ഈ റൂട്ടിൽ അതിവേഗ റെയിൽ നിർമ്മാണം ഉടൻ തുടങ്ങും

By Web TeamFirst Published Oct 23, 2024, 3:15 PM IST
Highlights

ഡൽഹി-അൽവാർ, ഡൽഹി-പാനിപ്പത്ത് റൂട്ടുകളിൽ റാപ്പിഡ് റെയിൽ ഉടൻ ആരംഭിക്കും. ഡൽഹി-മീററ്റ് റൂട്ടിൽ റാപ്പിഡ് റെയിൽ സർവീസ് നടത്തുന്നതിനാൽ ഡൽഹിയിൽ നിന്ന് പാനിപ്പട്ടിലേക്കും അൽവാറിൽ നിന്ന് ഡൽഹിയിലേക്കും എത്തിച്ചേരുന്നത് എളുപ്പമാകും.

ൽഹി-മീററ്റ് റൂട്ട് കഴിഞ്ഞാൽ ഇപ്പോൾ യാത്രികർ ശ്രദ്ധിക്കുന്ന രാജ്യത്തെ പ്രധാന ട്രെയൻ റൂട്ടുകളിൽ ഒന്നാണ് ഡൽഹി-ആൽവാർ, ഡൽഹി-പാനിപ്പത്ത് റൂട്ടുകൾ. കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചാലുടൻ രണ്ട് റൂട്ടുകളിലും അതിവേഗ റെയിൽ ഇടനാഴിയുടെ പ്രവൃത്തി ആരംഭിക്കും. ഡിപിആറിൻ്റെ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിലാണെന്നും ഭൂമി കണ്ടെത്തുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകൾ. എല്ലാം ശരിയായാൽ രണ്ടു റൂട്ടുകളിലും ഉടൻ പണി തുടങ്ങും. അൽവാർ, പാനിപ്പത്ത് റൂട്ടിൽ ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ ഇതിനകം വിഹിതം നൽകിയിട്ടുണ്ട്.

ഡൽഹി-അൽവാർ, ഡൽഹി-പാനിപ്പത്ത് റൂട്ടുകളിൽ റാപ്പിഡ് റെയിൽ ഉടൻ ആരംഭിക്കും. ഡൽഹി-മീററ്റ് റൂട്ടിൽ റാപ്പിഡ് റെയിൽ സർവീസ് നടത്തുന്നതിനാൽ ഡൽഹിയിൽ നിന്ന് പാനിപ്പട്ടിലേക്കും അൽവാറിൽ നിന്ന് ഡൽഹിയിലേക്കും എത്തിച്ചേരുന്നത് എളുപ്പമാകും. പൊതുഗതാഗതത്തിൻ്റെ ഏറ്റവും വലിയ ആവശ്യം ഡൽഹിയിൽ നിന്ന് ഷാജഹാൻപൂർ, നീമ്രാന, ബെഹ്‌റോഡ്, അൽവാർ റൂട്ടുകളിലാണ്. കാരണം ഈ റൂട്ടിൽ നിരവധി വ്യവസായ യൂണിറ്റുകൾ ഉണ്ട്. സമീപ നഗരങ്ങളിൽ നിന്ന് ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഈ മേഖലകളിൽ ജോലിക്കായി എത്തുന്നത്. ചില നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാകാനുണ്ടെന്ന് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. ഇവ ഒരു മാസത്തിനകം പൂർത്തിയാക്കി ടെൻഡർ നടപടികൾ ആരംഭിക്കും. ഡൽഹി-അൽവാർ, ഡൽഹി-പാനിപ്പത്ത് ഇടനാഴിയുടെ പ്രവൃത്തി അടുത്ത വർഷം ആരംഭിക്കും. 

Latest Videos

ഡൽഹി അൽവാർ റാപ്പിഡ് റെയിൽ പദ്ധതി മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ ഡൽഹി സരായ് കലേഖ, ഷാജഹാൻപൂർ, നീമ്രാന, ബെഹ്‌റോദ് എന്നിവിടങ്ങളിൽ 107 കിലോമീറ്ററാണ് നീളം. ഏകദേശം 16 സ്റ്റേഷനുകൾ ഇതിൽ ഉണ്ടാകും. ഇതിൽ അഞ്ച് സ്റ്റേഷനുകൾ ഭൂമിക്കടിയിലും 11 സ്റ്റേഷനുകൾ ഉയർത്തും. ജയ്പൂർ ഡൽഹി ഹൈവേയിലൂടെയാണ് റാപ്പിഡ് റെയിൽ സർവീസ് നടത്തുക. രണ്ടാം ഘട്ടത്തിൽ സോതനാല വരെ 35 കിലോമീറ്ററും മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിൽ അൽവാർ വരെ 58 കിലോമീറ്റർ ട്രാക്കും ഒരുക്കും. ഈ മുഴുവൻ ഇടനാഴിക്കും 199 കിലോമീറ്റർ നീളമുണ്ടാകും. 

ഡൽഹി അൽവാർ, ഡൽഹി പാനിപ്പത്ത് റാപ്പിഡ് റെയിൽ പദ്ധതി കേന്ദ്രസർക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. അനുമതി ലഭിച്ചാലുടൻ ഇതിൻ്റെ പ്രവർത്തനം ദ്രുതഗതിയിൽ ആരംഭിക്കും. രണ്ട് ഇടനാഴികൾക്കും ഭൂമി അടയാളപ്പെടുത്തുന്ന ജോലികൾ നടന്നുവരികയാണ്. റോഡ് എവിടേക്കാണ് നീട്ടേണ്ടത്, നിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥലം ആവശ്യമുള്ളിടത്ത് തുടങ്ങിയ എല്ലാ പോയിൻ്റുകളുടെയും അടിസ്ഥാനത്തിലാണ് സ്ഥലം നിർണ്ണയിക്കുന്നത്. കൂടാതെ ഡിപിആർ ജോലികളും അവസാന ഘട്ടത്തിലാണ്. 

ഈ റൂട്ടിൽ, ഡൽഹി സരായ് കാലേ ഖാൻ, ഐഎൻഎ, മുനിർക, എയ്‌റോസിറ്റി, സൈബർ സിറ്റി, ഇഫ്‌കോ ചൗക്ക്, രാജീവ് ചൗക്ക്, ഹീറോ ഹോണ്ട ചൗക്ക്, ഖിർഡോല, മനേസർ, പഞ്ച്ഗാവ്, ബിലാസ്പൂർ ചൗക്ക്, ധരുഹേര ഡിപ്പോ, എൻബിഐആർ, റെവാരി, ബാവൽ, എസ്എൻബി, ഖൈർതാൾ, അൽവാർ എന്നീ സ്റ്റേഷനുകളുണ്ടാകും. ഇതിന് പുറമെ ഷാജഹാൻപൂർ, നീമ്രാന, ബെഹ്‌റോഡ്, സോതനാല എന്നീ ലൈനുകളും കൂട്ടിച്ചേർക്കും. ട്രാക്കിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിലാണ് റാപ്പിഡ് ട്രെയിൻ ഓടുക. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയ്ക്കനുസരിച്ച് ട്രാക്കും ജയ്പൂർ ഡൽഹി ഹൈവേയിൽ റാപ്പിഡ് റെയിൽ പദ്ധതിയും തയ്യാറാക്കും എന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. 

tags
click me!