മണാലിയിലെ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍, നാല് കിലോമീറ്ററോളം ഗതാഗതക്കുരുക്ക്

1200 രൂപയേക്ക് കാബ് വാടകയ്ക്കെടുത്തു. അവസാനം ബാഗുകള്‍ ചുമന്ന് നടക്കേണ്ട അവസ്ഥയിലായെന്ന് സഞ്ചാരികള്‍


മണാലി: ഹിമാചല്‍ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലിയില്‍ നാല് കിലോമീറ്റര്‍ നീളുന്ന ട്രാഫിക് ജാം. മണാലി - സൊലാങ് - നല്ല റൂട്ടിലാണ് തിങ്കളാഴ്ച മുതല്‍ മഞ്ഞ് വീഴ്ച കാരണം ഗതാഗതക്കുരുക്ക് നേരിടുന്നത്. 

''ബെംഗളുരുവില്‍ നിന്നാണ് ഞങ്ങള്‍ വരുന്നത്, പക്ഷേ കുന്നില്‍ വലിയ ഗതാഗതക്കുരുക്കാണ്. ഞങ്ങള്‍ ഒരു കാബ് വാടകയ്ക്കെടുത്തു, ഹോട്ടലുകള്‍ കണ്ടെത്താനും പ്രയാസമായിരിക്കുന്നു'' വിനോദസഞ്ചാരികളിലൊരാളായ സുപ്രിയ പറഞ്ഞു. 

Latest Videos

1200 രൂപയേക്ക് കാബ് വാടകയ്ക്കെടുത്തു. അവസാനം ബാഗുകള്‍ ചുമന്ന് നടക്കേണ്ട അവസ്ഥയിലായെന്ന് മറ്റൊരു സഞ്ചാരി പറഞ്ഞു. പ്രധാന ഹില്‍സ്റ്റേഷനുകളിലൊന്നാണ് ഹിമാചലിലെ കുളു തഴ്വര. 

ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച മണാലിയില്‍ ആരംഭിച്ചത് രണ്ടാഴ്ച മുമ്പാണ്. ഇതോടെയാണ് ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയത്. 10.8 ഡിഗ്രി സെല്‍ഷ്യസാണ് മണാലിയിലെ ഏറ്റവും കൂടിയ താപനില. മൈനസ് മൂന്ന് ഡിഗ്രിയാണ് മണാലിയിലെ കുറഞ്ഞ താപനില

click me!