2021 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ബജറ്റ് ടൂറിസം സെൽ കെഎസ്ആർടിസിയുടെ നേതൃത്വത്തില്‍ ഉല്ലാസയാത്രകൾ തുടങ്ങിയത്
യാത്ര ചെയ്യാനും പുതിയ കാഴ്ചകള്‍ കാണാനും പുതിയ അനുഭവങ്ങള്‍ നേടാനുമെല്ലാം എല്ലാവര്‍ക്കും ഇഷ്ടമാണ്. പലപ്പോഴും ചെലവോര്‍ത്ത് പലരും ഏറെ കൊതിച്ചിട്ടും പല യാത്രകളും മാറ്റിവെച്ചിട്ടുണ്ടാവും. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂര്‍ പദ്ധതി കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലേക്കും ട്രിപ്പുകള്‍ നടത്തുന്നുണ്ട്. കീശ കാലിയാകാതെ ഉല്ലാസയാത്ര പോകാം എന്നതാണ് കെഎസ്ആര്‍ടിസിയുടെ വാഗ്ദാനം.
2021 നവംബർ 1 കേരളപ്പിറവി ദിനത്തിലാണ് ബജറ്റ് ടൂറിസം സെൽ കെഎസ്ആർടിസിയുടെ നേതൃത്വത്തില്‍ ഉല്ലാസയാത്രകൾ തുടങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 7500 യാത്രകള്‍ കെഎസ്ആര്‍ടിസി പൂര്‍ത്തിയാക്കി. അറിയപ്പെടാത്ത പല ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ഉരുണ്ടെത്തി കൊണ്ടിരിക്കുകയാണ്. വരുമാനത്തിനപ്പുറം സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ യാത്രാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
ഒറ്റയ്ക്കും കൂട്ടായുമെല്ലാം നിരവധി പേര്‍ ഇതിനകം കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രയുടെ ഭാഗമായിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് അവധി ദിനങ്ങളിലാണ് ഈ ട്രിപ്പുകള്‍ നടത്തുന്നത്. മൂന്നാര്‍, ഗവി, അതിരപ്പിള്ളി, വയനാട് എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് ഒരു ദിവസത്തെയും ഒന്നിലധികം ദിവസത്തെയും ട്രിപ്പുകളുണ്ട്. അതത് ഡിപ്പോകളില്‍ നിന്ന് പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞ് ബുക്ക് ചെയ്യാവുന്നതാണ്..
7500 യാത്രകള്‍ പൂര്‍ത്തിയാക്കിയതിനെ കുറിച്ച് കെഎസ്ആര്‍ടിസി
എല്ലാ വർഷവും സെപ്റ്റംബർ 27 നാണ് ലോക ടൂറിസം ദിനം ആഘോഷിക്കുന്നത്. ടൂറിസം എന്ന വാക്ക് എല്ലാവരേയും ആവേശഭരിതരാക്കുന്നു. വിനോദസഞ്ചാരം നമുക്ക് പുതിയ അനുഭവങ്ങളോടൊപ്പം ആസ്വാദ്യകരവും അവിസ്മരണീയവുമായ ഒത്തിരി ഓർമ്മകൾ നൽകുന്നു. അപ്പോൾ എന്താണ് നിങ്ങൾക്ക് ടൂറിസവുമായി ബന്ധം? എന്നൊക്കെ ചിന്തിച്ചേക്കാം...
ഒരു സ്ഥലം സന്ദർശിക്കുന്ന ആളുകൾക്ക് അവധികളും സേവനങ്ങളും നൽകുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഒന്നാണ് ടൂറിസം. ഞങ്ങളുടെ (KSRTC) യാത്ര വെറുമൊരു അവധിക്കാല യാത്ര മാത്രമല്ല 2021 നവംബർ 1 കേരളപ്പിറവി ദിനത്തിൽ ബഡ്ജറ്റ് ടൂറിസം സെൽ കെഎസ്ആർടിസി യുടെ നേതൃത്വത്തിലാരംഭിച്ച "ഉല്ലാസയാത്രകൾ " നാളിതുവരെ 7500 യാത്രകളാണ് മലയാളികൾക്ക് സമ്മാനിച്ചത്. അറിയപ്പെടാത്ത പല ചെറുതും വലുതമായ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ഉരുണ്ടെത്തി കൊണ്ടിരിക്കുകയാണ്. വരുമാനത്തിനപ്പുറം സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ യാത്രാനുഭവം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.