വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ സൗകര്യങ്ങൾ, നിരക്ക് ഇത്രമാത്രം! അതിശയിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പർ

By Web TeamFirst Published Sep 1, 2024, 7:04 PM IST
Highlights

വന്ദേ ഭാരത് സ്ലീപ്പറിൻ്റെ പ്രോട്ടോടൈപ്പ് രാജധാനി എക്സ്പ്രസിനേക്കാളും മറ്റ് മോഡലുകളേക്കാളും മികച്ചതാണ്. വേഗത്തിലുള്ള ആക്സിലറേഷനും ഡിസി ഡിസിലറേഷനും ഉണ്ടാകും. വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പിൻ്റെ ശരാശരി വേഗത രാജധാനി എക്സ്പ്രസിനേക്കാൾ മികച്ചതായിരിക്കും.

ബെംഗളൂരുവിലെ ബിഇഎംഎൽ (ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ഫെസിലിറ്റിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച ഏറെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ കോച്ചിൻ്റെ പ്രോട്ടോടൈപ്പ് അനാച്ഛാദനം ചെയ്തു. കൂടുതൽ പരിശോധനകൾക്കായി ട്രാക്കുകളിൽ എത്തുന്നതിന് മുമ്പ് കോച്ചുകൾ 10 ദിവസത്തെ കഠിനമായ പരീക്ഷണത്തിന് വിധേയരാകേണ്ടി വരും. വന്ദേ ഭാരത് ചെയർ കാറിന് ശേഷം തങ്ങൾ വന്ദേ ഭാരത് സ്ലീപ്പർ കോച്ചിൻ്റെ പണിയിലായിരുന്നുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അതിൻ്റെ നിർമാണം ഇപ്പോൾ പൂർത്തിയായി.

വന്ദേ ഭാരത് സ്ലീപ്പറിൻ്റെ പ്രോട്ടോടൈപ്പ് രാജധാനി എക്സ്പ്രസിനേക്കാളും മറ്റ് മോഡലുകളേക്കാളും മികച്ചതാണ്. വേഗത്തിലുള്ള ആക്സിലറേഷനും ഡിസി ഡിസിലറേഷനും ഉണ്ടാകും. വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പിൻ്റെ ശരാശരി വേഗത രാജധാനി എക്സ്പ്രസിനേക്കാൾ മികച്ചതായിരിക്കും. പ്രവർത്തനം ആരംഭിച്ചാൽ, ട്രെയിൻ ശരാശരി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധ്യതയുണ്ട്, അതേസമയം ട്രയൽ വേഗത 180 കിലോമീറ്ററായിരിക്കും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ജിഎഫ്ആർപി പാനലുകൾ, സെൻസർ അധിഷ്ഠിത ഇൻ്റീരിയർ, ഓട്ടോമാറ്റിക് ഡോറുകൾ, എർഗണോമിക് രൂപകൽപ്പന ചെയ്ത ടോയ്‌ലറ്റ്, കമ്മ്യൂണിക്കേഷൻ റൂം, ലഗേജുകൾക്കുള്ള വലിയ ലഗേജ് റൂം എന്നിവ ഉണ്ടായിരിക്കും.

Latest Videos

സുരക്ഷാ ഫീച്ചറുകൾക്ക് പുറമെ ലോകോത്തര ഫീച്ചറുകളുമാണ് വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. യുഎസ്ബി ചാർജിംഗ് പോയിൻ്റ്, പബ്ലിക് അനൗൺസ്‌മെൻ്റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റം, മോഡുലാർ പാൻട്രി, വികലാംഗരായ യാത്രക്കാർക്കുള്ള പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിവയ്‌ക്കൊപ്പം റീഡിംഗ് ലൈറ്റ് സംയോജിപ്പിച്ചിരിക്കുന്നു. ആദ്യത്തെ എസി കോച്ചിൽ ചൂടുവെള്ളം കുളിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഇത് ദീർഘദൂര യാത്രകളിലെ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കും. രാജധാനി എക്‌സ്‌പ്രസിന് തുല്യമായ യാത്രാക്കൂലിയുള്ള മധ്യവർഗക്കാർക്കുള്ളതാണ് ഈ ട്രെയിൻ. 

റെയിൽവേ മന്ത്രി അശ്വനി വൈഷ‍ണണവ് പുതിയ സ്ലീപ്പർ കോച്ച് പരിശോധിക്കുകയും രൂപകൽപന ചെയ്യുകയും നിർമിച്ച് നൽകിയ റെയിൽവേ ജീവനക്കാരുമായി സംവദിക്കുകയും ചെയ്തു. പുതിയ സ്ലീപ്പർ കോച്ചുകളും നിലവിലുള്ള കോച്ചുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു, പ്രത്യേകിച്ച് വേഗത, സുരക്ഷ, യാത്രക്കാരുടെ സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ട്രെയിൻ വേറിട്ടതാണെന്ന് അദ്ദേഹം പറയുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രക്കാർക്കായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു. പ്രോട്ടോടൈപ്പിൻ്റെ പരീക്ഷണം പൂർത്തിയായാൽ വന്ദേ ഭാരത് സ്ലീപ്പറിൻ്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദനം ആരംഭിച്ച് ഒന്നര വർഷത്തിനു ശേഷം എല്ലാ മാസവും രണ്ടോ മൂന്നോ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി.

വന്ദേ ഭാരത് ട്രെയിനിൻ്റെ ഡിസൈൻ ഞങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അനുഭവത്തിൽ നിന്ന് പഠിക്കുകയും അത് മികച്ചതാക്കുകയും ചെയ്യുന്നു. വന്ദേ ഭാരത് മെട്രോയ്ക്കും ഇതേ രീതിയാണ് അവലംബിക്കുക. വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പ് 800 മുതൽ 1,200 കിലോമീറ്റർ വരെ രാത്രി യാത്രകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഓരോ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലും 16 കോച്ചുകൾ ഉണ്ടായിരിക്കും, അതിൽ 11 എസി ത്രീ-ടയർ (611 ബർത്ത്), നാല് എസി ടു-ടയർ (188 ബർത്ത്), ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് (24 ബർത്ത്) എന്നിവ ഉൾപ്പെടുന്നു. ഒരു ട്രെയിനിൽ ആകെ 823 ബെർത്തുകളുണ്ടാകും.

ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ ഈ ട്രെയിൻസെറ്റിന് കഴിയും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സുഖകരവും സാമ്പത്തികവുമായ യാത്രാനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.\

click me!