കൊട്ടാരക്കര - ബാംഗ്ലൂര്‍ സര്‍വീസ് വീണ്ടും !

By Web Team  |  First Published Sep 3, 2019, 3:36 PM IST

ഓണം സീസണിന് ശേഷവും കൊട്ടാരക്കര -ബാംഗ്ലൂര്‍ സര്‍വീസ് തുടരണമെന്നാണ് ബാംഗ്ലൂര്‍ മലയാളികളുടെയും പ്രദേശവാസികളുടെയും ആവശ്യം. 
 


കൊട്ടാരക്കര: ഓണം സീസണിലെ തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി കൊട്ടാരക്കര -ബാംഗ്ലൂര്‍ സൂപ്പര്‍ ഡീലക്സ് സ്പെഷ്യല്‍ സര്‍വീസ് ‌ആരംഭിക്കുന്നു. സെപ്റ്റംബര്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് സര്‍വീസ്. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പോര്‍ട്ടലിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 

സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് 06:10 നാണ് ബാംഗ്ലൂരേക്കുളള ആദ്യ സര്‍വീസ്. ബാംഗ്ലൂരില്‍ നിന്നുളള ആദ്യ സര്‍വീസ് പിറ്റേന്ന് (06/09/2019) വൈകിട്ട് 06:10 നാണ്. കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെടുന്ന ബസ് ചെങ്ങന്നൂര്‍, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി ബാംഗ്ലൂരിലെത്തും. 

Latest Videos

മുന്‍പ് കൊട്ടാരക്കരയില്‍ നിന്ന് സ്ഥിരമായി കെഎസ്ആര്‍ടിസി ബാംഗ്ലൂരേക്ക് സര്‍വീസ് നടത്തിയിരുന്നു. 30 വര്‍ഷത്തോളം മുടക്കമില്ലാതെ ഓടിയ ബസ് സര്‍വീസ് പിന്നീട് നിര്‍ത്തുകയായിരുന്നു. സര്‍വീസ് ഉണ്ടായിരുന്ന കാലത്ത് നിരവധി ബാംഗ്ലൂര്‍ മലയാളികളുടെ ആശ്രയമായിരുന്നു ഈ ബസ്. 

സര്‍വീസ് നിര്‍ത്തിയതില്‍ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നെങ്കിലും ബസ് പുന:സ്ഥാപിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറായില്ല. ഓണം സീസണിന് ശേഷവും കൊട്ടാരക്കര -ബാംഗ്ലൂര്‍ സര്‍വീസ് തുടരണമെന്നാണ് ബാംഗ്ലൂര്‍ മലയാളികളുടെയും പ്രദേശവാസികളുടെയും ആവശ്യം. 

click me!