കൊങ്കണിലെ മണ്ണിടിച്ചിൽ; ഈ ട്രെയിനുകള്‍ റദ്ദാക്കി, ഇവ വഴിമാറ്റിവിട്ടു

By Web Team  |  First Published Aug 24, 2019, 5:07 PM IST

കൊങ്കൺ റെയിൽവേ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.  ചില ട്രെയിനുകൾ പാലക്കാട് - പോത്തന്നൂര്‍ റൂട്ടിൽ വഴിതിരിച്ച് വിട്ടിട്ടു


തിരുവനന്തപുരം: കൊങ്കൺ റെയിൽവേ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. മുംബൈയിൽ നിന്ന് എറണാകുളത്തേക്കുളള തുരന്തോ എക്സ്പ്രസും കൊച്ചുവേളിയില്‍ നിന്നും മുംബൈയിലേക്കുളള ഗരീബ് രഥ് എക്സ് പ്രസുമാണ് സർവ്വീസ് റദ്ദാക്കിയത്. 

കൊങ്കൺ വഴി പോകേണ്ട ചില ട്രെയിനുകൾ പാലക്കാട് - പോതന്നൂർ റൂട്ടിൽ വഴിതിരിച്ച് വിട്ടിട്ടുണ്ട്. മുംബൈയിൽ നിന്ന് മംഗലാപുരത്തേക്കുളള ട്രെയിനുകൾ സുറത്കല്ലിൽ യാത്ര അവസാനിപ്പിക്കും. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുളള ട്രെയിനുകളെല്ലാം സുറത് കല്ലിൽ നിന്നാവും യാത്ര തുടങ്ങും.

Latest Videos

ഞായറാഴ്ച (25-08) റദ്ദാക്കിയ ട്രെയിനുകള്‍

  • 12224 എറണാകുളം - ലോകമാന്യ തിലക് തുരന്തോ എക്സപ്രസ്
  • 12202 കൊച്ചുവേളി - ഗരീബ് രഥ് എക്സ്പ്രസ്

വഴിതിരിച്ചു വിട്ടവ

  • 16346 തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (ഷോര്‍ണൂര്‍ - പോത്തന്നൂര്‍- ഈറോഡ് - ജോളാര്‍പേട്ട - മേല്‍പ്പാക്കം - റനിഗുന്ത - വാഡി - പൂനെ - ലോനാവാല -  കല്യാണ്‍ വഴി)
  • 12617 എറണാകുളം - നിസാമുദ്ദീന്‍ - മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (ഷോര്‍ണൂര്‍ - പോത്തന്നൂര്‍- ഈറോഡ് - ജോളാര്‍പേട്ട - കാട്‍പാഡി - ആരക്കോണം - പെരമ്പൂര്‍  - ഭോപ്പാല്‍ - നാഗ്‍പൂര്‍ - ഝാന്‍സി-  ആഗ്ര - മഥുര വഴി)
     
click me!