ആഡംബര യാത്ര സൗജന്യമാണെങ്കിലും കമ്പനി പറയുന്ന ചില വ്യവസ്ഥകള്‍ പാലിക്കാന്‍ യാത്രക്കാര്‍ തയ്യാറാകണമെന്ന് മാത്രം..
ലോകമെങ്ങും അടിസ്ഥാന സൗകര്യത്തില്‍ വികസനമുണ്ടായപ്പോള്‍ കുതിച്ചുയരുന്ന ഒരു ബിസിനസ് മേഖലയായി ടൂറിസം വളര്‍ന്നു. യാത്രാ സൗകര്യങ്ങളുടെ വളര്‍ച്ചയാണ് ടൂറിസം രംഗത്തെ അതിവേഗം ചലിപ്പിച്ചത്. ഇന്ന് ഓരോ പ്രദേശവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി നിരവധി പദ്ധതികളാണ് ഈ രംഗത്തെ കമ്പനികള്‍ ആവിഷ്ക്കരിക്കുന്നത്. പലപ്പോഴും തങ്ങളുടെ ഇഷ്ട സ്ഥലത്ത് എത്തിച്ചേരാനുള്ള ഏറ്റവും പ്രധാന തടസമായി സഞ്ചാരികള്‍ക്ക് അനുഭവപ്പെടുന്നത് ഉയര്‍ന്ന ചെലവുകളാണ്. ഇത് മറികടക്കാനായി പാക്കേജ് ടൂറിസം പദ്ധതികളും ഇന്ന് വ്യാപകമാണ്. ഇത്തരത്തില്‍ യുഎസിലെ ഫ്ലോറിഡ സന്ദര്‍ശിക്കാന്‍ 26 ലക്ഷം രൂപയുടെ ആഡംബര സൗകര്യങ്ങൾ അടങ്ങിയ പാക്കേജുമായി ഒരു ഡേറ്റിംഗ് കമ്പനി രംഗത്തെത്തി. പക്ഷേ ഒരു നിര്‍ബന്ധമുണ്ടെന്ന് മാത്രം.
ഇടഞ്ഞ കാട്ടാനയുടെ പുറകെ ചെരുപ്പുമായി യുവാക്കള്‍; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
വേനല്‍ക്കാല അവധി ചെലവഴിക്കാന്‍ പറ്റിയ ലോകത്തിലെ തന്നെ മികച്ച സ്ഥലങ്ങളിലൊന്നായാണ് ഫ്ലോറിഡ അറിയപ്പെടുന്നത്. ഈ അവസരം മുതലാക്കാനാണ് ഡേറ്റിംഗ് കമ്പനിയായ ഇഗ്‌നൈറ്റ് ഡേറ്റിംഗിന്‍റെ ശ്രമം. ഈ സൗജന്യ യാത്ര കുടുംബങ്ങള്‍ക്കുള്ളതല്ല. മറിച്ച് സിംഗിള്‍സിനുള്ളതാണ്. 26 ലക്ഷം രൂപയുടെ ആഡംബര പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഒരു നിബന്ധനയുണ്ട്. ഈ ആഡംബര പാക്കേജിനായി ഏത് ദിവസം വേണമെങ്കിലും പോകാനായി നിങ്ങള്‍ തയ്യാറായിരിക്കണമെന്ന് മാത്രം. ഫെബ്രുവരി 12 നും 21 നും ഇടയിലുള്ള ദിവസങ്ങളില്‍ മാത്രമേ ഈ ഓഫര്‍ ഉപയോഗിക്കാന്‍ ലഭിക്കൂ. പക്ഷേ, ഈ ദിവസങ്ങളില്‍ ഏത് ദിവസമാണ് നിങ്ങളുടെ യാത്രാ ദിവസമെന്നത് തീരുമാനിക്കുന്നത് കമ്പനിയായിരിക്കും. 25 നും 60 നും ഇടയിൽ പ്രായമുള്ള തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയൂ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യുഎസില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമായുണ്ടായിരക്കണം.
എയര്‍ ഏഷ്യ സിഇഒ യാത്രയ്ക്ക് തെരഞ്ഞെടുത്തത് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്ലോറിഡയിലെ തെരഞ്ഞെടുത്ത ആഡംബര വില്ലകളിലും ഹോട്ടലുകളിലും താമസം ഒരുക്കിയിരിക്കും. സഞ്ചാരികളുടെ ഭക്ഷണ, യാത്രാ ചെലവുകളെല്ലാം കമ്പനി വഹിക്കും. യാത്രക്കാര്‍ ഫ്ലോറിഡ വിമാനത്താവളത്തിലെത്തിയാല്‍ ഇതിച്ച് വിമാനത്താവളത്തിലെത്തുന്നത് വരെയുള്ള ചെലവുകള്‍ കമ്പനി വകയായിരിക്കും. ഫ്ലോറിഡയില്‍ നിന്ന് ഒർലാൻഡോ, സെൻട്രൽ ഫ്ലോറിഡ, അന്ന മരിയ ദ്വീപ് എന്നീ പ്രദേശങ്ങളിലേക്കും സഞ്ചാരികള്‍ക്ക് യാത്രാ സൗകര്യവും കമ്പനി ഒരുക്കിയിരിക്കും. ഒപ്പം വൈൽഡ് ലൈഫ് റിസർവ്, അലിഗേറ്റർ സിപ്പ് ലൈൻ എന്നിവ സന്ദര്‍ശിക്കാനും സൗകര്യമുണ്ട്. കൂടാതെ ജെറ്റ് സ്കീയിംഗും ഡോൾഫിൻ സ്പോട്ടിംഗ് ക്രൂയിസും സഞ്ചാരികള്‍ക്ക് ഈ പാക്കേജിലൂടെ ഉപയോഗിക്കാന്‍ പറ്റുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്ന ചിത്രങ്ങളാക്കുന്ന എഐ ആപ്പുകള്‍ക്ക് ജനപ്രീതി കൂടുന്നതായി റിപ്പോര്‍ട്ട് !