"ഇത്തിരി ദാരിദ്ര്യമുണ്ട്, എന്നാലും ഞങ്ങള്‍ സുരക്ഷിത യാത്ര തരാം..." കെഎസ്ആര്‍ടിസി

By Web Team  |  First Published Apr 22, 2019, 5:41 PM IST

കല്ലട ബസിലെ ക്രൂരതയുടെ പശ്ചാത്തലത്തില്‍ യാത്രികര്‍ക്ക് ആശ്വാസവുമായെത്തുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി എന്ന കെഎസ്ആര്‍ടിസി. 


തിരുവനന്തപുരം: കല്ലട ബസിലെ ജീവനക്കാര്‍ യാത്രികരെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ഞെട്ടലിലാണ് മലയാളി യാത്രികര്‍. കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമായി ജോലിക്കും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുമൊക്കെയായി ആയിരങ്ങളാണ് ഓരോദിവസവും വിവിധ ബസുകളെ ആശ്രയിക്കുന്നത്. ഇതില്‍ സ്വകാര്യ ബസുകളാവും കൂടുതലും. കണ്ണഞ്ചിപ്പിക്കുന്ന സുഖസൗകര്യങ്ങളും മറ്റുമാവും പലരെയും സ്വകാര്യ ബസുടമകളുടെ പോക്കറ്റിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം. 

എന്തായാലും കഴിഞ്ഞ ദിവസത്തെ സംഭവങ്ങളെ തുടര്‍ന്ന് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന പരാതികള്‍ പുറത്തു വരികയാണ്. അതുകൊണ്ടു തന്നെ വളരെയധികം ആശാങ്കാകുലരാണ് ഭൂരിപക്ഷം യാത്രികരും. ഈ സാഹചര്യത്തില്‍ യാത്രികര്‍ക്ക് ആശ്വാസവുമായെത്തുകയാണ് മലയാളികളുടെ സ്വന്തം ആനവണ്ടി എന്ന കെഎസ്ആര്‍ടിസി. 

Latest Videos

കെഎസ്ആര്‍ടിസി പത്തനാപുരത്തിന്‍റെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് യാത്രികര്‍ക്ക് ആശ്വാസമാകുന്നത്. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരില്‍ ഭൂരിഭാഗവും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്രികരാണ്. അതിനാല്‍ തന്നെ ബാംഗ്ലൂരിലേക്കും തിരിച്ചമുള്ള കെഎസ്‍ആര്‍ടിസി സര്‍വ്വീസുകളുടെ സമയം ഉള്‍പ്പെടെയുള്ള വിശദവിവിരങ്ങളാണ് പോസ്റ്റിലൂടെ പങ്ക് വച്ചിരിക്കുന്നത്. 

യാത്രികരുടെ ഉള്ളില്‍ ഒരേസമയം ആശ്വാസവും ആനന്ദവും നിറയ്ക്കുന്നത് പോസ്റ്റിന്‍റെ തലക്കെട്ടാണ്. 'ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും ഞങ്ങള്‍ സുരക്ഷിത യാത്ര തരാം.." എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. തുടര്‍ന്ന് കെഎസ്‍ആര്‍ടിസിയുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടികയും പങ്കുവച്ചിരിക്കുന്നു. "എല്ലിന്‍റെയും പല്ലിന്‍റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകം. പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം.


ഇല്ലത്തു ഇച്ചിരി ദാരിദ്രം ആണേലും.........
We are " concerned " about your safety and comfort..only.. 😎😅😇
KSRTC ensures safe and secure travel. 💕💕💕

KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക

⏺ ബാംഗ്ലൂരിലേക്ക് ⏺
➡ സേലം വഴി ⬅

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ

4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ

5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ

➡ മൈസൂർ വഴി ⬅

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ

9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ

⏺ ബാംഗ്ലൂരിൽ നിന്നും ⏺
➡ സേലം വഴി ⬅

1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം

➡ മൈസൂർ വഴി ⬅

6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്

For Booking 👉 online.keralartc.com

Nb: എല്ലിന്റെയും പല്ലിന്റെയും എണ്ണം കുറയാതെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും .

📷 Respective Owners

#ksrtc #safetravel #TravelSafe_WithKSRTC 
#Safety_and_comfort #ilovemyksrtc

 

click me!