കുമോ എന്നതാണ് എയര്‍ലൈനുകളെ വലയ്ക്കുന്ന പ്രശ്നം. ശരിക്കും കൊവിഡ് പ്രതിസന്ധിക്കാലത്ത് പല വിമാന കമ്പനികളും നഷ്ടം ഒഴിവാക്കാനും മറ്റും എടുത്ത രീതികള്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ഒരു പങ്കുണ്ട്.
കൊവിഡ് 19 തരംഗം ആഞ്ഞടിച്ച് ഏതാണ്ട് നിശ്ചലാവസ്ഥയിലേക്ക് വ്യോമയാന രംഗം പോയപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ പല കമ്പനികളും ചെയ്തത്. ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പിലാക്കുക, ദീർഘകാല സ്വമേധയാ അവധി അനുകൂല്യത്തോടെ നല്‍കുക, സര്‍വീസുകള്‍ വെട്ടിചുരുക്കുക, താല്‍ക്കാലിക ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഇതുവഴി പല കമ്പനികളും പിടിച്ചു നിന്നും എന്നതും സത്യമാണ്.
2020 മാർച്ചിൽ, പുതിയ വൈറസിന്‍റെ ആഘാതം എത്രകാലം നീണ്ടു നില്‍ക്കും എന്ന് പ്രവചിക്കുക അസാധ്യമായിരുന്നു. രണ്ട് വർഷത്തിന് ശേഷം, യൂറോപ്പിലെയും ഏഷ്യ-പസഫിക് മേഖലയിലെയും പല എയർലൈനുകളും 100 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും യുഎസ് എയർലൈനുകൾ വളര്‍ച്ച നേടേണ്ട കാലത്തും മറ്റൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.
അതായത് കൊവിഡ് കാലത്ത് പിടിച്ചുനില്‍ക്കാന്‍ നിർണായകമായി തോന്നിയ നടപടികളും ഹ്രസ്വകാല പരിഹാരങ്ങളും വലിയ ദീർഘകാല തലവേദനയ്ക്ക് കാരണമായി.
പ്രശ്നത്തിന് പല മുഖങ്ങളുണ്ട്. ഒരു വശത്ത്, യുവജനങ്ങൾ തൊഴിൽ പ്രവേശനത്തിന് ഉയർന്ന തടസ്സം നേരിടുന്നു. പ്രായപരിധിയുടെ വിപരീത ഘട്ടത്തിൽ, നിർബന്ധിത വിരമിക്കൽ പ്രതിഭകളെയും അനുഭവപരിചയത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. എല്ലാ പ്രായത്തിലുമുള്ള പൈലറ്റുമാർക്ക്, ഒരു നല്ല ജീവിതനിലവാരം നിലനിർത്തുന്നത് നിരന്തരമായ ആശങ്കയാണ്. അതേസമയം, എയർലൈനുകൾ തങ്ങളുടെ ഫ്ലീറ്റുകൾ വിപുലീകരിക്കുന്നത് തുടരുന്നു.
കോവിഡ് -19 പ്രതിസന്ധിക്ക് ശേഷം, ഒരു പൈലറ്റ് ക്ഷാമം ഉണ്ടായേക്കാമെന്ന് എവിയേഷന്‍ രംഗത്തെ പ്രമുഖര്‍ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. 2029 ആകുമ്പോഴേക്കും യുഎസ്എയിൽ 21,000 എയർലൈൻ പൈലറ്റുമാരുടെ ഒഴിവ് ഉണ്ടാകുമെന്നും. പ്രാദേശികവും ചെലവുകുറഞ്ഞതുമായ എയര്‍ലൈന്‍ സര്‍വീസുകളെ ഇത് ഭീകരമായി ബാധിക്കും. ഏവിയേഷൻ കൺസൾട്ടന്റായ ജിയോഫ് മുറെയുടെ അഭിപ്രായ പ്രകാരം "ഇപ്പോഴത്തെ അവസ്ഥ അത് തീര്‍ത്തും മോശമായിരിക്കുന്നു' എന്നാണ്.
പൈലറ്റ് ക്ഷാമം കൊവിഡ് പ്രതിസന്ധി കാരണമല്ലെന്നാണ് റീജിയണൽ എയർലൈൻ അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഫെയ് മലർകി ബ്ലാക്ക് പറയുന്നത്. "കുറഞ്ഞത് കഴിഞ്ഞ ദശാബ്ദക്കാലമായി ഇത് പ്രാദേശിക എയർലൈനുകള്‍ ഈ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
യുഎസ് പൈലറ്റ് സ്‌കൂളുകളില്‍ നിന്നും പുറത്തിറങ്ങുന്ന പൈലറ്റുകളുടെ എണ്ണം എയര്‍ലൈനുകള്‍ക്ക് വേണ്ടുന്ന എണ്ണത്തോളം വരുന്നില്ല.
ഒരു വർഷം മുമ്പ്, ഒരു പ്രധാന എയർലൈൻ പ്രതിമാസം 50 പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുമെന്ന് പ്രവചിച്ചിരുന്നു, ഇപ്പോൾ ആഴ്ചതോറും 50-70 പേരെ നിയമിക്കുന്നുണ്ട്.
ജനുവരിയിൽ മാത്രം, യുഎസിലെ ഏറ്റവും വലിയ 12 പാസഞ്ചർ, കാർഗോ കാരിയറുകളിൽ 1,136 പൈലറ്റ് ജോലികൾ നിയമിച്ചെന്നാണ് എഫ്എപിഎ കണക്കുകള്‍ പറയുന്നു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നിവ മാത്രം കൂട്ടിയാല്‍ ഈ എണ്ണത്തിന്‍റെ 63% വരും. ആ നിരക്കിൽ, 12 എയർലൈനുകൾക്ക് 2022 അവസാനത്തോടെ 13,000-ത്തിലധികം പുതിയ പൈലറ്റുമാരെ നിയമിക്കാനാകും. താരതമ്യപ്പെടുത്തുമ്പോൾ, 2021-ൽ അവർ 5,426 പൈലറ്റുമാര്‍ക്ക് ജോലികൾ നല്‍കി എക്കാലത്തെയും ഉയർന്ന സംഖ്യയാണിതെന്ന് എഫ്എപിഎ കണക്കുകള്‍ പറയുന്നു. അതായത് വന്‍കിട എയര്‍ലൈനുകള്‍ പൈലറ്റുമാരെ സ്വന്തമാക്കുന്നതോടെ വലിയ പ്രതിസന്ധിയാണ് പ്രദേശിക എയര്‍ലൈനുകള്‍ നേരിടുന്നത്.
എന്നാല്‍ അമേരിക്കയില്‍ പൊതുവില്‍ കഴിഞ്ഞ രണ്ട് ദശകത്തോളമായി പൈലറ്റ് ജോലി അത്ര ഗ്ലാമര്‍ ജോലിയല്ല എന്നാണ് വിലയിരുത്തല്‍. 2001ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണം മുതല്‍ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി അടക്കം അതിന് കാരണമായി. ലോകത്തെങ്ങുമുള്ള ശമ്പള നിലവാരം വച്ച് നോക്കിയാല്‍ വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍മാരുടെ ശമ്പളം അമേരിക്കയില്‍ തൃപ്തികരമല്ല. പ്രത്യേകിച്ച് പ്രദേശിക എയര്‍ലൈനുകളില്‍. ഇതിനാല്‍ തന്നെ ഈ കരിയര്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.
2009 മുതല്‍ കോമേഷ്യല്‍ പൈലറ്റ് ആകണമെങ്കില്‍ 1500 മണിക്കൂര്‍ വിമാനം പറത്തല്‍ പരിചയം വേണമെന്ന നിബന്ധന അമേരിക്കയിലുണ്ട്. അതിനാല്‍ തന്നെ പരിശീലനത്തിനുള്ള ചിലവ് കൂടി. ഇത് ആകര്‍ഷകമായ കരിയര്‍ എന്ന രീതി അവസാനിപ്പിച്ചെന്നാണ് യുഎസ് എവിയേഷന്‍ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഒപ്പം കൊവിഡ് പ്രതിസന്ധിക്കാലത്തെ നടപടികള്‍ കാര്യങ്ങള്‍ ഗൗരവമുള്ളതാക്കി.
ബോയിംഗ് കണക്ക് പ്രകാരം 6.12 ലക്ഷം പൈലറ്റുമാരെയെങ്കിലും ലോകത്തെമ്പാടും അടുത്ത രണ്ട് ശതാബ്ദത്തില്‍ ആവശ്യമായി വരും എന്നാണ് പറയുന്നത്. ഇത് പ്രകാരം തന്നെ അമേരിക്കയില്‍ മാത്രം 13,000 പേരെ കുറഞ്ഞത് വേണ്ടിവരും. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് യുഎസ് എയര്‍ലൈനുകള്‍. ഇത്തരം ഒരു അവസരം വിദേശികളായവര്‍ക്കും വലിയ സാധ്യത തുറന്നിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.