യാത്രാ നിരക്കുകള്‍ 1,122 രൂപയിൽ ആരംഭിക്കുന്നു. ഡിസംബർ 27 മുതൽ 31 വരെയുള്ള യാത്രയ്‌ക്കാണ് ഈ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വകാര്യ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് (SpiceJet) ശൈത്യകാല ഓഫറുകള്‍ ( Winter Sale) പ്രഖ്യാപിച്ചു. 1,122 രൂപ മുതല്‍ എല്ലാം ഉൾപ്പെടുന്ന വൺവേ നിരക്ക് ആരംഭിക്കുന്നതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബർ 27 മുതൽ 31 വരെയുള്ള യാത്രയ്‌ക്കാണ് ഈ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
'വൗ വിന്റർ സെയിൽ', ചെന്നൈ-ബെംഗളൂരു, ബെംഗളൂരു-ചെന്നൈ, ചെന്നൈ-ഹൈദരാബാദ്, ജമ്മു-ശ്രീനഗർ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിൽ 1,122 രൂപയിൽ നിന്ന് ആരംഭിക്കുന്ന വൺ-വേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് സ്പൈസ് ജെറ്റ് പ്രസ്‍താവനയിൽ പറഞ്ഞു. യാത്രാ പ്ലാനുകൾക്ക് ഫ്ലെക്‌സിബിലിറ്റി കൂട്ടുന്നതിനായി, സെയിൽ ഫെയർ ടിക്കറ്റുകളിലെ മാറ്റം ഫീസിൽ ഒറ്റത്തവണ ഇളവും എയർലൈൻ വാഗ്ദാനം ചെയ്യുന്നു. വിൽപ്പന നിരക്കിന് കീഴിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് യാത്രാ പ്ലാനിൽ മാറ്റം വരുത്തിയാൽ അവരുടെ ഫ്ലൈറ്റ് തീയതി പരിഷ്‍കരിക്കാനും കഴിയും.
ഡ്രോണ്‍ ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ സ്പൈസ് ജെറ്റ്; പ്രത്യേകതകള്‍ ഇങ്ങനെ
യാത്രാ തിയ്യതി മാറ്റുന്നതിന്‍റെ ഫീസ് ഒഴിവാക്കാന്‍, ഫ്ലൈറ്റ് പുറപ്പെടുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും ബുക്കിംഗ് പരിഷ്‌ക്കരിക്കണമെന്നും കമ്പനി പറയുന്നു. എന്നാല്‍, യാത്രാക്കൂലിയില്‍ വ്യത്യാസം എന്തെങ്കിലും ഉണ്ടെങ്കിൽ അത് ബാധകമായിരിക്കും എന്നും കമ്പനി പ്രസ്‍താവനയിൽ പറയുന്നു.
വിൽപ്പന കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ മറ്റ് നേട്ടങ്ങളിൽ, അടുത്ത യാത്രയ്ക്കുള്ള ഓരോ സെയിൽ ഫെയർ ബുക്കിംഗിനൊപ്പം 500 രൂപയുടെ കോംപ്ലിമെന്ററി ഫ്ലൈറ്റ് വൗച്ചറും സ്‍പൈസ് മാക്സ്, ഇഷ്‍ടപ്പെട്ട സീറ്റുകൾ, മുൻഗണനാ സേവനങ്ങൾ എന്നിവ പോലുള്ള ആഡ്-ഓണുകൾക്ക് 25 ശതമാനം തൽക്ഷണ കിഴിവും ഉൾപ്പെടുന്നു. ഈ ഓഫർ ലഭിക്കുന്നതിന്, ഉപഭോക്താക്കൾ സ്‍പൈസ് ജെറ്റിന്റെ വെബ്‌സൈറ്റിൽ 'ADDON25' എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാല്‍ മതിയാകും.
“2021 ഡിസംബർ 27 മുതൽ 31 വരെയുള്ള ബുക്കിംഗുകൾക്ക് സെയിൽ ഓഫർ സാധുതയുള്ളതാണ്, അതേസമയം ഈ ബുക്കിംഗുകളുടെ യാത്രാ കാലയളവ് 2022 ജനുവരി 15 മുതൽ ഏപ്രിൽ 15 വരെയാണ്. 2022 സെപ്റ്റംബർ 30 വരെയുള്ള യാത്രയ്‌ക്കായി കോംപ്ലിമെന്ററി ഫ്ലൈറ്റ് വൗച്ചറുകൾ ജനുവരി 15 നും 31 നും ഇടയിൽ റിഡീം ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത ആഡ്-ഓണുകൾക്ക് 25 ശതമാനം തൽക്ഷണ കിഴിവ് 2021 ഡിസംബർ 31 വരെ സാധുതയുള്ളതാണ്..” കമ്പനി പ്രസ്‍താവനയിൽ പറയുന്നു.
വിൽപ്പനയ്ക്കുള്ള ടിക്കറ്റുകൾ സ്‍പൈസ് ജെറ്റ് വെബസ്‍സൈറ്റിലും ഓൺലൈൻ ട്രാവൽ പോർട്ടലുകൾ, സ്‌പൈസ് ജെറ്റ് മൊബൈൽ ആപ്പ്, ട്രാവൽ ഏജന്റുമാർ എന്നിവ വഴിയും ബുക്ക് ചെയ്യാം.