അടവിയിലും ആങ്ങമൂഴിയിലും ​വീണ്ടും നീറ്റിലിറങ്ങി കൊട്ടവഞ്ചികള്‍

By Web Team  |  First Published Aug 24, 2021, 4:05 PM IST

സീ​ത​ത്തോ​ട് -ഗ​വി ജ​ന​കീ​യ ടൂറി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൊട്ട​വ​ഞ്ചി സ​വാ​രി സഞ്ചാരികള്‍ക്കിടയില്‍ പ്ര​ശസ്‍ത​മാ​ണ്. 


കോ​ന്നി: നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കോ​ന്നി അ​ട​വി​യി​ലും ആ​ങ്ങ​മൂ​ഴി​യി​ലും കൊ​ട്ട​വ​ഞ്ചി സ​വാ​രി പു​ന​രാ​രം​ഭി​ച്ചു. കൊവി​ഡി​നെ​ത്തു​ട​ർ​ന്ന്​ ആ​ന​ക്കൂ​ട്, അ​ട​വി എ​ന്നി​വ അ​ട​ച്ചി​ട്ടി​രു​ന്നു. ഗവി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നി​ര്‍ത്തി​യ​തോ​ടെ കൊ​ട്ട​വ​ഞ്ചി സ​വാ​രി​യും നി​ർ​ത്തി​വ​ച്ചി​രു​ന്നു. ബു​ധ​നാഴ്‍ചയാ​ണ് സവാരി വീണ്ടും തുടങ്ങിയത്. കി​ളി​യെ​റിഞ്ഞാം​ക​ല്ല് ചെ​ക്ക്പോ​സ്​​റ്റി​ന് സ​മീ​പ​മാ​ണ് ആ​ങ്ങ​മൂ​ഴി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം. രാ​വി​ലെ ആ​റ​ര മു​ത​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 

കോ​ന്നി​യി​ൽ​നി​ന്ന്​ നാ​ല്​ കി​ലോമീറ്റര്‍ ദൂ​ര​മാ​ണ്​ അ​ട​വി​യി​ലേ​ക്കു​ള്ള​ത്. ആ​ങ്ങ​മൂ​ഴി​യി​ല്‍നി​ന്ന് ഗ​വി​യി​ലേ​ക്ക്​ 65 കി.​മീ. ദൂ​ര​മു​ണ്ട്. മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ടം അ​ട​വി കൊ​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ന​ടു​ത്താ​ണ്.

Latest Videos

സീ​ത​ത്തോ​ട് -ഗ​വി ജ​ന​കീ​യ ടൂറി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കൊട്ട​വ​ഞ്ചി സ​വാ​രി സഞ്ചാരികള്‍ക്കിടയില്‍ പ്ര​ശസ്‍ത​മാ​ണ്. സീ​ത​ത്തോ​ട് ഗ​വി ജ​ന​കീ​യ ടൂ​റി​സം  ഡെ​സ്​റ്റി​നേ​ഷ​ന്‍ മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി​ക്കാ​ണ് സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ മേ​ല്‍നോ​ട്ടം.  കൊട്ട​വ​ഞ്ചി​യി​ല്‍ ലൈ​ഫ് ഗാ​ര്‍ഡ് ഉ​ള്‍പ്പെ​ടെ അ​ഞ്ചു​പേ​ര്‍ക്ക് യാ​ത്ര​ചെ​യ്യാം. നാ​ലു പേ​ര്‍ക്ക് 400 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ലൈ​ഫ് ജാ​ക്ക​റ്റും മ​റ്റ് സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ളും നല്‍കും. സ​ഞ്ചാ​രി​ക​ളു​ടെ സേ​വ​ന​ത്തി​നാ​യി 17 ജീ​വ​ന​ക്കാ​ർ ഉ​ണ്ട്‌. പ്ര​ദേ​ശ​വാ​സി​ക​ളാ​യ 16 തു​ഴ​ച്ചി​ലു​കാ​രാ​ണ് ഉ​ള്ള​ത്. 16 കൊ​ട്ട​വ​ഞ്ചി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്കു​ള്ള പാ​ര്‍ക്കും ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.  

ക​ക്കാ​ട്ടാ​റ്റി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ പൂ​ര്‍ണ​മാ​യും വ​ന​ത്തി​ലൂ​ടെ​യാ​ണ്​ കൊട്ട​വ​ഞ്ചി യാ​ത്ര. ഒ​രു കിലോമീറ്റര്‍ ദൂ​ര​ത്തി​ൽ പ്ര​കൃ​തി​ദ​ത്ത ടൂ​റി​സം പാ​ർ​ക്ക്, ഊ​ഞ്ഞാ​ൽ, സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള വി​ശ്ര​മ​സ്ഥ​ലം, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, ച​ങ്ങാ​ടം എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് കു​ടും​ബ​സ​മേ​തം കാ​ടിന്‍റെ കു​ളി​ർ​മ​യി​ൽ കൊ​ട്ട​വ​ഞ്ചി സ​വാ​രി​ക്ക്​ എ​ത്തു​ന്ന​ത്. കോന്നി​യി​ൽ ഇ​പ്പോ​ൾ ആ​ന​ക്കൂ​ട്, അ​ട​വി, മ​ണ്ണീ​റ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ആ​ൾ​ക്കാ​ർ എ​ത്തു​ന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!