പറന്നുയരും മുമ്പ് പലതവണ ടോയിലറ്റിൽ പോയി, വിമാനത്തിൽ നിന്നും യുവതിയെ ഇറക്കിവിട്ടു

By Web Team  |  First Published Feb 16, 2024, 11:16 AM IST

ജോവാന ചിയു എന്ന യുവതിയാണ് കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മെക്സിക്കോയിലാണ് സംഭവം. 


വിമാനം പറന്നുയരുന്നതിന് തൊട്ടു മുന്‍പ് പലതവണ ടോയിലറ്റിൽ പോയെന്ന കാരണത്താല്‍ തന്നെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി യുവതി. ജോവാന ചിയു എന്ന യുവതിയാണ് കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മെക്സിക്കോയിലാണ് സംഭവം. ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്‌റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നാണ് യുവതിയുടെ പരാതി. തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് വാഷ് റൂമിൽ പോകേണ്ടി വന്നതെന്നും ജോവാന എക്സിൽ കുറിച്ചു. മെക്സികോയില്‍ നിന്നും 'വെസ്റ്റ് ജെറ്റി'ന്‍റെ വിമാനത്തില്‍ കയറിയപ്പോഴാണ് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്നും അവര്‍ പറയുന്നു.  

വിമാനത്തിൽ നിന്ന് പുറത്താക്കുന്നതിനിടെ തന്‍റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായിപ്പോയെന്നും വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിലേക്കുള്ള തൻ്റെ ടാക്സി നിരക്ക് തരാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ വിസമ്മതിച്ചതായും ജോവാന ആരോപിച്ചു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിൽ പൊട്ടിക്കരഞ്ഞപ്പോൾ അവർ ​ഗാർഡിനെ വിളിച്ചെന്നും വെസ്റ്റ്ജെറ്റ് അധികൃതരുടെ പെരുമാറ്റത്തിന്റെ വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പക്ഷേ അടുത്ത വിമാനത്തെക്കുറിച്ചുള്ള ഒരു വിവരവും നൽകിയില്ല. വിമാനത്താവളത്തിൽ വെച്ച് തന്റെ ബുക്കിംഗ് റഫറൻസ് നമ്പർ ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് വെസ്റ്റ്ജെറ്റ് അത് അയച്ച് തന്നത്. 

Latest Videos

വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതിന് പിന്നാലെ തന്നെ വെസ്റ്റ് ജെറ്റ് ബന്ധപ്പെട്ടുവെന്നും അവര്‍ കുറിച്ചു. . ദയവായി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് നേരിട്ട് അയയ്ക്കുക എന്നാണ് ജോവാനയോട് പോസ്റ്റിനോട് എയർലൈൻ പ്രതികരിച്ചത്. അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്ക കാരണം ടാക്സിയിൽ കയറി പോവുകയായിരുന്നുവെന്നും ജോവാന പറഞ്ഞു. എന്നാൽ യുവതിയുടെ അനുഭവത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള സമയത്ത് യാത്രകൾ ഒഴിവാക്കണമെന്നാണ് ചിലരുടെ പ്രതികരണം. 

youtubevideo

click me!