27 ഇന്ത്യന്‍ നഗരങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാൻ ഹയാത്ത് ഹോട്ടല്‍സ്

By Web Team  |  First Published Mar 30, 2019, 9:14 PM IST

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടൽ ശൃംഖലയായ ഹയാത്ത് ഹോട്ടൽസിന് ഇന്ത്യയിൽ 2019ൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തും


ചിക്കാഗോ: ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടൽ ശൃംഖലയായ ഹയാത്ത് ഹോട്ടൽസിന് ഇന്ത്യയിൽ 2019ൽ റെക്കോർഡ് വളർച്ച രേഖപ്പെടുത്തും.  അടുത്ത രണ്ട് വർഷത്തിനുള്ളിൽ അധികമായി 14 ഹോട്ടലുകളിലായി 2100 ഗസ്റ്റ് റൂമുകൾ തുറക്കുന്നതോടെ മികച്ച വളർച്ച ഹയാത്തിന് കൈവരിക്കാനാകും. രാജ്യത്തെ ഹോസ്‍പിറ്റാലിറ്റി മേഖലയിൽ മികച്ച ഡിമാന്റ് ആണ് ഇപ്പോഴുള്ളത്.  അനുകൂലമായ മികച്ച ബിസിനസ് അന്തരീക്ഷം, ഉദാരമായ വിസ നിയമങ്ങൾ, മുന്തിയ - ഇടത്തരം കുടുംബങ്ങളുടെ വരുമാനത്തിലെ വർദ്ധന എന്നിവയാണ് ഡിമാന്റ് ഉയരാനുള്ള കാരണം. രാജ്യത്തെ 8 പുതിയ സ്ഥലങ്ങളിൽ ഹയാത്ത് പ്രവർത്തനം തുടങ്ങുമെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇതോടെ അടുത്ത 24 മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ 27 പട്ടണങ്ങളിൽ ഹയാത്തിന്റെ സാന്നിധ്യമുണ്ടാകും. രാജ്യത്ത് ഏറ്റവും കൂടുതൽ കാലമായി പ്രവർത്തിക്കുന്ന ആഗോള ഹോട്ടൽ മാനേജ്മെന്റ് ബ്രാന്റാണ് ഹയാത്ത്. 30 വർഷം മുമ്പാണ് ആദ്യത്തെ ഹയാത്ത് ഹോട്ടൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നതെന്നും ഹയാത്ത് ഇന്ത്യാ ഡെവലപ്പ്മെന്റ് വൈസ് പ്രസിഡണ്ട് ധ്രുവ റാത്തോഡ് വാര്‍ത്താക്കുറിപ്പല്‍ പറഞ്ഞു. വളരെ സങ്കീർണ്ണമായ വിപണിയിൽ മികച്ച അനുഭവങ്ങളിലൂടെ ആഗോള തലത്തിൽ ഏററവുമധികം വളർച്ചയുള്ള വിപണിയായി ഇന്ത്യയെ മാറ്റിയെടുക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Latest Videos

 ഈ വർഷം ഹയാത്തിന്റെ പ്രവർത്തനം വിപുലീകരിക്കുന്നത് ഗോവ കണ്ടോലിമിലുള്ള ഹയാത്ത് സെൻട്രികോടെയാണ്. അലില ബ്രാന്റിൽ രണ്ട് പുതിയ ഹോട്ടലുകൾ കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. കേരളത്തിൽ മലയാറ്റൂരിലെ ഹയാത്ത് റീജൻസി , ഹയാത്ത് റീജൻസി തൃശൂർ എന്നിവയും ഈ വർഷം പ്രവർത്തനം തുടങ്ങും. ഹയാത്തിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രധാനപ്പെട്ടതും ധാരാളം സാധ്യതകളുള്ളതുമായ ഒരു വിപണിയാണെന്ന് ഹയാത്ത് ഓപ്പറേഷൻസ് വൈസ് പ്രസിഡണ്ട് സുൻജായി ശർമ്മ പറഞ്ഞു. എവിടെയെക്കൊയാണോ തങ്ങളുടെ ഉപഭോക്താക്കളുള്ളത് അവിടെയെല്ലാം സാന്നിധ്യം അറിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും  അദ്ദേഹം വ്യക്തമാക്കി.

click me!