ഇന്ത്യക്കാര്‍ക്ക് വളരെ എളുപ്പം കുടിയേറാന്‍ കഴിയുന്ന അഞ്ച് രാജ്യങ്ങള്‍!

By Web Team  |  First Published May 23, 2019, 2:57 PM IST

വളരെ എളുപ്പം ഇന്ത്യക്കാര്‍ക്ക് കുടിയേറാവുന്ന ചില രാജ്യങ്ങളുണ്ട്. അവയില്‍ ചിലവയെ പരിയപ്പെടാം. 


വിദേശത്തേക്ക് കുടിയേറിപാർക്കുക എന്നത് പലരുടെയും സ്വപ്‍നമാണ്. മികച്ച ജീവിതവും തൊഴില്‍, സാമ്പത്തിക ഭദ്രതയും സമാധാനപരമായ അന്തരീക്ഷവുമൊക്കെയാവും ഇത്തരം ആഗ്രഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടും നടപടി ക്രമങ്ങളിലെ സങ്കീര്‍ണതയെക്കുറിച്ചുള്ള പേടിയുമൊക്കെക്കാരണം പലരും ഈ ആഗ്രഹങ്ങളെ അടക്കുകയാണ് പതിവ്. എന്നാല്‍ വളരെ എളുപ്പം ഇന്ത്യക്കാര്‍ക്ക് കുടിയേറാവുന്ന ചില രാജ്യങ്ങളുണ്ട്. അവയില്‍ ചിലവയെ പരിയപ്പെടാം. 

1. കാനഡ
വടക്കേ അമേരിക്കൻ രാജ്യമായ കാനഡ ഉയർന്ന ജീവിത നിലവാരവും സാംസ്കാരിക നിലവാരവും പുലർത്തുന്ന ലോക രാജ്യങ്ങളിലൊന്നാണ്. എന്നാൽ മനുഷ്യവിഭവ ശേഷിയിൽ കാനഡ വളരെ പിന്നിലാണ്. അതുകൊണ്ട് കുടിയേറ്റത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നു ഇവിടുത്തെ സര്‍ക്കാര്‍.

Latest Videos

2. ന്യൂസിലന്‍ഡ്
തെക്കു-പടിഞ്ഞാറന്‍ ഫസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപുരാഷ്ട്രം. മലനിരകളും ബീച്ചുകളുമൊക്കെ നിറഞ്ഞ മനോഹരമായ ദേശമായ ന്യൂസിലന്‍ഡ് വ്യക്തി നികുതി ഏറ്റവും കുറവുള്ള രാജ്യം കൂടിയാണ്. ഹോസ്റ്റലുകൾ, മോട്ടലുകൾ, ഹോളിഡേ പാർക്കുകൾ, ക്യാമ്പുകൾ തുടങ്ങി താമസ സ്ഥലങ്ങൾ വളരെ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും. ഇന്ത്യൻ പാസ്‌പോർട്ടുള്ള മതിയായ രേഖകളും ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്തവര്‍ക്ക് വളരെ എളുപ്പം ന്യൂസീലൻഡിലേക്കുള്ള സന്ദർശന വിസയും ലഭിക്കും. 

3. ജര്‍മ്മനി
യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണു ജർമ്മനി. ആഗോളതലത്തില്‍ മികച്ച വിദ്യാഭാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ജര്‍മ്മനിയിലാണ്. ജര്‍മ്മന്‍ ഭാഷ എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ നിങ്ങള്‍ സാധിക്കുമെങ്കില്‍ സ്ഥിരതാമസത്തിനുള്ള ഒരു ജര്‍മ്മന്‍ വിസ നിങ്ങള്‍ക്ക് റെഡിയാണ്. 

4. ഓസ്ട്രേലിയ
ഒരു കുടിയേറ്റ രാജ്യം തന്നെയാണ് ഓസ്ട്രേലിയ. ജനങ്ങളില്‍ ഭൂരിഭാഗവും കുടിയേറിയവരാണ്. പൊതുവെ സമാധാനപരമായ അന്തരീക്ഷമാണ്. വൈദ്യശാസ്ത്ര രംഗം വളരെയധികം വികസിച്ച രാജ്യങ്ങളിലൊന്നായ ഓസ്ട്രേലിയയില്‍ സ്ഥിരതാമസക്കാർക്ക് ഒട്ടുമിക്ക ചികിത്സകളും സർക്കാർ സൗജന്യമായിട്ടാണ് നൽകുന്നത്. വിദ്യാഭ്യാസരംഗത്തും മികച്ച പുരോഗതിയുമുള്ള രാജ്യമാണ് ഓസ്‍ട്രേലിയ. 

5. ബ്രസീല്‍
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ജനസംഖ്യയേറിയതും ഏറ്റവും വലുതുമായ രാജ്യം. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികാന്തരീക്ഷമാണ് ബ്രസീലില്‍.

വീടും സ്ഥലവും വാങ്ങിയാല്‍ വിസയും പാസ്പോര്‍ടുമൊക്കെ സൗജന്യമായി തരുന്ന ചില രാജ്യങ്ങളുമുണ്ട്. കുറച്ച്  പണം ചെലവാകുമെന്ന് മാത്രം. ഇനി അത്തരം ചില രാജ്യങ്ങളെക്കൂടി പരിചയപ്പെടാം.

1. ഫിജി
മനോഹരമായ രാജ്യമായ ഫിജിയില്‍ വീടും സ്ഥലവും സ്വന്തമാക്കിയാല്‍ സ്ഥിരവിസയും പാസ്പോര്‍ട്ടും കിട്ടും. ഏകദേശം 125,000 ഡോളര്‍ ചിലവു വരും ഇഷ്ട ഭവനം സ്വന്തമാക്കാന്‍.

2. കൊളംബിയ
150,000 ഡോളര്‍ മുടക്കിയാല്‍ കൊളംബിയയില്‍ മണ്ണും വീടും കിട്ടും. ഒപ്പം പാസ്പോര്‍ടും. 

3. ഡൊമിനിക്ക
ഏകദേശം 200,000 ഡോളര്‍ മുടക്കിയാല്‍ ഈ കരീബിയന്‍ രാജ്യക്കാരാനാവം നിങ്ങള്‍ക്കും

4.പനാമ
200,000 ഡോളറിന് പനാമയും നിങ്ങള്‍ക്കു മുന്നില്‍ വാതായനങ്ങള്‍ തുറന്നിടും

5. വനോട്ടു
ഫസഫിക്കിലെ ദ്വീപ് രാഷ്‍ട്രമായ വനോട്ടുവിലെ പൗരത്വം ലഭിക്കാന്‍ വെറും രണ്ടുമാസം മതി. 200,000 ഡോളര്‍ തന്നെ ഇവിടെയും വേണ്ടത്.

6. സെന്‍റ് ലൂസിയ
300,000 ഡോളര്‍ മുടക്കിയാല്‍ സെന്‍റ് ലൂസിയക്കാരനുമാകാം.

7. ഗ്രീസ്
300,000 ഡോളര്‍ മുടക്കി രാജ്യത്ത് വസ്‍തുവും ഭവനവും സ്വന്തമാക്കുന്നവരെ ഗ്രീസും സ്വന്തക്കാരാക്കും. അര്‍ഹരായവര്‍ക്ക് യൂറോപ്യന്‍ യൂണിയിലെ ഏത് രാജ്യത്തും ജോലിയും ചെയ്യാം. 

8.ലാത്‍വിയ
327,000 ഡോളര്‍ മുടക്കിയാല്‍ ലാത്‍വിയയുടെ ഗോള്‍ഡന്‍ വിസ പ്രോഗ്രാമിലൂടെ ആ രാജ്യക്കാരനാവാം. പക്ഷേ 10 വര്‍ഷമെങ്കിലും അവിടുത്തെ സ്ഥിരതാമസക്കാരനായിരിക്കണമെന്നു മാത്രം. 

9. ഹംഗറി
356,000 ഡോളര്‍ കൈയ്യിലുണ്ടോ, ഹംഗറിയില്‍ ചേക്കേറാം.

10. ബെല്‍ജിയം
416,000 ഡോളര്‍ മുടക്കുന്നവര്‍ക്ക് ബല്‍ജിയം പാസ്പോര്‍ടും വിസയും എളുപ്പം കൈയ്യില്‍ കിട്ടും.


 

click me!