"നീളട്ടങ്ങനെ നീളട്ടെ.." കേരളത്തിന്‍റെ വന്ദേഭാരതിന് ഇനി പുതിയൊരു ലക്ഷ്യസ്ഥാനം കൂടി, കയ്യടിച്ച് ജനം!

By Web Team  |  First Published Feb 22, 2024, 10:45 AM IST

കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരത് നിര്‍ത്തുക. ഇതാണ് ഇപ്പോള്‍ മാംഗളൂര്‍ വരെ നീട്ടിയിരിക്കുന്നത്.


തിരുവനന്തപുരത്ത് നിന്നു കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ്. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേ ഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.  മംഗളൂരു വരെയുള്ള സര്‍വീസ് എന്നു മുതലാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും.

കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് രണ്ടാം വന്ദേഭാരത് നിര്‍ത്തുക. ഇതാണ് ഇപ്പോള്‍ മാംഗളൂര്‍ വരെ നീട്ടിയിരിക്കുന്നത്.

Latest Videos

മംഗളൂരുവിൽ പുതിയ പ്ലാറ്റ്‌ഫോമുകളുടെ പണി പൂർത്തിയായ സാഹചര്യത്തിൽ വൈകാതെ തീരുമാനം നടപ്പാക്കാനാണ് സാധ്യത. കാസര്‍ഗോഡ് വന്ദേഭാരത് ചൊവ്വാഴ്‌ചയും തിരുവനന്തപുരം വന്ദേഭാരത് തിങ്കളാഴ്‌ചയും സര്‍വീസ് നടത്തിയിരുന്നില്ല. ഇനി തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ ട്രെയിൻ ഓടിതുടങ്ങുന്നതോടെ ബുധനാഴ്‌ചയായിരിക്കും ട്രെയിനിന് അവധി.

നിലവിൽ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ ഓടുന്നത്. 2023 ഏപ്രിലില്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ്. 2023 സെപ്റ്റംബറിലാണ് ആലപ്പുഴ വഴി രണ്ടാം വന്ദേഭാരതിന് തുടക്കമായത്. ഒന്നാം വന്ദേഭാരതില്‍ നിന്ന് വ്യത്യസ്‌തമായി രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. എട്ട് കോച്ചുകളാണ് രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് ഉള്ളത്. ഒന്നാം വന്ദേഭാരതിന് 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് യാത്രയ്ക്കിടയില്‍ രണ്ടാം വന്ദേഭാരത് നിര്‍ത്തുക. ഇതാണ് ഇപ്പോൾ മംഗലാപുരം വരെ നീട്ടാൻ ഉത്തരവായിരിക്കുന്നത്.

click me!