കാശിക്ക് പോകുന്നോ? വെറും 500 രൂപയ്ക്ക് ഏസി ബസിൽ ചുറ്റിക്കറങ്ങാം, മറ്റൊരു മാജിക്കുമായി യുപി സർക്കാർ!

By Web Team  |  First Published Feb 26, 2024, 11:20 PM IST

ഒരാൾക്ക് 500 രൂപ മാത്രം മുടക്കിയാൽ സഞ്ചാരികൾക്ക് കാശിയിലെ പ്രധാന ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും എളുപ്പത്തിൽ സന്ദർശിക്കാം. ഈ ബസ് സർവീസിന് 'കാശി ദർശൻ' എന്നാണ് പേരിട്ടിരിക്കുന്നത്.


ത്മീയ നഗരമായ വാരണാസിയിൽ ദർശനത്തിനും ആരാധനയ്ക്കും വിനോദസഞ്ചാരത്തിനും എത്തുന്ന ഭക്തർക്ക് വിവിധ ക്ഷേത്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്താൻ ഇനി അലയേണ്ടിവരില്ല. കാരണം ഇപ്പോൾ സർക്കാർ ബസ് സർവീസിലൂടെ കാശി ദർശനം എളുപ്പമാക്കിയിരിക്കുകയാണ് യുപി സർക്കാർ. ഇതിനായി മുനിസിപ്പൽ ട്രാൻസ്‌പോർട്ട് ഡയറക്ടറേറ്റ് എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. ഒരാൾക്ക് 500 രൂപ മാത്രം മുടക്കിയാൽ സഞ്ചാരികൾക്ക് കാശിയിലെ പ്രധാന ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം എളുപ്പത്തിൽ സന്ദർശിക്കാം. ഈ ബസ് സർവീസിന് 'കാശി ദർശൻ' എന്നാണ് പേരിട്ടിരിക്കുന്നത്. 

വാരാണസിയിലെത്തുന്ന സഞ്ചാരികൾക്കും ഭക്തർക്കും ഇതൊരു സന്തോഷവാർത്തയാണ് . കാരണം ഇപ്പോൾ വെറും 500 രൂപ കൊടുത്താൽ അവർക്ക് കാശി വിശ്വനാഥ്, കാലഭൈരവ്, നമോ ഘട്ട്, സാരാനാഥ്, സങ്കട് മോചന്, ദുർഗ്ഗാ മന്ദിർ, മനസ് മന്ദിർ തുടങ്ങി നിരവധി സ്ഥലങ്ങൾ ഒറ്റ ഇലക്ട്രിക് ബസ് സർവീസിൽ സന്ദർശിക്കാം. യോഗി സർക്കാരിലെ മന്ത്രിയായിരുന്ന രവീന്ദ്ര ജയ്‌സ്വാൾ വാരണാസിയിലെ കാൻ്റ് റോഡ്‌വേസ് ബസ് സ്റ്റാൻഡിൽ മന്ത്രങ്ങൾ ചൊല്ലിയും നാട മുറിച്ചുമാണ് ഇന്ന് ഈ ബസ് സർവീസ് ഉദ്ഘാടനം ചെയ്തത്. 

Latest Videos

ഈ ബസ് സർവീസ് വഴി കാശിയിലേക്ക് വരുന്നവർക്ക് ഏറെ സൗകര്യം ലഭിക്കുമെന്നും സമയവും പണവും ഒരുപോലെ ലാഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 28 സീറ്റിംഗ് കപ്പാസിറ്റിയുള്ള ഒരു ബസ് ഇപ്പോൾ ആരംഭിച്ചുവെന്നും ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ ബസുകൾ ഈ ഫ്ളീറ്റിൽ ഉൾപ്പെടുത്തുമെന്ബനും സ് യാത്രക്കാർക്ക് ഓൺലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് നൽകുന്നുണ്ടെന്നും ഉത്തർപ്രദേശ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ കാശി റീജിയണിൻ്റെ റീജണൽ മാനേജർ ഗൗരവ് വർമ ​​പറഞ്ഞു, . 

അതേസമയം വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സന്തോഷത്തിനും അതിരില്ല. പലപ്പോഴും തട്ടിപ്പിനും ദുരുപയോഗത്തിനും ഇരയാകാറുണ്ടെന്നും എന്നാൽ കാശി ദർശൻ ബസ് സർവീസ് ആരംഭിച്ചതോടെ പണവും സമയവും ലാഭിക്കുക മാത്രമല്ല, തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാക്കാനും കഴിയുമെന്നും സഞ്ചാരികൾ പറയുന്നു. സുരക്ഷാ കാഴ്ചപ്പാടിൽ, കാശി ദർശൻ ബസ് സർവീസിനെക്കുറിച്ച് സ്ത്രീ ബസ് യാത്രക്കാരും വളരെ ആവേശത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. 

click me!