യാത്രക്കിടെ ഇനി വെള്ളം മുട്ടില്ല, പുതിയ സൂത്രവുമായി റെയില്‍വേ!

By Web Team  |  First Published Jun 29, 2019, 10:35 AM IST

യാത്രക്കിടെ ട്രെയിനുകളിൽ വെള്ളം തീർന്നുപോകുന്ന പ്രശ്‍നത്തിന് ശ്വാശത പരിഹാരവുമാകുന്നു


തിരുവനന്തപുരം: യാത്രക്കിടെ ട്രെയിനുകളിൽ വെള്ളം തീർന്നുപോകുന്ന പ്രശ്‍നത്തിന് ശ്വാശത പരിഹാരവുമാകുന്നു. ഈ അവസ്ഥ ഇനിയുണ്ടാകാതിരിക്കാന്‍ ഹൈപ്രഷര്‍ പമ്പുകള്‍ സ്ഥാപിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിനുകളിലെ ടാങ്കുകൾ അതിവേഗം നിറയ്ക്കാന്‍ ഈ ഹൈപ്രഷര്‍ പമ്പുകള്‍ക്ക് സാധിക്കും. സ്റ്റേഷനുകളിൽ അല്‍പം സമയം നിർത്തുമ്പോൾത്തന്നെ വേഗത്തിൽ ടാങ്കുകൾ നിറയക്കാന്‍ ഈ സംവിധാനത്തിനു കഴിയും. അതിനാൽ ഇടയ്ക്കുവെച്ച് വെള്ളം തീർന്നു യാത്രികർ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാവില്ല. കുടിവെള്ളത്തിനായി സ്റ്റേഷനുകളിൽ ആർ.ഒ. (റിവേഴ്‌സ് ഓസ്‌മോസിസ്) പ്ലാന്റുകൾ സ്ഥാപിച്ചുവരികയാണെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. 

Latest Videos

undefined

വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച സംവിധാനം ഉപയോഗിച്ചാണ് ട്രെയിനുകളില്‍ നിലവില്‍ വെള്ളം നിറയ്ക്കുന്നത്. ആദ്യകാലങ്ങളിലെ എണ്ണത്തെക്കാള്‍ യാത്രികര്‍ വര്‍ദ്ധിച്ചതാണ് യാത്രക്കിടയില്‍ വെള്ളം തീരാന്‍ കാരണം. പുതിയ സംവിധാനത്തോടെ ഈ പ്രശ്‍നത്തിന് പരിഹാരമാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

 

click me!