ഓടും ട്രെയിനിൽ യുവതിയുടെ സെക്സി ഡാൻസ്, നാണംകെട്ട് കുട്ടികളുമായി സ്‍കൂട്ടായി സഹയാത്രികർ, നടപടിക്ക് റെയിൽവേ

By Web Team  |  First Published Feb 26, 2024, 11:00 AM IST

പെൺകുട്ടിയുടെ നൃത്തത്തോടെ പല യാത്രക്കാരും അസ്വസ്ഥരായി എഴുന്നേറ്റു പോകുന്നത് വീഡിയോയിൽ കാണാം. ചിലർ മുഖം മറയ്ക്കുന്നതും കുട്ടികളെ കൂട്ടി അമ്മമാർ മാറിപ്പോകുന്നതും വീഡിയോയിൽ കാണാം.


സോഷ്യൽ മീഡിയയുടെ കാലത്ത്, മെട്രോ ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും മറ്റ് പൊതു ഇടങ്ങളിലും നൃത്തം ചെയ്ത് വീഡിയോകൾ നിർമ്മിക്കുന്ന വിനോദം ഇപ്പോൾ പതിവാണ്. സോഷ്യൽ മീഡിയയിൽ ലൈക്കുകളും വ്യൂകളും ലഭിക്കാൻ, ആളുകൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നു. ഇത്തരം പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രശ്‌നമുണ്ടാക്കുക മാത്രമല്ല അപകടകരവുമാണ്. മുംബൈയിലെ ഓടിക്കൊണ്ടിരിക്കുന്ന ലോക്കൽ ട്രെയിൻ കമ്പാർട്ടുമെൻ്റിനുള്ളിൽ ഒരു പെൺകുട്ടി ഭോജ്പുരി ഗാനത്തിന് ഒപ്പം നൃത്തം ചെയ്യുന്ന അത്തരത്തിലുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം വെബ് ലോകത്ത് പ്രത്യക്ഷപ്പെട്ടു.

ട്രെയിനിന് അകത്ത് യുവതി അശ്ലീല നൃത്തം ചെയ്യുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരിക്കുകയായിരുന്ന പെൺകുട്ടി പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് ആഭാസ നൃത്തച്ചുവടുകൾ വയ്ക്കാൻ തുടങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. യുവതിയുടെ നൃത്തച്ചുവടുകൾ സമീപത്ത് ഇരിക്കുന്ന യാത്രക്കാരെ പോലും നാണം കെടുത്തുന്നതാണ്. പെൺകുട്ടിയുടെ നൃത്തത്തോടെ പല യാത്രക്കാരും അസ്വസ്ഥരായി എഴുന്നേറ്റു പോകുന്നത് വീഡിയോയിൽ കാണാം. ചിലർ മുഖം മറയ്ക്കുന്നതും കുട്ടികളെ കൂട്ടി അമ്മമാർ മാറിപ്പോകുന്നതും വീഡിയോയിൽ കാണാം.

Latest Videos

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ കിടിലൻ മാറ്റം; ഇനി സീറ്റ് കിട്ടിയാൽ മാത്രം പണം മതിയെന്ന് ഐആർസിടിസി!

ഇൻ്റർനെറ്റിൽ ട്രെൻഡിംഗ് സൃഷ്ടിക്കുന്ന ഈ ഡാൻസ് റീലിനെതിരെ ഒരു ഉപയോക്താവ് ഇന്ത്യൻ റെയിൽവേക്ക് പരാതി നൽകി. ഇതിനോട് റെയിൽവേയുടെ എക്സ് ഹാൻഡിൽ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ മുംബൈ റെയിൽവേ പോലീസ് കമ്മീഷണറേറ്റ് കേന്ദ്ര റെയിൽവേ സുരക്ഷാ വിഭാഗത്തോട് ഉത്തരവിട്ടെന്നാണ് റിപ്പോര്‍ട്ടുകൾ. അതേസമയം സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ ഡാൻസ് റീലിനെതിരെ പ്രതികരിച്ചു. 

ഷെയർ ചെയ്തതിന് ശേഷം ഈ പോസ്റ്റ് ഇതുവരെ ഒരു ദശലക്ഷം പേർ കാണുകയും ഏഴായിരം ലൈക്കുകൾ ലഭിക്കുകയും ചെയ്‍തു. വീഡിയോയെ കുറിച്ച് ഒരു ഉപയോക്താവ് പറഞ്ഞു. വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയയിലും പുറത്തും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. പൊതു സ്ഥലങ്ങളിൽ ഇത്തരം അശ്ലീല പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നും ട്രെയിൻ യാത്രകളിൽ കുറച്ച് മര്യാദ പാലിക്കണമെന്നും ചിലർ കുറിച്ചു. ട്രെയിനുകളിലും മെട്രോകളിലും ഇത്തരത്തിലുള്ള അശ്ലീലത അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്തുകൊണ്ടാണ് ഇത്തരം അശ്ലീല നൃത്തങ്ങൾക്കും അശ്ലീല പ്രവർത്തികൾക്കും എതിരെ ആരും നടപടിയെടുക്കാത്തതെന്നും പലരും ചോദിക്കുന്നു. 

youtubevideo

click me!