386 കിമി യാത്രയ്ക്ക് വെറും നാല് മണിക്കൂ‍ർ! ചെലവ് 26,000 കോടി!ബീഹാറിന് രണ്ട് എക്‌സ്പ്രസ് വേകൾ നൽകി കേന്ദ്രം!

By Web TeamFirst Published Jul 23, 2024, 4:24 PM IST
Highlights

കേന്ദ്ര സർക്കാർ 2024 ബജറ്റിൽ ബിഹാറിന് നിരവധി സമ്മാനങ്ങൾ നൽകി. ഇതിൽ ഏറ്റവും വലിയ സമ്മാനം എക്‌സ്പ്രസ് വേയാണ്. ബീഹാറിൽ രണ്ട് പുതിയ എക്‌സ്പ്രസ് വേകൾ നിർമ്മിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നി‍ർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. 

രേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ കേന്ദ്ര സർക്കാർ കേന്ദ്ര ബജറ്റിൽ ബിഹാറിന് നിരവധി സമ്മാനങ്ങൾ നൽകി. ഇതിൽ ഏറ്റവും വലിയ സമ്മാനം എക്‌സ്പ്രസ് വേയാണ്. ബീഹാറിൽ രണ്ട് പുതിയ എക്‌സ്പ്രസ് വേകൾ നിർമ്മിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നി‍ർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബോധ്ഗയ, രാജ്ഗിർ, വൈശാലി, ദർഭംഗ തുടങ്ങിയ നഗരങ്ങളെ ഈ എക്‌സ്പ്രസ് വേകളിലൂടെ ബന്ധിപ്പിക്കും. ഇതുകൂടാതെ, ബക്സറിലെ ഗംഗാ നദിയിൽ അധിക രണ്ടുവരി പാലവും നിർമിക്കും. 

26,000 കോടി രൂപ ചെലവിൽ പട്‌ന-പൂർണിയ എക്‌സ്‌പ്രസ് വേ, ബക്‌സർ-ഭഗൽപൂർ എക്‌സ്‌പ്രസ് വേ, ബോധ്ഗയ, രാജ്ഗിർ, വൈശാലി, ദർഭംഗ എക്‌സ്‌പ്രസ് വേ എന്നിവ ബീഹാറിൽ ബന്ധിപ്പിക്കുമെന്ന് നി‍ർമ്മലാ സീതാരാമ പാർലമെൻ്റിൽ പറഞ്ഞു. കേന്ദ്രത്തിൻ്റെ ഈ പാക്കേജ് ബീഹാറിൻ്റെ പുരോഗതിയുടെ ദിശയിൽ കൂടുതൽ മികച്ചതാണെന്ന് തെളിയിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. തങ്ങൾ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ഇന്ന് ബജറ്റിൽ പല കാര്യങ്ങൾക്കും സഹായം നൽകിയിട്ടുണ്ടെന്നും ബിഹാറിന് ഇതിൻ്റെ ഗുണം ലഭിക്കുമെന്നും നിതീഷ് പറഞ്ഞു. ഇതാ ഈ റോഡിനെപ്പറ്റി അറിയേണ്ടതെല്ലാം

Latest Videos

ബക്‌സർ മുതൽ ഭഗൽപൂർ വരെ ബക്‌സറിനും ഭഗൽപൂരിനും ഇടയിലുള്ള യാത്രാ സമയം വെറും നാലുമണിക്കൂറായിചുരുക്കുന്നതാണ് ഈ എക്സ്പ്രസ് ഹൈവേ. ഈ നഗരങ്ങൾ തമ്മിലുള്ള ദൂരം 386 കിലോമീറ്ററാണ്. ഈ യാത്ര പൂർത്തിയാക്കാൻ ആളുകൾക്ക് നിലവിൽ ഒമ്പത് മുതൽ പത്ത് മണിക്കൂർ വരെ എടുക്കുന്നുണ്ട്. എക്‌സ്പ്രസ് വേയുടെ നിർമ്മാണത്തോടെ ഈ യാത്ര വെറും നാല് മണിക്കൂർ കൊണ്ട് പൂർത്തിയാകും. ബക്‌സർ, ഭോജ്പൂർ, സസാരാം, അർവാൾ, ജെഹാനാബാദ്, ഗയ, ഔറംഗബാദ്, നവാഡ, ജാമുയി, ഷെയ്ഖ്പുര, ബങ്ക, ഭഗൽപൂർ എന്നിവിടങ്ങളിലെ നിവാസികൾക്കും ഇതിൻ്റെ നിർമാണം ഏറെ പ്രയോജനപ്പെടും. 

പട്‌ന മുതൽ പൂർണിയ വരെയുള്ള അതിവേഗ പാതയും നിർമിക്കും
നിലവിൽ പൂർണിയയിലെ ജനങ്ങൾക്ക് ബെഗുസാരായി വഴി 307 കിലോമീറ്ററും അരാരിയ വഴി 381 കിലോമീറ്ററും സഞ്ചരിച്ച് പട്‌നയിലെത്തണം. എന്നാൽ, എക്‌സ്പ്രസ് വേയുടെ നിർമാണത്തിനു ശേഷം ഈ ദൂരം ഗണ്യമായി കുറയും. പൂർണിയയിൽ നിന്ന് പട്‌നയിലേക്ക് 210 കിലോമീറ്റർ ദൂരം മാത്രം സഞ്ചരിച്ചാൽ മതിയാകും. ഈ റോഡിന്‍റെ നി‍മ്മാണം പൂർത്തിയായാൽ വൈശാലി, സമസ്‍തിപൂർ, ബെഗുസരായ്, ഖഗാരിയ, സഹർസ, മധേപുര, പൂർണിയ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. 

click me!