കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ടെന്നും കേരളത്തിലെ കായലുകള്‍ തീര്‍ച്ചയായും കാണേണ്ടതാണെന്നും പറഞ്ഞ ഹസ്സന്‍ കേരളത്തില്‍ കാണേണ്ട നിരവധി മനോഹരമായ സ്ഥലങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. മുണ്ട് ഉടുത്ത് ആലപ്പുഴ കായലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രങ്ങള്‍ ഹസ്സന്‍ പങ്കുവച്ചു.
'ഹൈക്കിംഗ് നോമാഡ്' എന്ന് പ്രശസ്തനായിക്കഴിഞ്ഞ മലയാളിയായ മാഹീന്‍റെ സഞ്ചാര വീഡിയോകള്‍ നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ഇന്ന് ലോകത്തിലെ ഏറ്റവും കരുതലോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന ഇസ്ലാമിക തീവ്രവാദം ശക്തമായ പ്രദേശങ്ങളിലൂടെ ഹൈക്കിംഗ് നടത്തി സഞ്ചരിക്കുന്ന മാഹീന്‍റെ സഞ്ചാര വീഡിയോകള്‍ക്ക് പതിനായിരക്കണക്ക് കാഴ്ചക്കാരുണ്ട്. ഇതിനിടെയാണ് മറ്റൊരു സഞ്ചാരി ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി സഞ്ചരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള വ്ളോഗര്‍ അബ്രാര്‍ ഹസ്സനാണ് ആ സഞ്ചാരി.
ബൈക്കില്‍ 30 ദിവസം കൊണ്ട് അദ്ദേഹം തന്‍റെ ഇന്ത്യാ പര്യടനം പൂര്‍ത്തിയാക്കി. ഇതിനിടെ ഇന്ത്യയിലൂടെ 7000 കിലോമീറ്റര്‍ അദ്ദേഹം പിന്നിട്ടു. ഇന്ത്യാ - പാക് ബന്ധം അത്ര ഊഷ്മളമല്ലെങ്കിലും ഇന്ത്യയിലെമ്പാടു നിന്നും തനിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചതായി അദ്ദേഹം പറയുന്നു. ദില്ലി. ഹരിയാന, രാജസ്ഥാന്‍, മുംബൈ, കേരള തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്നുള്ള വീഡിയോകളും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചു. WildLens by Abrar എന്ന പേരില്‍ യൂട്യൂബിലും അദ്ദേഹത്തിന്‍റെ യാത്രാ വീഡിയോകള്‍ ലഭിക്കും.
14,000 വര്‍ഷം മുമ്പേ മലേഷ്യയില്‍ മനുഷ്യവാസമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍
ബിഎംഡബ്യു ട്രയല്‍ ബൈക്കിലാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം. ഇന്ത്യയിലെ യാത്രയ്ക്കിടയില്‍ ചിലര്‍ അവരുടെ ബൈക്കില്‍ തന്നോടൊപ്പം കുറച്ച് ദൂരം യാത്ര ചെയ്തെന്നും നിരവധി പേര്‍ തന്നെ ഭക്ഷണത്തിന് ക്ഷണിച്ചെന്നും അദ്ദേഹം പറയുന്നു. ഏപ്രില്‍ 3 -ാണ് ഹസന്‍ തന്‍റെ യാത്ര ആരംഭിച്ചത്. ഇന്ത്യയിലേക്ക് വരുന്നതിനുള്ള വിസയ്ക്കായി വര്‍ഷങ്ങളോളം ശ്രമം നടത്തി. ഒടുവില്‍ ഇത്തവണയാണ് അതിന് കഴിഞ്ഞ്. താനിക്ക് മാത്രമല്ല രാംലിക്കും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ടെന്നും കേരളത്തിലെ കായലുകള്‍ തീര്‍ച്ചയായും കാണേണ്ടതാണെന്നും പറഞ്ഞ ഹസ്സന്‍ കേരളത്തില്‍ കാണേണ്ട നിരവധി മനോഹരമായ സ്ഥലങ്ങളുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. മുണ്ട് ഉടുത്ത് ആലപ്പുഴ കായലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രങ്ങള്‍ ഹസ്സന്‍ പങ്കുവച്ചു. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹസ്സന്‍ പങ്കുവച്ചു.
കേരളത്തെ പോലെ രാജസ്ഥാനും ഹസ്സനെ ഏറെ ആകര്‍ഷിച്ച ഇന്ത്യന്‍ സംസ്ഥാനമാണ്. രാജാക്കന്മാരുടെ നാട് എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാനെന്നും ഏറ്റവും ആകർഷകമായ സാംസ്കാരിക കേന്ദ്രങ്ങൾ മാത്രമല്ല, മനോഹരമായ ചില കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കൊണ്ട് അവിടെ അനുഗ്രഹീതമാണെന്നും ഹസ്സന്‍ എഴുതുന്നു. "വടക്ക് മുതൽ തെക്ക് വരെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ ഇന്ത്യ അനുഗ്രഹീതമാണ്. എല്ലാ ദിവസവും വ്യത്യസ്തമായ എന്തെങ്കിലും ഞാൻ കണ്ടു, നാട്ടുകാരുടെ സൗഹൃദം അതിനെ കൂടുതൽ മികച്ചതാക്കി." ഹസ്സന്‍ തന്‍റെ ഇന്ത്യാ അനുഭവം കുറിച്ചു. നിരവധി ഇന്ത്യാക്കാര്‍ അദ്ദേഹത്തിന്‍റെ വീഡിയോകള്‍ പിന്തുടരുന്നതായും മനോഹരമാണെന്നും കുറിച്ചു.
ആടിയും പാടിയും 50 വര്‍ഷത്തിന് ശേഷം ഒരു റീയൂണിയന്‍; ആശ്ചര്യപ്പെട്ട് പുതുതലമുറ !