ഐഎസ്എല്ലിനെ തുടർന്ന് 30 അധിക സർവീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയത്.
കൊച്ചി: ഐഎസ്എൽ മത്സരങ്ങൾ തുടങ്ങിയതോടെ കൊച്ചി മെട്രോക്ക് യാത്രക്കാരുടെ ചാകര. കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ യാത്രക്കായി തെരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണി വരെ 117,565 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. 2023ൽ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസത്തിൽ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. ഐഎസ്എല്ലിനെ തുടർന്ന് 30 അധിക സർവീസുകളാണ് കൊച്ചി മെട്രോ ഒരുക്കിയത്.
മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കൊച്ചി മെട്രോയുടെ പേ ആൻഡ് പാർക്ക് സൗകര്യവും മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടു. രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ട്. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സർവീസ് ഏർപ്പെടുത്തുന്നുണ്ട്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവീസ് പ്രയോജനപ്പെടുത്താം.
Read More... കടങ്ങൾ തീർക്കാനുള്ളതാണ്, പക അത് വീട്ടാനുള്ളതാണ്! കൊച്ചിയിലിട്ട് ബംഗളൂരുവിനെ തീർത്ത് മഞ്ഞപ്പട, മിന്നും വിജയം
കഴിഞ്ഞ മത്സരത്തിൽ കരുത്തരാ. ബെംഗളൂരു എഫ്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ച് തുടക്കം മിന്നിച്ചു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 52-ാം മിനിറ്റില്‍ ബംഗളുരു താരം കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളാണ് സമനിലയുടെ കെട്ട് പൊട്ടിച്ചത്. 59 -ാം മിനിറ്റില്‍ കുന്തമുന അഡ്രിയാൻ ലൂണയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. മഞ്ഞപ്പട വിജയം ഉറപ്പിച്ച സമയത്താണ് ബംഗളൂരു ആദ്യ ഗോള്‍ കണ്ടെത്തിയത്. ബോക്സില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വരുത്തിയ പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല ചലിപ്പിക്കുകയായിരുന്നു.