'റോബിൻ' അകത്ത് തന്നെ, പുറത്തിറക്കാൻ പുതിയ നീക്കവുമായി ഗിരീഷ്! നിർണായകം ട്രാൻസ്പോ‍ർട്ട് കമ്മീഷണറുടെ തീരുമാനം

By Web Team  |  First Published Nov 20, 2023, 10:22 PM IST

ഗിരീഷിന്‍റെ അപേക്ഷയോട് പ്രതികരിച്ച് ആ‌ർ ടി ഒയും രംഗത്തെത്തി


കോയമ്പത്തൂർ: റോബിൻ ബസ് തമിഴ്നാട് സർക്കാരിന്‍റെ കസ്റ്റഡിയിലിയായിട്ട് 24 മണിക്കൂർ പിന്നിട്ടു. പെർമിറ്റ് മാനദണ്ഡം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോയമ്പത്തൂർ ആ‌ർ ടി ഒ ബസ് പിടിച്ചു വെച്ചിരിക്കുന്നത്. അതിനിടെ റോബിൻ ബസ് വിട്ടുകിട്ടാൻ പുതിയ നീക്കവുമായി റോബിൻ ഗിരീഷ് രംഗത്തെത്തി. കോയമ്പത്തൂർ ആ‌ർ ടി ഒ പിടിച്ചുവച്ചിരിക്കുന്ന തന്‍റെ ബസ് വിട്ടുകിട്ടാനായി ഗിരീഷ് ആ‌ർ ടി ഒക്ക് അപേക്ഷ നൽകി. ഗിരീഷിന്‍റെ അപേക്ഷയോട് പ്രതികരിച്ച് ആ‌ർ ടി ഒയും രംഗത്തെത്തി.

'ആ ബസ് വരും, പക്ഷേ', മനുഷ്യാവകാശ കമ്മീഷന് കെഎസ്ആ‌ർടിസിയുടെ ഉറപ്പ്! റദ്ദാക്കിയ സർവീസുകൾ ലാഭമായാൽ പുനരാരംഭിക്കും

Latest Videos

റോബിൻ ബസ് വിട്ടുകിട്ടണമെന്ന ഗിരീഷിന്‍റെ അപേക്ഷ തമിഴ്നാട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറുമെന്ന് ആ‌ർ ടി ഒ അറിയിച്ചു. കമ്മീഷണറുടെ നിർദേശമനുസരിച്ചായിരിക്കും തുടർ നടപടി സ്വീകരിക്കുക. മൂന്നു ദിവസത്തിനകം ബസ് വിട്ടു കിട്ടുമെന്നാണ് പ്രതീക്ഷയെന്നാണ് ഇതിന് ശേഷം റോബിൻ ഗിരീഷ് പ്രതികരിച്ചത്.

അതിനിടെ ബേബി ഗിരീഷ് റോബിൻ ബസിന്‍റെ പവര്‍ ഓഫ് അറ്റോര്‍ണിയെന്ന് വ്യക്തമാക്കി ഉടമയും കോഴിക്കോട് സ്വദേശിയുമായ കെ കിഷോര്‍ ഇന്ന് രംഗത്തെത്തിയിരുന്നു. ആര്‍ സിയും പെര്‍മിറ്റും തന്‍റെ പേരിലാണെന്നും കിഷോര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗിരീഷിനൊപ്പമാണ് താനെന്നും കോടതിയിൽ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബസിന്‍റെ ഉടമയെന്ന് ഗിരിഷ് കള്ളം പറയുന്നുവെന്ന് സാമൂഹിക മാധ്യമത്തിൽ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം ഉണ്ടായത്.

ഉടമ കിഷോർ പറഞ്ഞത്

2008 മുതൽ ഗിരീഷുമായി ബിസിനസ് ബന്ധമുണ്ട്. തന്‍റെ നാലു ബസ്സുകളുടെ കൂടി റോബിനെ ഏല്‍പ്പിക്കുമെന്നും കിഷോര്‍ പറഞ്ഞു. ടൂറിസ്റ്റ് പെർമിറ്റാണ് റോബിൻ ബസ്സിനുള്ളത്. കോയമ്പത്തൂര്‍ - പത്തനംതിട്ട റൂട്ടിൽ സര്‍വീസ് നടത്തിയ റോബിന് ബസിനെതിരെ പെര്‍മിറ്റ് ലംഘനത്തിനാണ് കേരളത്തിലും തമിഴ്നാട്ടിലും മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!