ചിറകടിച്ച് വയൽക്കിളികൾ എങ്ങോ പറന്നുപോയി, മലയിറങ്ങി വയൽ നിറഞ്ഞു, കീഴാറ്റൂർ ബൈപ്പാസിന്‍റെ ഇപ്പോഴത്തെ സ്ഥിതി!

By Web Team  |  First Published Mar 1, 2024, 2:46 PM IST

കഴിഞ്ഞ 20 വർഷമായി വയലിൽ കൃഷിയില്ലെന്നും താഴ്ന്ന പ്രദേശങ്ങളിൽ പുല്ലുവളർത്തലാണ് നടക്കുന്നതെന്നുമായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥ സംഘം നൽകിയ റിപ്പോർട്ട്. സമരത്തിന് സംസ്ഥാന ബിജെപി നേതൃത്വം പിന്തുണ നൽകിക്കൊണ്ടിരിക്കെയായിരുന്നു ഈ റിപ്പോർട്ട്.  ഇപ്പോഴിതാ ബൈപ്പാസ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കീഴാറ്റൂർ ബൈപ്പാസിന്‍റെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ എന്നറിയാൻ പലർക്കും ആകാംക്ഷ ഉണ്ടാകും. ഇതാ ചില കീഴാറ്റൂർ ബൈപ്പാസ് വിശേഷങ്ങൾ.


ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഏറെ നിറഞ്ഞ പ്രദേശമാണ് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത കീഴാറ്റൂർ . വയൽ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭങ്ങളിലൂടെയാണ് കീഴാറ്റൂർ വാർത്തകളിൽ നിറഞ്ഞത്. സിപിഎം പ്രാദേശിക നേതൃത്വം ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിച്ച വയൽക്കിളികൾ എന്ന കൂട്ടായ്‍മയായിരുന്നു കീഴാറ്റൂരിൽ സമരം ആരംഭിച്ചത്.  

കീഴാറ്റൂരിലെ വയൽക്കിളി സമരം സിപിഎമ്മിനെ പിടിച്ചുകുലുക്കി. എന്നാൽ സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തിൽ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങി. പക്ഷേ സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിലെ മണ്ണ് ഉൾപ്പെടെ എത്തിച്ച് പ്രതീകാത്മകസമരം നടന്നു. പക്ഷേ വയലിലെ ചതുപ്പു നിലത്തിന് മോഹവിലയിട്ട് സർക്കാർ സമരത്തിന്റെ ചിറകരിഞ്ഞു. സമരക്കാരുയർത്തിയ വാദങ്ങൾ പഠിക്കാൻ നിയോഗിച്ച കേന്ദ്ര ഉദ്യോഗസ്ഥ സംഘം പോലും സമരത്തെ തള്ളിപ്പറഞ്ഞു. 

Latest Videos

undefined

കഴിഞ്ഞ 20 വർഷമായി വയലിൽ കൃഷിയില്ലെന്നും താഴ്ന്ന പ്രദേശങ്ങളിൽ പുല്ലുവളർത്തലാണ് നടക്കുന്നതെന്നുമായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥ സംഘം നൽകിയ റിപ്പോർട്ട്. സമരത്തിന് സംസ്ഥാന ബിജെപി നേതൃത്വം പിന്തുണ നൽകിക്കൊണ്ടിരിക്കെയായിരുന്നു ഈ റിപ്പോർട്ട്.  ഇപ്പോഴിതാ ബൈപ്പാസ് നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കീഴാറ്റൂർ ബൈപ്പാസിന്‍റെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ എന്നറിയാൻ പലർക്കും ആകാംക്ഷ ഉണ്ടാകും. ഇതാ ചില കീഴാറ്റൂർ ബൈപ്പാസ് വിശേഷങ്ങൾ.

ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്‍ടങ്ങൾ ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ്. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം മുതൽ കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ പാലം വരെയുള്ള പാതയുടെ നീളം 40.110 കിലോമീറ്ററാണ്. ഇതിൽ 5.660 കി.മീ ആണ് കീഴാറ്റൂർ ബൈപ്പാസ് റീച്ചിലുള്ളത്. തളിപ്പറമ്പ് നഗരം എത്തുന്നതിനു മുൻപ് പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ്. പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് ഇടിച്ചുനിരത്തി. തളിപ്പറമ്പ് ബൈപ്പാസിലെ നീളംകൂടിയ മേൽപ്പാലത്തിന്റെ പേരിലാണ് കീഴാറ്റൂർ-മാന്ധംകുണ്ട് ഇനി യാത്രക്കാരുടെ മനസിൽ ഇടംപിടിക്കുക. 42 തൂണുകളിലായി 600 മീറ്റർ നീളമുള്ളതാണ് മേൽപ്പാലം എന്നാണ് റിപ്പോര്‍ട്ടുകൾ.

കീഴാറ്റൂർ വയലിൽനിന്ന് പട്ടുവം റോഡിലേക്കാണ് മേൽപ്പാലം നിർമിക്കുന്നത്. കോൺക്രീറ്റ് തൂണുകളുടെ നിർമാണം പകുതിയിലേറെ പൂർത്തിയായി. മേൽപ്പാലം ബലപ്പെടുത്താനുള്ള തൂണുകളിൽ 15 മീറ്റർവരെ ഉയരമുള്ളവയുണ്ട്. രണ്ടുമീറ്റർ ഉയരമുള്ള പില്ലർ കാപ്പ് കൂടിയാകുമ്പോൾ മാന്ധംകുണ്ടിൽ റോഡ് തറയിൽനിന്ന് 17 മീറ്റർ ഉയർന്നുനിൽക്കും എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. 

click me!