വെള്ളത്തിലോടും 'പടയപ്പ', കൂടെ ബ്ലൂ വെയിലും ഗോള്‍ഡന്‍ വേവും; മൂന്നാര്‍ യാത്ര പൊളിക്കും

By Web Team  |  First Published Nov 5, 2023, 8:02 AM IST

മാട്ടുപ്പെട്ടി ഡാമിൽ 'പടയപ്പ' ഓടിത്തുടങ്ങി


മൂന്നാര്‍: മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിൽ 'പടയപ്പ' ഓടിത്തുടങ്ങി. ഇനി മുതൽ മാട്ടുപ്പെട്ടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പടയപ്പയിൽ കയറി യാത്ര ചെയ്യാം. വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസം വകുപ്പ് മാട്ടുപ്പെട്ടി ഡാമിൽ പുതുതായി ആരംഭിച്ച സ്പീഡ് ബോട്ടാണ് പടയപ്പ. 

ഏഴ് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന മൂന്ന് സ്പീഡ് ബോട്ടുകളാണ് പുതുതായി സർവീസ് ആരംഭിച്ചത്. പടയപ്പ, ബ്ലൂ വെയ്ൽ, ഗോള്‍ഡൻ വേവ് എന്നീ പേരുകളാണ് നൽകിയത്. കാട്ടു കൊമ്പൻ പടയപ്പയുടെ പേര് ഒരു ബോട്ടിന് നൽകാൻ തുറമുഖ അധികാരികളും ഹൈഡൽ ടൂറിസം അധികാരികളും ചേർന്ന് തീരുമാനിക്കുകയായിരുന്നു. 

Latest Videos

'വെറും രണ്ടേ രണ്ട് വർഷം, ഖജനാവിലേക്ക് ഒഴുകിയെത്തിയത് 10 കോടിയിലേറെ രൂപ'; വമ്പൻ ഐഡിയ, ബമ്പർ ഹിറ്റ്!

ഇന്ധനം ഉപയോഗിച്ച് ഓടിക്കുന്ന ബോട്ടിന് 16 ലക്ഷത്തിലധികമാണ് വില. ഏഴ് പേർക്ക് കയറാവുന്ന ബോട്ടിന് 1400 രൂപയാണ് നിരക്ക്. അഞ്ച് പേർക്ക് കയറാവുന്ന ഏഴും 20 പേർക്ക് കയറാവുന്ന ഒരു ഫാമിലി ബോട്ടുമാണ് ഹൈഡൽ ടൂറിസത്തിന് കീഴിൽ മാട്ടുപ്പെട്ടിയിൽ സർവീസ് നടത്തിയിരുന്നത്. ഇതിൽ കാലഹരണപ്പെട്ട മൂന്ന് സ്പീഡ് ബോട്ടുകൾ കണ്ടം ചെയ്ത ശേഷമാണ്, പുതിയ ഏഴ് പേർക്ക് കയറാവുന്ന മൂന്ന് ബോട്ടുകൾ പുതുതായി ഇന്നലെ മുതൽ ഓടിത്തുടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!