സഞ്ചാരികളുടെ ഒഴുക്ക്, ഈ ജില്ലയില്‍ പ്രവേശിക്കാന്‍ പ്രത്യേക നികുതി

By Web Team  |  First Published Sep 11, 2021, 4:47 PM IST

സഞ്ചാരികളുടെ അനിയന്ത്രിത വരവ്​ തടയാനും കൂടുതൽ അടിസ്​ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി വാഹനങ്ങളിൽനിന്ന്​ പിരിക്കുന്ന നികുതി ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 


ഞ്ചാരികളുടെ ഇഷ്‍ട പ്രദേശങ്ങളില്‍ ഒന്നാണ് ഹിമാചൽ പ്രദേശിലെ ലാഹുൽ-സ്​പ്​തി ജില്ല. മനോഹരമായ കാഴ്‍ചകളാല്‍ സമ്പന്നമാണ് ഇവിടം. ശൈത്യകാലത്ത്​ വഴികൾ അടയുന്നതിനാൽ ഈ പ്രദേശങ്ങളിലേക്ക്​ ആറ്​ മാസത്തോളം യാത്ര സാധ്യമായിരുന്നില്ല. എന്നാൽ, മണാലിക്ക്​ സമീപത്തെ റോഹ്​ത്താങ്ങിൽ അടൽ തുരങ്കം തുറന്നതോടെ 365 ദിവസവും യാത്ര സാധ്യമായി. ഇതോടെ ഇവിടേക്ക്​ സഞ്ചാരികളുടെ ഒഴുക്കാണ്. 

അതുകൊണ്ടു തന്നെ ഈ ജില്ലയിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം എന്ന് എന്‍ർഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അടൽ ടണൽ കടന്നെത്തുന്ന സിസുവിൽ വച്ചാണ്​ നികുതി പിരിക്കുക.

Latest Videos

undefined

മേഖലയിലേക്ക് പ്രവേശിക്കുന്ന ഇരുചക്ര വാഹനങ്ങൾ 50 രൂപ നൽകണം. കാറിൽ യാത്ര ചെയ്യുന്നവർ 200 രൂപയാണ്​ നൽകേണ്ടത്​. എസ്‌.യു.വികൾക്കും എം‌.യു.വികൾക്കും 300 മുതൽ 500 രൂപ വരെയാണ് നികുതി. ബസ്​ പോലുള്ള വലിയ വാഹനങ്ങൾക്കും 500 രൂപയാണ്​ നികുതി. റോഹ്ടാങ്ങിലെ അടൽ ടണലിന് സമീപം ലാഹൗളിലെ സിസ്സുവിൽ പ്രത്യേക ഏരിയ വികസന അതോറിറ്റി നികുതി പിരിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. 

അതേസമയം, മേഖലയിൽ സ്ഥിരമായി ഓടുന്ന വാഹനങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കും. അത്തരക്കാർ നികുതി ഇളവിനായി അപേക്ഷിക്കണം. മണാലിയിൽനിന്ന്​ ലഡാക്കിലേക്കും സ്​പിതി വാലിയിലേക്കുമെല്ലാം അടൽ ടണൽ വഴിയാണ്​ പോകേണ്ടത്​. 

സഞ്ചാരികളുടെ അനിയന്ത്രിത വരവ്​ തടയാനും കൂടുതൽ അടിസ്​ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി വാഹനങ്ങളിൽനിന്ന്​ പിരിക്കുന്ന നികുതി ഉപയോഗിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹിമാലയ പര്‍വ്വതത്തിലാണ് ലോകത്തിലെ സഞ്ചാരയോഗ്യമായ ഏറ്റവും ഉയരത്തിലുള്ള ചുരമായ റോഹ്താംഗ് പാസ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 13,000 അടിക്ക് മുകളില്‍ പിര്‍-പഞ്ചാല്‍ മലനിരകളില്‍ ഉള്ള റോഹ്താംഗ് പാസ് മണാലിയെയും ലാഹോള്‍-സ്‍പിറ്റി വാലിയെയും ബന്ധിപ്പിക്കുന്നു.  എന്നാല്‍ എല്ലാ വര്‍ഷവും കനത്ത മഞ്ഞുവീഴ്ചയുള്ള ആറ് മാസക്കാലം റോഹ്താംഗ് പാസ് വഴി ഗതാഗതം സാധ്യമല്ലായിരുന്നു. ഇതിന് പരിഹാരമായി എഞ്ചിനീയറിങ് ടെക്നോളജിയുടെ അനന്ത സാധ്യതകളും കൂട്ടിയിണക്കിക്കൊണ്ട് റോഹ്താംഗ് പാസിന് സമാന്തരമായുള്ള ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 2020 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടൽ ടണൽ രാജ്യത്തിന് സമര്‍പ്പിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

click me!