പുത്തരിക്കണ്ടം മൈതാനിയിൽ കാട്ടാനകൾ തൊട്ടടുത്ത്! അതില്‍ മാത്രം ഒതുങ്ങുന്നതല്ല, ഹിറ്റായി ടൂറിസം പവലിയൻ

By Web Team  |  First Published Nov 4, 2023, 6:25 PM IST

വെര്‍ച്വല്‍ റിയാലിറ്റി കണ്ണടകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഒരേസമയം നിരവധി പേര്‍ക്ക് ഈ മായക്കാഴ്ചകള്‍ കാണാവുന്ന വിധത്തിലാണ് ക്രമീകരണം


തിരുവനന്തപുരം: കായലിലൂടെ പുരവഞ്ചിയാത്ര നടത്താം, കാട്ടാനകളെ തൊട്ടടുത്ത് കാണാം, കോവളത്ത് പാരാസെയിലിംഗ് ആസ്വദിക്കാം... ഇതെല്ലാം വെര്‍ച്വലായാണെന്ന് മാത്രം. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന കേരളീയം പരിപാടിയിലെ കേരള ടൂറിസം പവലിയനിലാണ് സന്ദര്‍ശകര്‍ക്ക് അത്ഭുതക്കാഴ്ചകള്‍ ഒരുക്കിയിട്ടുള്ളത്. ടൂറിസം മേഖലയില്‍ എങ്ങനെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നതിന്‍റെ നേര്‍ക്കാഴ്ചയാണ് കേരള ടൂറിസം പവലിയന്‍. സംസ്ഥാനത്തിന്‍റെ പച്ചപ്പും ഹരിതാഭയും, സാംസ്ക്കാരിക വൈവിദ്ധ്യവുമെല്ലാം ഇതിലൂടെ കാഴ്ചക്കാരിലേക്കെത്തുന്നു. വെര്‍ച്വല്‍ റിയാലിറ്റി കണ്ണടകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. ഒരേസമയം നിരവധി പേര്‍ക്ക് ഈ മായക്കാഴ്ചകള്‍ കാണാവുന്ന വിധത്തിലാണ് ക്രമീകരണം.

ഇതിനുപുറമെ സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ഗെയിമുകളും ക്വിസ് പരിപാടിയും നടത്തുന്നുണ്ട്. ട്രഷര്‍ ഹണ്ടും ഡൗണ്‍ഹില്ലുമുള്‍പ്പെടെ ഓഗ്മെന്‍റഡ് റിയാലിറ്റി അടിസ്ഥാനമായ ആറ് ഗെയിമുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഗെയിമുകളില്‍ താത്പര്യമുള്ളവര്‍ പവലിയനില്‍ നല്‍കിയിരിക്കുന്ന ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് കളിക്കാവുന്നതാണ്. മികച്ച സ്കോര്‍ ഉള്ളവര്‍ക്ക് സമ്മാനങ്ങളുമുണ്ട്. ഓരോ ഗെയിമും 50 പോയിന്‍റിന്‍റേതാണ്. 250 പോയിന്‍റ് ലഭിക്കുന്നവര്‍ക്ക് പവലിയനില്‍ നിന്നു തന്നെ സമ്മാനം ലഭിക്കും. കേരള ടൂറിസത്തിന്‍റെ മറ്റ് വേദികളില്‍ നിന്നുള്ളവര്‍ക്കും ഗെയിമുകളില്‍ പങ്കെടുക്കാം. കേരള ടൂറിസത്തെക്കുറിച്ചുള്ള പത്ത് ചോദ്യങ്ങളാണ് ക്വിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  

Latest Videos

പവലിയന്‍ കാണാനെത്തിയ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് കുട്ടികളും യുവാക്കളുമായി കൂടിക്കാഴ്ച നടത്തി. ഏറെ ആകര്‍ഷകവും ആശയവിനിമയ രീതികളും അവലംബിച്ച പവലിയനെ അവര്‍ പ്രശംസിച്ചു. വെര്‍ച്വല്‍ റിയാലിറ്റി ഹബ്, എല്‍ഇഡി ഇടനാഴി, കേരളത്തിന്‍റെ തനത് ആകര്‍ഷണങ്ങളുടെ പ്രദര്‍ശനം എന്നിവ കൊണ്ട് ടൂറിസം പവലിയന്‍ സജീവമാണ്. മുകളില്‍ നീലാകാശവും താഴെ കടലും ഒരുക്കിയ എല്‍ഇഡി വാള്‍ ഇടനാഴിയിലൂടെ നടക്കുന്നത് സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍, പുതിയ പദ്ധതികള്‍, പുതിയ ടൂറിസം ഉത്പന്നങ്ങള്‍ എന്നിവയുടെ ബ്രോഷറുകളും പവലിയനില്‍ ലഭിക്കും.

പരീക്ഷാ ഹാളിൽ പ്രവേശിച്ചയുടൻ കുഴഞ്ഞു വീണു; ഹൃദയാഘാതം, ഒമ്പതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!