ഞാൻ സൈഡ് തന്നിട്ട് നീ പോകില്ല, ഞാൻ പോവാതെ നീയും!

By Web Team  |  First Published May 31, 2019, 12:18 PM IST

സൈഡ് കൊടുക്കുന്നതിനായി ഒരു ടിപ്പര്‍ ലോറിയും കെഎസ്ആർടിസി ബസും തമ്മില്‍ നടുറോഡില്‍  നടന്ന പോരിന്‍റെ വീഡിയോ


നിരത്തുകള്‍ ചോരക്കളങ്ങളാകുന്നതിന്‍റെ പ്രധാനകാരണങ്ങളിലൊന്ന് ഡ്രൈവര്‍മാരുടെ അസഹിഷ്‍ണുതയും വാശിയുമൊക്കെയാണ്. ഇത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.

സൈഡ് കൊടുക്കുന്നതിനായി ഒരു ടിപ്പര്‍ ലോറിയും കെഎസ്ആർടിസി ബസും തമ്മില്‍ നടുറോഡില്‍  നടന്ന പോരിന്‍റെ വീഡിയോ ആണിത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കൂറ്റന്‍ ടിപ്പറിന് സൈഡ് കൊടുക്കാന്‍ കെഎസ്ആർടിസി ഡ്രൈവര്‍ തയ്യാറാകുന്നില്ല. തിരക്കുള്ള റോഡിലൂടെ ബസ് മുന്നോട്ടുപോകുന്നതിനിടെ ഓവർടേക്ക് ചെയ്യാൻ ലോറിയുടെ ഡ്രൈവറും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇരുവാഹനങ്ങളുടെയും പിന്നില്‍ സഞ്ചിരിച്ചിരുന്ന ബൈക്ക് യാത്രികരാണ് ഈ അപകടക്കളി മൊബൈലില്‍ പകര്‍ത്തിയത്. 

Latest Videos

അപകടകരമാം വിധം ഇരു ഡ്രൈവര്‍മാരും മുന്നോട്ടുപോയതോടെ  നാട്ടുകാർ ഇടപെടുന്നതും വിഡിയോയിൽ  വ്യക്തമാണ്. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

click me!