ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി കൊച്ചി ഏപ്രിൽ 13, 14 തീയതികളില്‍ തായ്‌ലൻഡിലെ ഏറ്റവും പ്രശസ്‍തമായ സോങ്ക്രാൻ ഉത്സവം സംഘടിപ്പിക്കുന്നു.
കൊച്ചി: ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി കൊച്ചി ഏപ്രിൽ 13, 14 തീയതികളില്‍ തായ്‌ലൻഡിലെ ഏറ്റവും പ്രശസ്‍തമായ സോങ്ക്രാൻ ഉത്സവം സംഘടിപ്പിക്കുന്നു. പരമ്പരാഗതമായ ബുദ്ധ കലണ്ടർ പ്രകാരം തായ്‌ലൻഡിലെ വർഷാരംഭ ഉത്സവമായ സോങ്ക്രാന്‍ കൊച്ചിയില്‍ ആഘോഷിച്ചും ആസ്വദിച്ചും സഞ്ചാരികള്‍ക്ക് മനസുകൊണ്ട് തായ്‌ലാന്റിലേക്ക് ഒരു യാത്ര പോകാം.
സോങ്ക്രാൻ ഉത്സവത്തിന്റെ ഭാഗമായി ഹയാത്തിലെ തായ് റെസ്റ്റോറന്റായ തായ് സോളിൽ ഹെഡ് ഷെഫ് സുപത്ര ബൂൺ സ്രാങ്ങിന്റെ നേതൃത്വത്തിൽ ബുഫേ ഒരുക്കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സോങ്ക്രാൻ ഉത്സവം പ്രമേയമാക്കി മനോഹരമായ വേമ്പനാട് കായലിന്റെ പശ്‍ചാത്തലത്തിൽ ലൈവ് കൗണ്ടറുകൾ, പാരമ്പരാഗത സോങ്ക്രാൻ ഉത്സവത്തിലെ തായ് സംഗീതം എന്നിവ ആസ്വദിക്കാം.
സ്വാദേറിയ പലതരം സോങ്ക്രാൻ വിഭവങ്ങൾ, പ്രത്യേക സോങ്ക്രാൻ മോക്റ്റൈലുകൾ, കോക്റ്റൈലുകൾ എന്നിവ അടങ്ങുന്ന പ്രത്യേക ഫെസ്റ്റിവൽ ബുഫെ ആസ്വദിക്കാം. അക്ഷരാര്‍ത്ഥത്തില്‍ സഞ്ചാരികള്‍ക്ക് മനസുകൊണ്ട് തായ്‌ലാന്റിലേക്ക് ഒരു യാത്ര പോകാം. ലഞ്ച്, ഡിന്നർ എന്നിങ്ങനെയാണ് ബുഫെ ഒരുക്കിയിരിക്കുന്നത്.
ജാസ്‍മിൻ, ഗാർലാൻഡ് തുടങ്ങിയവ അടങ്ങിയ പ്രത്യേകതരം പരമ്പരാഗത തായ് വെൽക്കം ഡ്രിങ്കുകൾ ആസ്വദിക്കാം. ഭക്ഷണത്തിനിടയിൽ വാട്ടർ ഗൺ ഗെയിമുകൾ പങ്കെടുക്കാം. കരിക്കേച്ചറുകളും സ്വന്തമാക്കാം.