അവിവാഹിതരായ സഞ്ചാരികള്‍ തീര്‍ച്ചയായും പോകേണ്ട 10 സ്ഥലങ്ങള്‍

By Web Team  |  First Published Aug 25, 2019, 3:54 PM IST

യാത്ര എന്നത് പലരുടെയും സ്വപ്‍നമാണ്. എന്നാല്‍ വ്യക്തമായ ധാരണയില്ലാതെയാവും നമ്മളില്‍ പലരും യാത്ര പോകുക. ചില നേരങ്ങളില്‍ അത് രസകരമാകുമെങ്കിലും സമയ നഷ്ടവും സാമ്പത്തിക നഷ്‍ടവുമൊക്കെ വരുത്തിവയ്ക്കും. അതിനാല്‍ വ്യക്തമായ പ്ലാനോടെയാവട്ടെ നിങ്ങളുടെ യാത്രകള്‍. അവിവാഹിതരായവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ചു സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.


ന്യൂയോർക്ക് സിറ്റി

ലോകം അമേരിക്ക എന്ന സ്വപ്നത്തെ കുറിച്ച് പറയുമ്പോഴും അമേരിക്ക സ്വപ്നം കാണുന്നത്  ന്യൂയോർക്ക് നഗരത്തെ കുറിച്ചാണ്.  ന്യൂയോര്‍ക്ക് സിറ്റി ആരെയാണ് മോഹിപ്പിക്കാത്തത്? ന്യൂയോർക്ക് നഗരത്തിൽ കിട്ടാത്തതായി ഒന്നുമില്ല ഈ ലോകത്ത്.  ഈ നഗരത്തിലേക്ക് ഒറ്റയ്ക്കൊരു യാത്ര പോയി നോക്കു, ന്യൂയോർക്ക് നഗരത്തിന്റെ പൾസ് നിങ്ങൾക്ക് അറിയാം. 

Latest Videos



ഇബിസ

മെഡിറ്റേറിയൻ സിയിലെ ഇബിസ ഐലൻഡിലെ പാർട്ടികൾ ലോകപ്രശസ്തമാണ്.  അവിവാഹിതർ ഇബിസയിലെ ബാർ പാർട്ടികളിൽ ജീവിതത്തിൽ ഒരിക്കല്ലെങ്കിലും പോകണം.  

 

റിയോ ഡി ജനീറോ

ബ്രസീലിലെ റിയോ ഡി ജനീറോയാണ് മറ്റൊരു മോഹിപ്പിക്കുന്ന നഗരം. അമേരിക്കയുടെ അതേ മനോഹാരിതയും സൌകര്യമുളള റിയോ ഡി ജനീറോയിലെ ഗലാ ഇവന്റ് ഒരിക്കൽ കണ്ടാൽ പിന്നെ നിങ്ങൾ മുടങ്ങാതെ ഈ നഗരത്തെ തേടിയെത്തും. 

കോർസിക

ലണ്ടണിലെ കോർസിക ബീച്ചിൻ്റെ സൌന്ദര്യവും ഒപ്പം പച്ചപ്പും മറ്റൊരു ഐലൻഡിലും ലഭിക്കില്ല. കോർസികയിൽ ഇരുന്ന് മദ്യം കഴിക്കുന്നതിന്റെ അനുഭൂതിയെ കുറുച്ച് എഴുതിയവർ ധാരാളമാണ്

ആംസ്റ്റർഡാം

സ്വതന്ത്യത്തിൻ്റെ മറ്റൊരു മുഖമാണ് ആംസ്റ്റർഡാം. നെതർലാൻ്റിൻ്റെ തലസ്ഥാനമായ ആംസ്റ്റർഡാം യൂറോപിലെ പ്രശസ്ഥമായ നഗരമാണ്. ഒറ്റയ്ക്ക് സ്വതന്ത്രത്തിന്റെ മധുരം അറിയാൻ സന്ദർശിക്കേണ്ട ഒരിടം. 

പാരീസ്

ചരിത്രം ഉറങ്ങുന്ന ഈഫിൽ ടവറും നഗരത്തിന്റെ മനോഹാരിതയും പാരീസ് എന്ന നഗരം നിങ്ങളെ ആകർഷിക്കും. പാരീസിനെ കുറിച്ച് ഒന്നും പറയേണ്ടതില്ല. അവിവാഹിതരായവർക്ക് സന്ദർശിക്കാൻ പറ്റിയ നഗരം

 

ഗോവ

ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ഒരുക്കിവച്ചിരിക്കുന്ന കാഴ്ചകൾ വലുതാണ്. ഗോവയിൽ ഒരു അവിവാഹിതന് കിട്ടാതതായി ഒന്നുമില്ല. ഗോവ ബീച്ചിന്റെ ഭംഗിയും ഒന്ന് വെറെതന്നെ

പ്രാഗ്

യൂറോപ്യന്‍ സംസ്കൃതിയുടെ കേന്ദ്രം. ചെക്ക് റിപ്പബ്ലിക്കിന്‍റെ തലസ്ഥാനമായ ഈ പുരാതന നഗരത്തിന് കഥകള്‍ ഒരുപാടുണ്ട് പറയാന്‍. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള എല്ലാ വഴികളും നഗരം ഒരുക്കിത്തരും.

കൊ ഫി ഫി

തായ്ലന്‍റിലെ ഈ മനോഹര ദ്വീപിലേക്കുള്ള യാത്ര നിങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരിക്കും. ഇവിടുത്തെ ഹോസ്റ്റലുകളിലെ ഒരു ദിവസത്തെ താമസം നിങ്ങളെ ഒറ്റപ്പെടലിന്‍റെ ലോകത്തു നിന്നും സ്വപ്നലോകത്തേക്കാവും കൈപിടിച്ചുയര്‍ത്തുക

ലഡാക്ക്

ലഡാക്കിലെ മഞ്ഞുമൂടിയ മലനിരകളിലേക്ക് ഒരു റോഡ് ട്രിപ്പ് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതിര്‍ത്തി പുകഞ്ഞു കൊണ്ടിരിക്കുകയാണെന്നത് ശരി തന്നെ. പക്ഷേ അല്‍പ്പം ധൈരമുണ്ടെങ്കില്‍ മഞ്ഞുതാഴ്‍വാരങ്ങളിലൂടെയുള്ള ഈ യാത്ര ഒരു പക്ഷേ നിങ്ങളുടെ മനസിന്‍റെ പുകച്ചില്‍ അല്‍പ്പമൊന്നു കുറച്ചേക്കും.

 

click me!