സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണർവേകി 1,200 വിനോദ സഞ്ചാരികളുമായി എം വി എംപ്രസ് ആഡംബര കപ്പലാണ് കൊച്ചി തീരത്ത് അടുക്കുന്നത്
കൊച്ചി: കോവിഡ് പ്രതിസന്ധി മറികടന്ന് കേരള ടൂറിസം സജീവമാകുന്നു. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണർവേകി 1,200 വിനോദ സഞ്ചാരികളുമായി എം വി എംപ്രസ് (MV Empress) എന്ന ആഡംബര കപ്പലാണ് കൊച്ചി തീരത്ത് അടുക്കുന്നത്. 1,200 ആഭ്യന്തര വിനോദ സഞ്ചാരികളാണ് കപ്പലില്‍ ഉള്ളത്.
മുംബൈയിൽനിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 800 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകൾ അടുത്തറിയാനായി തീരത്ത് ഇറങ്ങുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുമായാണ് കോർഡേലിയ ക്രൂയിസസിന്റെ എം.വി. എംപ്രസ് കപ്പൽ കൊച്ചിയിൽ എത്തുന്നത്.
undefined
വിനോദസഞ്ചാര മേഖല സജീവമാകുന്നതോടെ സഞ്ചാരികളെ വരവേൽക്കാൻ സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജ്ജമായിക്കഴിഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ടൂറിസം കേന്ദ്രങ്ങളുടെയും റിസോർട്ടുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തനം. നിയന്ത്രണങ്ങളെല്ലാം നീങ്ങി സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ടൂറിസം മേഖല.
ഒക്ടോബർ മുതൽ ടൂറിസം സീസൺ തുടങ്ങും. നിലവിൽ നല്ല രീതിയിൽ സഞ്ചാരികളുടെ ഒഴുക്കുണ്ട്. ആഭ്യന്തര സഞ്ചാരികൾ മാത്രമാണ് ഇപ്പോഴെത്തുന്നത്. ഇതേ രീതിയിൽത്തന്നെ സഞ്ചാരികളുടെ ഒഴുക്കുണ്ടായാൽ സീസൺ ഉഷാറാകുമെന്നാണ് പ്രതീക്ഷ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona