ലഖ്‌നൗ ജംഗ്ഷനും ഡെറാഡൂണിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ഒരു കോച്ച് ട്രെയിനിനുള്ളിൽ നിരവധി ആളുകൾ നിൽക്കുന്നതും തിങ്ങിനിറഞ്ഞതും കാണിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
തിങ്ങിനിറഞ്ഞ ഇന്ത്യൻ ട്രെയിനുകൾ പരിചിതമായ കാഴ്ചയാണ്. എന്നാൽ പ്രീമിയം ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിനും ഇതേ വിധി വരുമെന്നത് ആർക്കാണ് സങ്കൽപ്പിക്കാൻ കഴിയുക? ഇൻ്റർനെറ്റിൽ തരംഗമായ ഒരു വീഡിയോയിൽ ലഖ്‌നൗ ജംഗ്ഷനും ഡെറാഡൂണിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ഒരു കോച്ചിനുള്ളിൽ നിരവധി ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നത് കാണാം. ഈ വീഡിയോ സോഷ്യൽ മീഡിയയൽ വൈറലാകുകയാണ്.
സോഷ്യൽ മീഡി പ്ലാറ്റ്ഫോമായ 'എക്‌സ്'-ൽ പങ്കിട്ട ക്ലിപ്പിൽ, പ്രീമിയം വന്ദേ ഭാരത് എക്‌സ്‌പ്രസ് ഒരു സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നതായി കാണുന്നു. യാത്രക്കാർ കോച്ചിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം. മറ്റൊരു ക്ലിപ്പിൽ, നടക്കാൻ ഇടമില്ലാത്തവിധം ട്രെയിനിന്‍റെ ഇടനാഴി നിറഞ്ഞിരിക്കുന്നതും കാണാം. പ്രീമിയം വന്ദ ഭാരത് എക്സ്പ്രസിലെ യാത്രക്കാർക്കാണ് ഈ ഗതികേടെന്നതാണ് ഞെട്ടിക്കുന്നത്.
undefined
വീഡിയോ പെട്ടെന്ന് വൈറലായി. പരിഹാസങ്ങളും നിറഞ്ഞു. എല്ലാ റെയിൽവേ സ്റ്റേഷനിലും മെട്രോ സംവിധാനം നടപ്പിലാക്കണമെന്ന് എന്നൊരാൾ അഭിപ്രായപ്പെട്ടു. ബിപിഎൽ തലത്തിൽ ജനസംഖ്യാ നിയന്ത്രണ നടപടികൾ ഉണ്ടാകണമെന്നും അവിടെയാണ് ജനനനിരക്കിൽ വൻ വർധനവുണ്ടാകുന്നതെന്നും മറ്റൊരാൾ എഴുതി.
ഓരോ 300 കിലോമീറ്ററിനും താങ്ങാനാവുന്ന ഒന്നിലധികം സൂപ്പർഫാസ്റ്റ് ട്രെയിനുകൾ ആവശ്യമാണെന്നും പകരം ഉയർന്ന ടിക്കറ്റ് തുകയുള്ള സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ ലഭിച്ചെന്നും വഅത് മധ്യവർഗത്തിന് താങ്ങാൻ കഴിയാത്തതും മികച്ച 10 ശതമാനം പേർക്ക് മാത്രം സേവനം നൽകുന്നതുമാണെന്നും ആളുകൾ പറയുന്നു.
"ഇപ്പോൾ പ്രീമിയം വന്ദേ ഭാരതും മറ്റ് ട്രെയിനുകളുടെ അതേ വിധിയാണ് നേരിടുന്നത്. ഞങ്ങൾക്ക് ഒരു പാവ റെയിൽവേ മന്ത്രിയെ ആവശ്യമില്ല; ഞങ്ങൾക്ക് ഒരു പുതിയ റെയിൽവേ ആവശ്യമാണ്." ചിലർ എഴുതുന്നു.