ഇന്ത്യക്കാർ കഴിഞ്ഞ വർഷം വിദേശ യാത്രകൾക്ക് പ്രതിമാസം ചെലവാക്കിയത് 12,500 കോടി!

By Web TeamFirst Published Jul 8, 2024, 2:47 PM IST
Highlights

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യക്കാരുടെ വിദേശ യാത്രകളുടെ ചെലവ് മൂന്നിരട്ടിയിലധികം വർദ്ധിച്ചുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഇന്ത്യൻ പൗരന്മാർ വിദേശ യാത്രകൾക്കായി കൂടുതൽ തുക ചെലവഴിച്ചതായി റിപ്പോര്‍ട്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)യുടെ കണക്കുകൾ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യക്കാരുടെ വിദേശ യാത്രകളുടെ ചെലവ് മൂന്നിരട്ടിയിലധികം വർദ്ധിച്ചുവെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കണക്കുകൾ വ്യക്തമാക്കുന്നു.

2018-19 ലെ വെറും 400 മില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ, 2023-24ൽ, വിദേശനാണ്യം പ്രതിമാസം ശരാശരി 1.42 ബില്യൺ ഡോളറായി (ഏകദേശം 12,500 കോടി രൂപ ) കുതിച്ചുയർന്നുവെന്ന് ആർബിഐ ഡാറ്റ കാണിക്കുന്നു. ആർബിഐ കണക്കുകൾ പ്രകാരം, സെൻട്രൽ ബാങ്കിൻ്റെ എൽആർഎസ് സ്‍കീമിന് കീഴിൽ വിദേശ യാത്രകൾക്കായി 2023-24ൽ ഇന്ത്യക്കാർ മൊത്തം 17 ബില്യൺ ഡോളർ (1,41,800 കോടി രൂപ ) എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.4 ശതമാനം വളർച്ചയാണിത്.

Latest Videos

ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ 2023-24 സാമ്പത്തിക വർഷത്തിൽ വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ മൊത്തം 17 ബില്യൺ ഡോളർ (1,41,800 കോടി രൂപ) പിൻവലിച്ചതായി അപെക്സ് ബാങ്ക് പറയുന്നു. മുൻവർഷത്തെ 13.66 ബില്യൺ ഡോളറിനേക്കാൾ (11,400 കോടി രൂപ) 24.4 ശതമാനം കൂടുതലാണിത്. 2013-14 സാമ്പത്തിക വർഷത്തിൽ 1.5 ശതമാനവും 2018-19 സാമ്പത്തിക വർഷത്തിൽ 35 ശതമാനവും മാത്രമായിരുന്നപ്പോൾ, ഇന്ത്യയിൽ നിന്നുള്ള പണമയക്കലിൻ്റെ പ്രധാന സ്രോതസ്സായി യാത്രകൾ മാറിയിരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2024 സാമ്പത്തിക വർഷത്തിലെ മൊത്തം പുറത്തേക്കുള്ള ഒഴുക്കിൻ്റെ 53 ശതമാനത്തിലധികം ഇന്ത്യക്കാരുടെ വിദേശ യാത്രയാണ്. ഇത് രാജ്യത്തിൻ്റെ പണമയയ്ക്കലിൻ്റെ പ്രാഥമിക ഉറവിടമായി മാറി. 2013-14ൽ ഇത് വെറും 1.5 ശതമാനമായിരുന്നു; 2018-19ൽ 35 ശതമാനമായിരുന്നു ഒഴുക്ക്. ഇന്ത്യക്കാർക്കിടയിൽ വിദേശ യാത്രകളോടുള്ള ഉയർന്ന താൽപ്പര്യം ഡിസ്പോസിബിൾ വരുമാനത്തിലെ വർദ്ധനയും മധ്യവർഗത്തിൻ്റെ വളർച്ചയുമായി ബന്ധിപ്പിച്ച് കാണാവുന്നതാണ്. ലോകമെമ്പാടും കൊവിഡ്-19 മഹാമാരി സമയത്തെ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം വിദേശ യാത്രയിലും വർദ്ധനവുണ്ടായി .
 

click me!