നിഖില്‍ കുമാര്‍ എന്നയാളുടെ തലയില്‍ ഉദിച്ചതാണ് അസ്തമയം കണ്ടുകൊണ്ട് ആകാശത്തിരുന്ന് ആഹാരം കഴിക്കാവുന്ന ഈ സംവിധാനം.
ദില്ലി: 160 അടി ഉയരത്തില്‍ ആകാശത്തുവച്ച് നല്ല രുചികരമായ ആഹാരം കഴിക്കുന്നത് ഒന്ന് ഓര്‍ത്തുനോക്കൂ... ഉയരം കൂടുമ്പോള്‍ ആഹാരത്തിന്‍റെ രുചി കൂടുമായിരിക്കുമോ ആവോ.. ഇനി ഇത്തരം സംശയങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാതെ പോകേണ്ട. നോയിഡയിലുണ്ട് ആകാശത്തുവച്ച് ആഹാരം കഴിക്കാനൊരു ഹോട്ടല്‍. ആകാശത്ത് പറന്ന് നടന്ന് സുര്യാസ്മയവും കണ്ട് ആഹാരം കഴിക്കാം.
ഭക്ഷണവും സാഹസികതയും ചേര്‍ത്ത് നോയിഡയിലാണ് ഫ്ലൈ ഡൈയിംഗ് എന്ന സംരംഭം ആരംഭിച്ചത്. നിഖില്‍ കുമാര്‍ എന്നയാളുടെ തലയില്‍ ഉദിച്ചതാണ് അസ്തമയം കണ്ടുകൊണ്ട് ആകാശത്തിരുന്ന് ആഹാരം കഴിക്കാവുന്ന ഈ സംവിധാനം. തന്‍റെ ദുബായ് സന്ദര്‍ശനത്തിനിടയിലായിരുന്നു നിഖിലിന് ഈ ആശയം ഉദിച്ചത്.
ഇതിനായി രണ്ട് വര്‍ഷമെടുത്തുവെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം മാത്രമല്ല, പുതിയ അനുഭവം കൂടി വിളമ്പുകയെന്നതാണ് നിഖിലിന്‍റെ ആശയം.
ജര്‍മനിയില്‍നിന്ന് ടെസ്റ്റ് ചെയ്ത് സര്‍ട്ടിഫൈ ചെയ്തതാണ് ഈ പറക്കും തീന്‍മേശയുടെ ഉപകരണങ്ങള്‍. സീറ്റില്‍ ഇരുന്ന് ബെല്‍റ്റിട്ടതിനുശേഷം മൂന്ന് തവണ സുരക്ഷ പരിശോധിക്കും. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ഫ്ലൈ ഡൈനിംഗ് രാത്രി പത്തുവണി വരെ തുടരും. ഉപഭോക്താക്കള്‍ക്ക് 40 മിനുട്ട് ഇതില്‍ തുടരാം.