ഏകദേശം നൂറടിയോളം ഉയരത്തിലാണ് ഈ പാലം നിലകൊള്ളുന്നത്. ചില്ല് പാലം പ്രൈവറ്റ് റിസോർട്ടുകാരുടേതാണ്. നിർമിതിക്കാവശ്യമായ ഫൈബർഗ്ലാസ് ഉൾപ്പടെ സകലതും ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്.
മേപ്പാടി: ലോകത്ത് എങ്ങും ജനപ്രീതി നേടിക്കൊടുത്ത ചൈനീസ് ചില്ല് പാലത്തിന്‍റെ അനുഭവം കേരളത്തിലും. ചെറിയ ഒരു പതിപ്പ് വയനാട് ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി സഞ്ചാരികൾക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം ആദ്യമാണെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. മേപ്പടിയിൽ നിന്നും 13 കിലോമീറ്റർ അകലെ 900കണ്ടിയിൽ കഴിഞ്ഞ ദിവസം മുതൽ വളരെ മനോഹരവും,ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു കണ്ണാടിപ്പാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുന്നു
ഏകദേശം നൂറടിയോളം ഉയരത്തിലാണ് ഈ പാലം നിലകൊള്ളുന്നത്. ചില്ല് പാലം പ്രൈവറ്റ് റിസോർട്ടുകാരുടേതാണ്. നിർമിതിക്കാവശ്യമായ ഫൈബർഗ്ലാസ് ഉൾപ്പടെ സകലതും ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ഗ്ലാസ് പാലത്തിലെ നടത്തിന് ഒരാൾക്ക് 100 രൂപയാണ് ഫീസ് 900 കണ്ടി സിനിമയായതോടെയാണ് ഇങ്ങനൊരു സ്ഥലം ആളുകൾ ചികയാൻ തുടങ്ങിയത്.
സ്വന്തം റിസ്കിൽ മാത്രം ചുറ്റിക്കാണാൻ കഴിയുന്ന ഇടമാണ് 900 കണ്ടി. മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴി 10കിലോമീറ്റര്‍ പോയാൽ 900 ത്തിലേക്കുള്ള വഴിയെത്തും.കാടിന്റെ ഉള്ളിലേക്ക് പോയാൽ ആരും കാണാതെകിടക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട്. അവിടെക്ക് പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്.